ഇൗ കാഴ്ച സത്യമോ? 46 പ്രകൃതിദത്ത ചൂടു നീരുറവകളുടെ അദ്ഭുതകാഴ്ച

Grutas-de-Tolantongo4
Image From www.grutastolantongo.com Official Site
SHARE

സഞ്ചാരികളെ അതിശയിപ്പിക്കുന്ന നിരവധി കാഴ്ചകൾ നിറഞ്ഞയിടമാണ് മെക്സിക്കോ. ആസ്വദിക്കാൻ സുന്ദരമായ ബീച്ചുകൾ തേടുന്നവർക്കു തിരഞ്ഞെടുക്കാവുന്ന രാജ്യം കൂടിയാണ്. കുറഞ്ഞ ചെലവിൽ കാഴ്ചകൾ കണ്ടുമടങ്ങാം എന്നുള്ളതുകൊണ്ടു തന്നെ ഇപ്പോൾ ധാരാളം യാത്രികർ മെക്സിക്കോയെ തങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഞ്ചാരികളുടെ ഇടയിൽ അറിയപ്പെടാത്തതായ സുന്ദരയിടങ്ങളും ഇവിടെയുണ്ട്. പുറംലോകത്ത് അധികമാർക്കും അറിയാത്ത രഹസ്യയിടമായിരുന്നു മെക്‌സിക്കോ കാത്തുസൂക്ഷിച്ചിരുന്ന 46 പ്രകൃതിദത്ത ചൂടു നീരുറവകളുടെ കാഴ്ചയായ ഗ്രുട്ടാസ് ഡി ടോലാന്റോംഗോ.

1970 വർഷം വരെ ഈ പ്രദേശം ലോകശ്രദ്ധ ആകർഷിച്ചിരുന്നില്ല. ഇന്ന് ലോകമറിയപ്പെടുന്ന ചൂടു നദിയും അതിനെ ചുറ്റിപറ്റിയുള്ള  റിസോര്‍ട്ട് സമുച്ചയവുമാണ് ടോലന്റോഗോ. മെക്‌സിക്കോയിലെ മെസ്‌ക്വിറ്റല്‍ താഴ്‍‍‍വരയിൽ ഹിഡാല്‍ഗോയില്‍ സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ ഗുഹകള്‍ അവിസ്മരണീയമായ അനുഭവമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്.

Grutas-de-Tolantongo2

അദ്ഭുതമാണീ കാഴ്ച

ടൊലാന്റോംഗോയ്ക്കുള്ളില്‍ നിരവധി കാഴ്ചകളുണ്ട്. അതില്‍ പാരൈസോ എസ്‌കോണ്ടിഡോ എന്നറിയപ്പെടുന്ന 46 ചൂടുനീരുറവകളാണ് പ്രധാന ആകര്‍ഷണം. സഞ്ചാരികൾക്ക് നീന്തിതുടിക്കാൻ മികച്ചതാണിവിടം. സമുദ്രനിരപ്പില്‍ നിന്ന് 1,250 മീറ്റര്‍ ഉയരത്തില്‍ ഗ്രോട്ടോ എന്നറിയപ്പെടുന്ന ഒരു വിഭാഗവും ഇവിടെയുണ്ട്. ചെറുചൂടുള്ള വെള്ളത്തില്‍ വിശ്രമിക്കാന്‍ പറ്റിയ ഭൂഗര്‍ഭ ഗുഹകളാണിത്.

ഒരു മലയിടുക്കിലായാണ് ഈ പ്രകൃതി രഹസ്യം നിലകൊള്ളുന്നത്. മലയിടുക്കിലേക്ക് ഇറങ്ങുമ്പോള്‍ സസ്യജാലങ്ങളുടെ സ്വഭാവത്തില്‍ പ്രകടമായ മാറ്റം കാണാന്‍ കഴിയും. മെക്‌സിക്കോയിലെ ഈ പ്രദേശം പൊതുവെ അര്‍ദ്ധ മരുഭൂമിയാണ്, ടൊലന്റോംഗോയില്‍, ധാരാളം വെള്ളവും ഉയര്‍ന്ന ആര്‍ദ്രതയും ഉള്ളതിനാല്‍, മരുപ്പച്ചയാണിവിടം. ഇൗ കാഴ്ച തന്നെയാണ് ഈ പ്രദേശത്തെ മറ്റിടങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നതും. മലയിടുക്കിന്റെ മുകളില്‍ നിന്നും ഉത്ഭവിക്കുന്ന നദിയാണ് ഈ ചുടുനീരുറവകളുടെ പ്രഭവകേന്ദ്രം.

Grutas-de-Tolantongo1
Image From www.grutastolantongo.com Official Site

പലവർണങ്ങളിലെ കാഴ്ച                                                                                      

ധാതു ലവണങ്ങള്‍ നിറഞ്ഞ നദിക്ക് നീലയും പച്ചയും കലര്‍ന്ന ടര്‍ക്കോയ്‌സ് നിറമാണ്. എന്നാല്‍ അതിശയകരമായ മറ്റൊരു ഗുണം അത് ചൂടാകുന്നു എന്നതാണ്. പാറകളില്‍ നിന്ന് പുറന്തള്ളുന്ന ജലം അഗ്‌നിപര്‍വത പ്രവർത്തനഫലമായി സാധാരണ ഉൗഷാമാവിൽ നിന്നും മാറി ചൂടാകുന്നു. ആഴം കുറഞ്ഞ തട്ടുകളിലായിട്ട് നിറഞ്ഞുകിടക്കുന്ന നദിയിലെ ചൂടുവെള്ളത്തിലെ കുളി ഹോട്ട് വാട്ടര്‍ സ്വിമ്മിങ് പൂളിലേതിന് സമാനമായിരിക്കും.ടൊളന്റോംഗോ ഇപ്പോള്‍  ജനപ്രിയ റിസോര്‍ട്ടാണെങ്കിലും ഇവിടുത്തെ കാഴ്ചകള്‍ക്കും മാറ്റമില്ല.

English Summary: Grutas de Tolantongo the Extraordinary Natural Hills of Hidalgo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA