ഈ ദ്വീപില്‍ ദമ്പതിമാര്‍ക്ക് സൗജന്യമായി താമസിക്കാം; ഒപ്പം 88 ലക്ഷം രൂപ ശമ്പളവും!

Bahamas
SHARE

മനോഹരമായ ഒരു ദ്വീപില്‍ മനസ്സിനിണങ്ങിയ ആള്‍ക്കൊപ്പം താമസിക്കാം. അഞ്ചു പൈസ കൊടുക്കേണ്ട, പകരം പണം ഇങ്ങോട്ട് കിട്ടും. എങ്ങനെയുണ്ട് ഓഫര്‍? അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് ഡ്രൈവിങ് ലൈസൻസും യുഎസിൽ ജോലി ചെയ്യാനുള്ള നിയമപരമായ അവകാശവും ഉണ്ടായിരിക്കണം.

ഓഫർ സമ്പന്ന കുടുംബത്തിന്റേത്

ബഹാമാസിലുള്ള ഒരു സ്വകാര്യദ്വീപിലാണ് ഇങ്ങനെ താമസിക്കാനാവുക. തങ്ങളുടെ സ്വകാര്യദ്വീപ്‌ നോക്കി നടത്തുന്നതിനായി രണ്ടു പേരെ തേടുകയാണ് ബഹാമാസിലുള്ള ഒരു സമ്പന്ന കുടുംബം. ഇതിനായി ഒരു വര്‍ഷം പ്രതിഫലമായി കിട്ടുന്നതോ, 88 ലക്ഷം രൂപയും! യാത്ര ചെയ്യുന്ന ദമ്പതിമാര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ബഹാമാസിലുള്ള ഈ ദ്വീപിലെ വസ്തുവകകള്‍ വൃത്തിയായി സൂക്ഷിക്കുകയും നോക്കിനടത്തുകയും ചെയ്യുക എന്നതായിരിക്കും ഇവര്‍ തിരഞ്ഞെടുക്കുന്ന ആള്‍ക്കാരുടെ ജോലി. 

എന്നാല്‍ വിചാരിക്കുന്നത്ര എളുപ്പമായിരിക്കില്ല ഇവിടുത്തെ ജോലി എന്നതാണ് പരമാര്‍ത്ഥം. ഫ്ലോറിഡയിലും ബഹമാസിലുമായി സ്ഥിതിചെയ്യുന്ന ഒന്നിലധികം വീടുകളിലെ കാര്യങ്ങള്‍ ഇവര്‍ നോക്കി നടത്തേണ്ടി വരും. തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകന് ആരോഗ്യ സംരക്ഷണം, ദന്തസംരക്ഷണ ആനുകൂല്യങ്ങൾ, വർക്ക് കാർ എന്നിവയ്‌ക്കൊപ്പം പ്രതിവർഷം 100,000 മുതൽ 120,000 ഡോളർ വരെ പ്രതിഫലം നൽകുമെന്ന് പരസ്യത്തില്‍ പറയുന്നു. 

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിനങ്ങളില്‍ രാവിലെ 8 മുതൽ അടുത്ത ദിവസം രാവിലെ 5 വരെയാണ് ജോലി സമയം. വീട് നോക്കി നടത്തി മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കെട്ടിടങ്ങളുടെ പരിപാലനവും കരാറുകാരെ നിയന്ത്രിക്കലും ജോലിയില്‍ പെടുന്നു. പാചകം കൂടി അറിയാമെങ്കില്‍ നല്ലത്. രണ്ടുപേരില്‍ ഒരാള്‍ ഡ്രൈവിംഗ് ചുമതലകൾ നിര്‍വ്വഹിക്കേണ്ടി വരും. വിമാനത്താവളത്തിൽ നിന്ന് ഇടയ്ക്കിടെ അതിഥികളെ കൂട്ടിക്കൊണ്ടു വരാന്‍ പോകണം. സാധാരണ ദിനങ്ങളില്‍ രണ്ടുപേരും ഒരേ വീട്ടില്‍ തന്നെയായിരിക്കും താമസമെങ്കിലും വിശേഷാവസരങ്ങളില്‍ വ്യത്യസ്ത ഇടങ്ങളില്‍ തങ്ങുകയും ഒറ്റയ്ക്ക് കാര്യങ്ങള്‍ നോക്കിനടത്തുകയും ചെയ്യേണ്ടി വരും.

ഏപ്രില്‍ 28- നാണ് ഈ പരസ്യം ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം തന്നെ നിരവധി അപേക്ഷകള്‍, പരസ്യം നല്‍കിയ പോളോ ആന്‍ഡ്‌ ട്വീഡ് വെബ്സൈറ്റിന് ലഭിച്ചുകഴിഞ്ഞു.

ചിതറിക്കിടക്കുന്ന മുത്തുകള്‍ പോലെയാണ്  ബഹമാസ് ദ്വീപുകള്‍. രണ്ടായിരത്തിലധികം ദ്വീപുകള്ള  ബഹമാസ് ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളില്‍ ഒന്നാണ്. തിരക്കില്ലാതെ വെളുത്ത മണല്‍ ബീച്ചുകളില്‍ വിശ്രമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബഹമാസ് സന്ദര്‍ശിക്കണം. അതിശയകരമായ ദ്വീപുകളും പവിഴപ്പുറ്റുകള്‍ക്ക് മുകളിലൂടെ ബോട്ടിങ് യാത്രയും സ്‌നോര്‍ക്കലിങ്ങും ഇവിടെ നടത്താം. 

English Summary: Travelling Domestic Couple for HNW Family in Naples, Florida - USA

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA