ADVERTISEMENT

ചരിത്രാതീതകാലം മുതല്‍ക്കുള്ള കാഴ്ചകളും കഥകളും പേറുന്ന ഒരു മനോഹരദ്വീപാണ് സ്പെയിനിലെ മാലോര്‍ക. മെഡിറ്ററേനിയന്‍ ഭാഗത്തുള്ള ബലേരിക് ദ്വീപുസമൂഹത്തിലുള്ള ഏറ്റവും വലിയ ദ്വീപാണിത്. ഇരുപതാം നൂറ്റാണ്ടിന്‍റെ മദ്ധ്യകാലഘട്ടം മുതല്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ കൂടിയാണ് ഇവിടം. ജര്‍മനി, യു.കെ മുതലായ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ഇവിടെ എത്തുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥ തന്നെ ടൂറിസത്തെ കൂടി ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നത്. 

മനോഹരമായ ബീച്ചുകളും ചൂടുള്ള മെഡിറ്ററേനിയന്‍ കാലാവസ്ഥയും ടൂറിസ്റ്റുകള്‍ക്കായി ഒരുക്കുന്ന ഉയര്‍ന്ന നിലവാരമുള്ള സൗകര്യങ്ങളുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍. വൈവിധ്യമാര്‍ന്ന ഭൂവിഭാഗങ്ങളിലൂടെയുള്ള സൈക്ലിങ് പാതകളും ടൂറിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ട മറ്റൊരു കാര്യമാണ്. 

ആകെ 208 ബീച്ചുകള്‍ മാലോര്‍കയിലുണ്ട്. സമുദ്ര സാഹസിക വിനോദങ്ങള്‍ക്ക് പേരുകേട്ടതാണ് ഈ ബീച്ചുകള്‍. കൂടാതെ ഇവിടെയെങ്ങുമുള്ള ഒലിവ്, നാരക തോട്ടങ്ങളും വൈനറികളുമെല്ലാം കാണേണ്ട കാഴ്ച തന്നെയാണ്. ട്രാമുണ്ടാന പര്‍വ്വത പ്രദേശങ്ങളിലൂടെ ഹൈക്കിങ്, ട്രെക്കിങ്, മൗണ്ടന്‍ ക്ലൈമ്പിങ്ങ്, മൗണ്ടന്‍ ബൈക്കിങ് മുതലായവ നടത്താം. 

ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിൽ ദ്വീപിന്‍റെ ജനപ്രീതി 1950 മുതൽ ക്രമാനുഗതമായി വളർന്നു, നിരവധി കലാകാരന്മാരും അക്കാദമിക് വിദഗ്ധരും ദ്വീപ് സന്ദർശിക്കാനും താമസിക്കാനുമായി എത്തി. 1970- കളിൽ മാലോര്‍ക സന്ദർശകരുടെ എണ്ണം പ്രതിവർഷം 3 ദശലക്ഷത്തിലെത്തി. 2010 ൽ ഇത് 6 ദശലക്ഷത്തിലധികമായി. 2013 ൽ 9.5 ദശലക്ഷം വിനോദസഞ്ചാരികളാണ് മാലോര്‍ക സന്ദർശിച്ചത്, ബലേറിക് ദ്വീപുകളില്‍ എല്ലാത്തിലുംകൂടി ആ വര്‍ഷം എത്തിയത് 13 ദശലക്ഷം സഞ്ചാരികളായിരുന്നു. 2017 ൽ പത്ത് ദശലക്ഷം സഞ്ചാരികൾ ദ്വീപ് സന്ദർശിച്ചു. വെറും ഒരു ദശലക്ഷം ആളുകള്‍ മാത്രമാണ് ദ്വീപില്‍ വസിക്കുന്നത് എന്നോര്‍ക്കണം. 

Mallorca1
By vulcano/shutterstock

എന്നാല്‍ ടൂറിസം വ്യവസായത്തിന്‍റെ ദ്രുതഗതിയിലുള്ള വളർച്ച പ്രകൃതിക്ക് കോട്ടം വരുത്തി. മലിനീകരണം ഒരു പ്രധാന പ്രശ്നമായി മാറി. മാസ് ടൂറിസം നിരോധിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് നിരവധി പ്രാദേശിക സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

ജൂലൈ ആഗസ്റ്റ്‌ മാസങ്ങളാണ് സഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. മേയ്, ജൂണ്‍, സെപ്റ്റംബര്‍ എന്നീ മാസങ്ങളും യാത്രക്ക് പറ്റിയതാണ്. ഈ സമയത്ത് തിരക്ക് കുറവായിരിക്കും. 

English Summary: Tourism in Mallorca

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com