പട്ടികയിൽ ഇന്ത്യ ഇല്ല; 14 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി

Istanbul-Bosphorus-Bridge,-Turkey
By Sanatkar/shutterstock
SHARE

സമതലങ്ങളും തടാകങ്ങളും പർവതങ്ങളും നിറഞ്ഞ തുർക്കിയിലേക്ക് ഇനി യാത്ര പോകാം. കൊറോണ വൈറസിന്റെ വ്യാപനം തുർക്കിയിലെ വിനോദ സഞ്ചാരമേഖലയെ പിടിച്ചുലച്ചപ്പോൾ രാജ്യത്തിന്റെ സാമ്പത്തികമേഖലയും താറുമാറായി. സ്ഥിതിഗതികൾ ഒരു പരിധിവരെ നിയന്ത്രണ വിധേയമായതോടെ, മുൻകരുതലുകൾ സ്വീകരിച്ചു കൊണ്ട് സഞ്ചാരികൾക്കു രാജ്യം സന്ദർശിക്കാമെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് തുർക്കി.

തുര്‍ക്കി സര്‍ക്കാര്‍ പുറത്തുവിട്ട 14 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാനാകൂ. നിര്‍ഭാഗ്യവശാല്‍ ആ ലിസ്റ്റില്‍ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടില്ല. കോവിഡ് കേസുകൾ എണ്ണം കൂടിയതിനാലാണ് ഇന്ത്യയെ പട്ടികയിൽ നിന്നും ഒഴിവാക്കിയത്. മെയ് 15 മുതൽ ചൈന, ഹോങ്കോങ്,വിയറ്റ്നാം,ന്യൂസിലൻഡ്,ഒാസ്ട്രേലിയ,സിംഗപൂർ,തായ്‍‍ലൻഡ്,സൗത്ത് കൊറിയ,ജപ്പാൻ യു കെ,ലാറ്റ്വിയ,യുക്രൈൻ,എസ്റ്റോണിയ,ലക്സംബർഗ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെയാണ് തുർക്കി സ്വാഗതം ചെയ്തിരിക്കുന്നത്. സഞ്ചാരികളെ സ്വീകരിക്കുന്നുണ്ടെങ്കിലും റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കാനും കൂട്ടം കൂടാനൊന്നും സഞ്ചാരികള്‍ക്ക് വിലക്കുണ്ട്. വാരാന്ത്യ കര്‍ഫ്യു നിലനില്‍ക്കും.

പഴമയും പുതുമയും ഒത്തുചേരുന്ന കാഴ്ചകളുമായാണ് തുർക്കിയിലെ പ്രധാന നഗരമായ ഇസ്താംബുൾ സഞ്ചാരികളെ സ്വീകരിക്കുക. പേർഷ്യൻ വാസ്തു വിദ്യയുടെയും യൂറോപ്യൻ നിർമാണകലയുടെയും സങ്കലനമായ നിരവധി കൊട്ടാരകെട്ടുകളും പള്ളികളും ഇവിടെയുണ്ട്. 

English Summary: Turkey Open for Tourism

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA