ബഹമാസിലെ പ്രണയാർദ്രമായ അവധിക്കാലം, ഓർമചിത്രം പങ്കുവച്ച് പ്രിയങ്ക ചോപ്ര

PRIYANKA
SHARE

തമിഴകത്തു നിന്നാണ് ഈ താരസുന്ദരി സിനിമാജീവിതം തുടങ്ങിയതെങ്കിലും ബോളിവുഡും കടന്നു ഹോളിവുഡിലും താരമാണ് പ്രിയങ്ക ചോപ്ര. നിക്ക് ജോവാന്‍സും പ്രിയങ്കയും ഹോളിവുഡിലെ ഏറ്റവും റൊമാന്റിക്കായ ജോഡിയായാണ് അറിയപ്പെടുന്നത്. സമൂഹമാധ്യമത്തില്‍ തന്റെ പ്രിയനൊപ്പമുള്ള നിരവധി ചിത്രങ്ങളും അവധിക്കാല വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട് താരം.

ബഹമാസില്‍ അവധി ആഘോഷിച്ച ഓർമചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര. തിരക്കില്ലാത്ത മനോഹരമായ ബീച്ചില്‍ സൂര്യനെ ചുംബിച്ച് ആകാശത്തേക്ക് നോക്കിക്കിടക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ബഹമാസ് ദ്വീപുകള്‍

ചിതറിക്കിടക്കുന്ന മുത്തുകള്‍ പോലെയാണ്  ബഹമാസ് ദ്വീപുകള്‍. രണ്ടായിരത്തിലധികം ദ്വീപുകള്ള  ബഹമാസ് ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളില്‍ ഒന്നാണ്. തിരക്കില്ലാതെ വെളുത്ത മണല്‍ ബീച്ചുകളില്‍ വിശ്രമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബഹമാസ് സന്ദര്‍ശിക്കണം. അതിശയകരമായ ദ്വീപുകളും പവിഴപ്പുറ്റുകള്‍ക്ക് മുകളിലൂടെ ബോട്ടിങ് യാത്രയും സ്‌നോര്‍ക്കലിങ്ങും ഇവിടെ നടത്താം. 

ബഹമാസിലെ താമസവും രസകരമാണ്.സ്പാനിഷ്, ബ്രിട്ടീഷ്, ആഫ്രിക്കന്‍ സമൂഹങ്ങളുടെ വ്യത്യസ്ത സംസ്‌കാരങ്ങളുടെ രസകരമായ ഒരു ചരിത്രമാണ് ഈ രാജ്യത്തെ വേര്‍തിരിക്കുന്നത്.മനോഹരമായ ബഹമാസ് ആകര്‍ഷകമായ ഷോപ്പിങ് മാളുകളും ഭക്ഷണശാലകളും ക്ലബ്ബുകളുമുണ്ട്. പ്രിയപ്പെട്ടവരുമായി ഒത്തുചേരുന്നതിനുള്ള മികച്ചൊരു സ്ഥലമാണ് ബഹാമസ് എന്നതില്‍ സംശയം വേണ്ട. ഫ്‌ളോറിഡയുടെ കിഴക്കന്‍ തീരത്ത് നിന്ന് 50 മൈല്‍ അകലെയാണ് ബീച്ചുകളുടെ ഈ പറുദീസ സ്ഥിതിചെയ്യുന്നത്.

English Summary: Priyanka Chopra Beach Travel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA