ADVERTISEMENT

മാലദ്വീപില്‍ അവധിക്കാലം അടിച്ചു പൊളിച്ച് ആഘോഷിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽപങ്കുവച്ച് നടന്‍ കാളിദാസ് ജയറാം. വെള്ളത്തിലേക്ക് കുതിച്ചോടുന്ന വിഡിയോയും കാളിദാസ് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

ഇടയ്ക്കിടെ യാത്രകള്‍ പോകുന്ന ആളാണ്‌ കാളിദാസ്. നിരവധി ചിത്രങ്ങളും വിഡിയോകളും കാളിദാസിന്‍റെ സോഷ്യല്‍ മീഡിയയില്‍ കാണാം. 

നടി സാനിയ ഇയ്യപ്പന്‍ അടക്കമുള്ള നിരവധി സെലിബ്രിറ്റികള്‍ മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കാനായി എത്തിയിരുന്നു. ബോളിവുഡ് നടീനടന്മാരില്‍ നിരവധിപ്പേര്‍ ഇതിനോടകം തന്നെ രണ്ടും മൂന്നും തവണ മാലദ്വീപ് യാത്ര നടത്തിക്കഴിഞ്ഞു. രൺബീർ കപൂർ, ആലിയ ഭട്ട്, ടൈഗർ ഷ്രോഫ്, ദിഷ പട്ടാനി, കത്രീന കൈഫ്, ജാൻ‌വി കപൂർ തുടങ്ങിയവർ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ എത്തിയ പ്രമുഖരില്‍ ചിലരാണ്. കോവിഡ് ഒന്നാം തരംഗത്തിന് ശേഷം വീണ്ടും അതിര്‍ത്തികള്‍ തുറന്നതോടെ, സെലിബ്രിറ്റികള്‍ മാത്രമല്ല, ഇന്ത്യയില്‍ നിന്നുള്ള മറ്റുള്ള സഞ്ചാരികളുടെയും പറുദീസയായി മാറിയിരിക്കുകയായിരുന്നു മാലദ്വീപ്.

എന്നാല്‍ അറ്റവും പുതിയ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് മാലദ്വീപ്. ഏപ്രില്‍ 27 മുതല്‍ ജനവാസമുള്ള ദ്വീപുകളില്‍ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ താമസിക്കരുത് എന്നുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം മാലദ്വീപ് ടൂറിസം മന്ത്രാലയം പുറത്തു വിട്ടിരുന്നു. ഈ തീയതിക്ക് മുന്നേയുള്ള ദിനങ്ങളില്‍ ബുക്കിങ് ചെയ്തവര്‍ക്ക് കാലാവധി തീരും വരെ താമസിക്കാം. എന്നാല്‍ ജനവാസമില്ലാത്ത ടൂറിസ്റ്റ് ദ്വീപുകളില്‍ ഉള്ള റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഇത് ബാധകമല്ല. 

ഇന്ത്യയിൽ നിന്ന് മാലദ്വീപിലേക്ക് യാത്ര ചെയ്യുന്ന മാലദ്വീപ് പൗരന്മാരും വർക്ക് പെർമിറ്റ് ഹോൾഡർമാരും, കോവിഡ് -19 വാക്സിനേഷൻ എടുത്തിട്ടുള്ളവരും എത്തിച്ചേർന്ന് 24 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന നടത്തുകയും 10 ദിവസത്തെ ക്വാറന്റൈന് വിധേയരാവുകയും വേണം. ക്വാറന്റൈീന്‍ കാലാവധി പൂർത്തിയാകുമ്പോൾ കോവിഡ് പരിശോധന നടത്തണം ഫലം നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈീന്‍ തുടരേണ്ടതില്ല. ഇതിൽ ഒരു വയസ്സിന് താഴെയുള്ള കുട്ടികൾ ഉൾപ്പെടുന്നില്ല.

മാലദ്വീപില്‍ നിന്നും മടക്കയാത്ര ചെയ്യുന്ന ടൂറിസ്റ്റുകളും പിസിആര്‍ ടെസ്റ്റ്‌ ചെയ്യേണ്ടതുണ്ട്. 

 

English Summary: Celebrity Travel,Kalidas Jayaram in Maldives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com