അരിസോണയില്‍ നദിയില്‍ മുങ്ങി നിവര്‍ന്ന് നടി

alanna-panday
SHARE

മാലദ്വീപ് ഇന്ത്യക്കാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ, ബോളിവുഡ് നടീനടന്മാരുടെ ഇന്‍സ്റ്റഗ്രാം പേജുകൾ നിശ്ചലമായ അവസ്ഥയിലാണ്! ചിലരാകട്ടെ യാത്രയില്ലാതെ എന്താഘോഷം എന്ന കുറിപ്പിനൊപ്പം പഴയയാത്രാ ചിത്രങ്ങൾ പങ്കുവച്ചിരിക്കകയാണ്. ഈ സമയത്ത് അല്‍പ്പം വ്യത്യസ്തമായ ഒരു വെക്കേഷന്‍ സ്പോട്ടില്‍ നിന്നും ഫോട്ടോ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് ബോളിവുഡ് നടിയും മോഡലുമായ അലാന പാണ്ഡെ. അരിസോണിയയിലെ ബീച്ചിനരികില്‍ നിന്നും എടുത്ത മനോഹരമായ ഫോട്ടോ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്.

കാമുകൻ ഐവർ മക‌‌ക്രോയ്‌ക്കൊപ്പമാണ് അലാനയുടെ യാത്ര. ഐവറിന്‍റെ തോളിലേറി നില്‍ക്കുന്ന അലാനയുടെ ചിത്രവും കാണാം. മുന്‍പ് മാലദ്വീപിലും യൂട്ടായിലുമെല്ലാം ഇരുവരും ഒരുമിച്ചു യാത്ര ചെയ്തിട്ടുണ്ട്.

അരിസോണയിലെ സെഡോണയില്‍ നിന്നുമാണ് അലാന ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്. കൊക്കോനോ ദേശീയ വനത്തിനുള്ളിലാണ് സെഡോണ സ്ഥിതിചെയ്യുന്നത്. എവിടെ നോക്കിയാലും കാണുന്ന വിചിത്രാകൃതിയില്ല ചുവന്ന മണൽക്കല്ലുകകളാണ് സെഡോണയുടെ പ്രധാന ആകർഷണം. സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സമയങ്ങളില്‍ ഓറഞ്ച്, ചുവപ്പ് നിറങ്ങളിൽ ഇവ തിളങ്ങുന്ന കാഴ്ച അതിമനോഹരമാണ്. 

1950 കളിലാണ് സെഡോണ ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറാന്‍ ആരംഭിച്ചത്. ഇന്ന്, ഹൈക്കിംഗ്, മൗണ്ടെയ്‌ൻ ബൈക്കിംഗ് തുടങ്ങിയവക്കെല്ലാം ഏറെ ജനപ്രിയമാണ് ഈ പ്രദേശം. നിരവധി സിനിമകളിലും സീരീസുകളിലുമെല്ലാം ഈ പ്രദേശം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

English Summary: Celebrity Travel, Alanna Panday Arizona Trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA