ADVERTISEMENT

മാലദ്വീപിലെ വെക്കേഷന്‍ സമയത്തെടുത്ത ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി ഡീന ഉപ്പല്‍. സംവിധായിക, നിര്‍മാതാവ്, ബിസിനസ് വുമണ്‍, മോഡല്‍ തുടങ്ങി നിരവധി മേഖലകളില്‍ സ്വന്തം കഴിവ് തെളിയിച്ച ആളാണ്‌. മിസ്‌ ഇന്ത്യ യു.കെ 2012 ആയിരുന്ന ഈ സുന്ദരി ഒരു സഞ്ചാരപ്രിയ കൂടിയാണ്. ബാലി, കാനഡയിലെ വിസ്‌ലര്‍, ഗ്രീസിലെ മൈക്കോനോസ് തുടങ്ങി സഞ്ചാരികളുടെ സ്വപ്നഭൂമികളായ സ്ഥലങ്ങളിലെല്ലാം ഡീന ചെന്നെത്തിയിട്ടുണ്ട്. ഡീനയുടെ സോഷ്യൻ മീഡിയയിൽ നിറയെ ഇത്തരത്തിലുള്ള യാത്രാചിത്രങ്ങള്‍ കാണാം. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് മാലദ്വീപിലെ ചിത്രം. 

വെളുത്ത ടോപ്പും ടൈറ്റ്സും ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് ഡീന പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. അരികിലായി ഒരു സൈക്കിളും കാണാം. ജലാശയത്തിനരികെ ആകാശത്തേക്ക് നോക്കി നില്‍ക്കുന്ന ഈ ചിത്രം, ഡീന താമസിച്ച റിസോര്‍ട്ടിനുള്ളില്‍ നിന്നാണ് എടുത്തിരിക്കുന്നത്. 

വാല്‍ഡോര്‍ഫ് അസ്റ്റോറിയ റിസോര്‍ട്ടിൽ

മാലദ്വീപിലെ ഇത്താഫുഷി ദ്വീപിലുള്ള വാല്‍ഡോര്‍ഫ് അസ്റ്റോറിയ റിസോര്‍ട്ടില്‍ നിന്നാണ് ഈ ഫോട്ടോ എടുത്തിട്ടുള്ളത്. ലക്ഷ്വറി പൂള്‍ വില്ലകളും സ്പാ മുതലായ സൗകര്യങ്ങളും ജലവിനോദങ്ങളുമെല്ലാമായി സഞ്ചാരികള്‍ക്ക് മികച്ച അനുഭവമാണ് വാല്‍ഡോര്‍ഫ് ഒരുക്കുന്നത്. 

പുതിയ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് മാലദ്വീപ് ഇപ്പോള്‍. പ്രാബല്യത്തില്‍.  ഏപ്രില്‍ 27 മുതല്‍ മാലദ്വീപിലെ ജനവാസമുള്ള ദ്വീപുകളിലുള്ള ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍, മറ്റു താമസകേന്ദ്രങ്ങള്‍ എന്നിവയില്‍ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് താമസിക്കാന്‍ അനുവാദമില്ല. എന്നാല്‍ ജനവാസമില്ലാത്ത ടൂറിസ്റ്റ് ദ്വീപുകളില്‍ ഉള്ള റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഇത് ബാധകമല്ല. 

2020 ലെ ആദ്യത്തെ ലോകഡൗണ്‍ കഴിഞ്ഞ് വിനോദ സഞ്ചാരികൾക്കായി വാതിൽ തുറന്ന ആദ്യത്തെ രാജ്യമാണ് മാലദ്വീപ്. കഴിഞ്ഞ വര്‍ഷം മാലദ്വീപ് ടൂറിസത്തിന്‍റെ വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്കു വഹിച്ച രാജ്യമായിരുന്നു ഇന്ത്യ. ഇന്ത്യയില്‍ നിന്നുള്ള നിരവധി സെലിബ്രിറ്റികളുടെ ലക്ഷ്വറി വെക്കേഷന്‍ സ്പോട്ടായിരുന്നു ഇവിടം. കോവിഡ് വീണ്ടും പിടി മുറുക്കും വരെ ഈ വര്‍ഷവും ഇത് തുടരുകയായിരുന്നു.

 

English Summary: Celebrity Travel,Deena uppal Maldives Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com