ചെങ്കുത്തായ മലഞ്ചെരുവില്‍ മേഘങ്ങളിൽ മറഞ്ഞിരിക്കുന്ന അദ്ഭുതകാഴ്ച

Sumela-Monastery-in-Turkey
SHARE

കുത്തനെയുള്ള മലഞ്ചെരുവിന് ഇടയില്‍ പർവതങ്ങളിൽ നിന്ന് കൊത്തിയെടുത്ത പോലെയൊരു മൊണാസ്ട്രി. ആദ്യകാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കും. തുർക്കിയിലെ കരിങ്കടൽ മേഖലയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് സുമേല മൊണാസ്ട്രി. 1200 മീറ്റർ ഉയരത്തിൽ അൽട്ടിൻഡെരെ താഴ്‌വരയ്ക്ക് മുകളിലുള്ള കരഡാഗ് പർവതത്തിൽ കൊത്തിയെടുത്തതാണ് ഈ ആശ്രമം. കൂറ്റൻ പാറയിൽ പറ്റിപിടിച്ചിരിക്കുന്ന ആശ്രമം  മേഘത്തിൽ മറഞ്ഞിരിക്കുന്നതായി തോന്നും.

കന്യാമറിയത്തിന് സമർപ്പിച്ചിരിക്കുന്ന ഗ്രീക്ക് ഓർത്തഡോക്സ് ആശ്രമമാണ് സുമേല മൊണാസ്ട്രി. പ്രാദേശിക ജനത ഇതിനെ കന്യാമറിയത്തിന്റെ ആശ്രമം എന്നും വിളിയ്ക്കുന്നു. എ.ഡി നാലാം നൂറ്റാണ്ടിൽ ബർണബാസ്, സോഫ്രോണിയോസ് എന്നീ രണ്ട് സന്യാസിമാരുടെ സമരാർത്ഥം സ്ഥാപിക്കപ്പെട്ടതാണിത്. 

Sumela-Monastery-in-Turkey2

ചെങ്കുത്തായ മലഞ്ചെരിവിൽ സ്ഥിതി ചെയ്യുന്ന ഈ സന്യാസി സമുച്ചയം, ഈ പ്രദേശത്തെ മറ്റു ആശ്രമങ്ങകളിൽ നിന്ന് അറിയപ്പെടുന്നതും കാഴ്ചയിൽ അതിഗംഭീരവുമാണ്. ഇവിടേക്ക് നിരവധി സഞ്ചാരികളാണ് എത്തിച്ചേരുന്നത്.

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം അനുസരിച്ച്, സുമേല ആശ്രമമുള്ള ഇപ്പോഴത്തെ സ്ഥലം ഒരു കാലത്ത് പള്ളിയായിരുന്നു,  ഇപ്പോഴത്തെ മഠം പണിയുന്നതിനുമുമ്പ് പള്ളി ഒരു നൂറ്റാണ്ടോളം ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

കാഴ്ചക്കാരെ ആകർഷിക്കുന്ന ഒരു പ്രധാന സാംസ്കാരിക നിധിയായ സുമേല ആശ്രമം വാസ്തുവിദ്യയ്‌ക്ക് പുറമേ, ബൈബിളിൽ നിന്ന് ശ്രദ്ധ ആകർഷിക്കുന്ന നിരവധി ചുവർ ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ന് സുമേല മൊണാസ്ട്രി ഒരു തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമാണ്.

English Summary:Sumela Monastery Turkey

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA