ADVERTISEMENT

ലോക ഭൗമ ദിനത്തില്‍ അമേരിക്കയിലെ യോസ്സെമിറ്റി ദേശീയോദ്യാനത്തില്‍ നിന്നു മനോഹരമായ ചിത്രം പങ്കുവച്ച്  മാളവിക മോഹനന്‍. യാത്രകളില്‍ എപ്പോഴും വ്യത്യസ്തത പുലര്‍ത്തുന്ന താരമാണ് മാളവിക. മിക്ക നടീനടന്മാരും ലക്ഷ്വറി വിനോദകേന്ദ്രങ്ങള്‍ തേടി പോകുമ്പോള്‍ വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും പ്രകൃതിയുമായി അടുത്ത് നില്‍ക്കുന്ന സ്ഥലങ്ങളുമെല്ലാമാണ് മാളവിക തിരഞ്ഞെടുക്കാറുള്ളത്. 

ഡാര്‍ക്ക് പിങ്ക് നിറത്തിലുള്ള ടോപ്പും ജീന്‍സുമണിഞ്ഞ്‌ വെള്ളച്ചാട്ടത്തിനരികില്‍ നില്‍ക്കുന്ന ചിത്രമാണ് മാളവിക പങ്കുവച്ചിരിക്കുന്നത്. കാഴ്ചകൾ ആസ്വദിക്കുകയും സംരക്ഷിക്കുകയും വേണമെന്നാണ്  എന്നാണ് മാളവിക ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്.

യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രം

സുന്ദരമായ മലകളും വെള്ളച്ചാട്ടങ്ങളും ആയിരക്കണക്കിന് തടാകങ്ങളും കുളങ്ങളും അരുവികളും വനങ്ങളും നിറഞ്ഞ പ്രശാന്ത സുന്ദരമായ പ്രദേശമാണ് യോസെമിറ്റി. മധ്യപൂർവ കാലിഫോർണിയയിലെ ടുവാളമി, മാരിപോസ, മദേറ എന്നീ കൗണ്ടികളിലായി, 7,61,268 ഏക്കര്‍ വിസ്തൃതിയിലാണ് ഇത് വ്യാപിച്ചുകിടക്കുന്നത്. 

ഭൂമിയിലെ ഏറ്റവും വലിയ വൃക്ഷമായ ജയന്‍റ് സെക്ക്വയ ഇവിടെ കാണാം. കൂടാതെ, വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടമായ യോസെമിറ്റി വെള്ളച്ചാട്ടം, യോസെമിറ്റി താഴ്‌വരയിലെ  ടണൽ വ്യൂ, യോസ്സെമിറ്റി താഴ്‌വരയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള കൂറ്റൻ കരിങ്കൽ പാറയായ എൽ കപ്പിത്താൻ, വെർണൽ വെള്ളച്ചാട്ടം, പകുതി മുറിഞ്ഞ ഗോളത്തിന്‍റെ ആകൃതിയുള്ള പാറയായ ഹാഫ് ഡോം തുടങ്ങിയവ ഇവിടെ സഞ്ചാരികളുടെ കണ്ണിനു കുളിരേകുന്ന കാഴ്ചകളാണ്. സാഹസികത ഇഷ്ടപ്പെടുന്ന വര്‍ക്കായി നിരവധി ട്രെക്കിങ്, ഹൈക്കിങ് പാതകളും യോസെമിറ്റിയിലുണ്ട്. 

യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രം കൂടിയായ യോസെമിറ്റി പ്രതിവര്‍ഷം നാലു ദശലക്ഷത്തോളം ആളുകൾ സന്ദർശിക്കുന്നുണ്ട് എന്നാണ് കണക്ക്. എന്നാല്‍ ഇപ്പോള്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് സന്ദർശകർക്ക് നല്‍കുന്ന സൗകര്യങ്ങളില്‍ പരിമിതികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമപ്രകാരം, മെയ് 21 മുതൽ സെപ്റ്റംബർ 30 വരെ ഇവിടം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുൻകൂട്ടി ബുക്ക് ചെയ്യണം. പാര്‍ക്കിനുള്ളില്‍ അനുവദനീയമായ സന്ദർശകരുടെ എണ്ണം 50% മുതൽ 90% വരെയാണ്. പാര്‍ക്കിനുള്ളില്‍ വാഹനങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ട്. 

English Summary: Celebrity Travel,Malavika Mohan Travel Yosemite National Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com