എന്തുകൊണ്ട് ഇൗ സമയത്ത് മാലദ്വീപിൽ, ആരാധകരുടെ ആശങ്കകള്‍ക്ക് മറുപടിയുമായി കാളിദാസ്

Kalidas-Jayaram
SHARE

കാഴ്ചകളുടെ പറുദീസയാണ് മാലദ്വീപ്. സെലിബ്രേറ്റികളടക്കം ഒരുപാട് പേർ സന്ദർശനത്തിനെത്തുന്ന ആ നാടിന്റെ പ്രധാന വരുമാന മാർഗം വിനോദ സഞ്ചാരമാണ്. സിനിമാതാരങ്ങളുടെ പ്രിയയിടമായ ഈ കൊച്ചു ദ്വീപിൽ അവധിയാഘോഷത്തിലാണ് കാളിദാസ് ജയറാം. എന്നാൽ ഇതിനിടയിലാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക്  മാലദ്വീപ് പ്രവേശനാനുമതി നിഷേധിച്ചത്. മാലദ്വീപിൽ നിന്നും കാളിദാസ് പങ്കുവച്ച ചിത്രങ്ങൾക്കു താഴെ ആശങ്കയുമായി എത്തിയവരിൽ ആരാധകർ മാത്രമല്ല താരങ്ങളുമുണ്ടായിരുന്നു. ആ ആശങ്കകൾക്ക് വിരാമമിട്ടിരിക്കുകയാണ് പ്രിയതാരം. താൻ സുരക്ഷിതനാണെന്നും അധികം താമസിയാതെ തന്നെ നാട്ടിൽ തിരിച്ചെത്തുമെന്നും കാളിദാസ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിക്കുന്നു. 

മാലദ്വീപുകളിലേക്കുള്ള യാത്ര വളരെ നാളുകൾക്കു മുൻപ് തന്നെ തീരുമാനിച്ചതായിരുന്നു. സ്ഥിഗതികൾ ഇത്രയും രൂക്ഷമായിരുന്നില്ല അപ്പോൾ. ടിക്കറ്റും റിസോർട്ടുമെല്ലാം ബുക്ക് ചെയ്തു യാത്രയ്‌ക്കൊരുങ്ങിയിരിക്കുമ്പോഴാണ് കോവിഡ് രൂക്ഷമായത്. അവസാനനിമിഷം യാത്ര മാറ്റിവെയ്ക്കുക എന്നത് സാധ്യമായിരുന്നില്ല. സുരക്ഷാമാനദണ്ഡങ്ങളെല്ലാം പാലിച്ചു കൊണ്ടാണ് പിക് യുവർ ട്രയിൽ എന്ന ഏജൻസി തന്നെ ഇവിടെ എത്തിച്ചത്. എല്ലാ സഹായങ്ങളും അവർ ചെയ്തു തരുന്നുമുണ്ട്, താൻ സുരക്ഷിതനാണെന്നും കാളിദാസ് പറയുന്നു. 

ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് മാലി സിറ്റി, ഹുൽഹുമലേ പോലുള്ള കൂടുതൽ ജനങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിലേയ്ക്കു പ്രവേശനാനുമതിയില്ല. എന്നാൽ എല്ലാ ദ്വീപ് റിസോർട്ടുകളിലും ഇന്ത്യൻ സന്ദർശകരെ അനുവദിക്കുന്നുണ്ട്. താമസിക്കുന്ന റിസോർട്ട് കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചു കൊണ്ടുതന്നെയാണ് പ്രവർത്തിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളെല്ലാം പാലിക്കുന്നതിനൊപ്പം തന്നെ സാമൂഹിക അകലവും പാലിച്ചുപോരുന്നു.

ഇന്ത്യയിൽ നിന്നു മാലദ്വീപിലേയ്ക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ നിര്‍ത്തലാക്കാത്തതിനാല്‍ കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ മടങ്ങിയെത്തും. മുൻനിശ്ചയിച്ച പ്രകാരം ഇത്തരമൊരു യാത്ര ചെയ്യേണ്ടി വന്നുവെന്നാലും ഇന്ത്യയിലെ ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് തന്റെ ഹൃദയമെന്നും കാളിദാസ് കൂട്ടി ചേർക്കുന്നു.

English Summary:Celebrity Travel,Kalidas Jayaram Maldives Trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA