പ്രണയതടാകം, ചന്ദ്രക്കലാ തടാകം; പ്രകൃതിയുടെ വിസ്മയകാഴ്ചകളുമായി യുഎഇ

love-lake
By Tavarius/shuuterstock
SHARE

പ്രകൃതിയുടെ വിസ്മയകാഴ്ചകളുമായി യുഎഇ സഞ്ചാരികളെ മാടിവിളിക്കുകയാണ്. കൃത്രിമമായ തടാകങ്ങളും ചുറ്റുമുള്ള ഹരിതാഭമായ പ്രദേശങ്ങളും എന്നും യുഎഇയിൽ എത്തുന്ന സഞ്ചാരികളുെട മനംകുളിർപ്പിക്കുന്ന കാഴ്ചയാണ്. അത്തരത്തിലെ യുഎഇയിലെ കാഴ്ചകളിലേക്ക്...

പ്രണയതടാകം

പേര് പോലെ തന്നെ ഹൃദയാകൃതിയിലുള്ള കൃത്രിമ തടാകമാണിത്. ദുബായിലെ ഏറ്റവും പ്രശസ്തമായ വിനോസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് അൽ ഖുദ്രയിലെ ലൗ ലേക്ക്. ഈ പ്രണയ തടാകം നഗരത്തിന്റെ തിരക്കുകളില്‍നിന്നുമെല്ലാം ഒഴിഞ്ഞ് വളരെ ശാന്തമായ അന്തരീക്ഷത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇൗ മനോഹര കാഴ്ചതേടി നിരവധി സഞ്ചാരികളും എത്തിച്ചേരാറുണ്ട്.‌

റൊമാന്റിക് സ്‌പോട്ടാണ് ഇവിടം. പ്രണയതടാക(ലവ് ലേയ്ക്)ത്തിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. അടുത്തിടെയാണ് ഈ ലൗ തടാകം ഇവിടെ നിര്‍മിച്ചത്. രണ്ടു ഹൃദയങ്ങൾ ചേർന്ന ആകൃതിയിലാണ് സസ്യജാലങ്ങളാല്‍ നിറഞ്ഞ ഇൗ തടാകം. ആദ്യ കാഴ്ചയിൽ തന്നെ പ്രണയംകൊണ്ട് നിറയ്ക്കും ഈ ഹൃദയതടാകം. ദുബായ് നഗരത്തിൽനിന്ന് ഒരു മണിക്കൂർ യാത്രചെയ്താൽ അൽ കുദ്ര ലൗ ലേക്കിലെത്താം.

Moon-Lake-in-Dubai

ചന്ദ്രക്കലാ തടാകം

ഹൃദയതടാകം സ്ഥിതി ചെയ്യുന്ന അൽ ഖുദ്രയില്‍ തന്നെയാണ് ചന്ദ്രക്കലാ തടാകവും. വെളുത്ത മണല്‍ത്തീരങ്ങള്‍ക്കും ചുറ്റും നട്ടുവളര്‍ത്തിയ മരങ്ങള്‍ക്കിടയിലുമായി ഒരു ചന്ദ്രക്കല. അതിശയിക്കുന്ന കാഴ്ച തന്നെയാണിത്. മരുഭൂമിയുടെ നടുക്കായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്.

സാള്‍ട്ട് ലേക്ക് അബുദാബി

അബുദാബി നഗരത്തില്‍ നിന്ന് 40 മിനിറ്റ് മാത്രം അകലെയുള്ള അബുദാബി - അല്‍ ഐന്‍ ഹൈവേയില്‍ അതിശയകരമായ ഒരു ജലാശയമുണ്ട്. അതില്‍ 250 ലധികം ഇനം സസ്യങ്ങളും പക്ഷികളും വസിക്കുന്നു. അല്‍ വാത്ബ റിസര്‍വ് എന്നയിടം ഒരു കാലത്ത് തീരദേശ ഉപ്പു ഫ്‌ളാാറ്റായിരുന്നു.

എന്നാലിത് ഇപ്പോള്‍ പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ തടാകങ്ങളിലൊന്നാണ്, അത് നിരവധി പക്ഷികളുടെയും സസ്യങ്ങളുടേയും ആവാസയിടമാണ് അല്‍ വാത്ബ റിസര്‍വ്.

English Summary: Stunning Lakes In UAE

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA