പണമുണ്ട്, ചെലവഴിക്കാൻ വഴിയില്ല; ഇത് സമ്പന്നരുടെ ഗ്രാമം

Huaxi-Village-China
By jiayu fan/shutterstock
SHARE

എല്ലാവർക്കും ആഡംബര വീടും കാറുകളും കുറഞ്ഞത് 150,000 യുഎസ് ഡോളർ ആസ്തിയും ഇത് സമ്പന്നരുടെ ഗ്രാമം. അദ്ഭുതം തോന്നുന്നുണ്ടല്ലേ, സമൃദ്ധിയുടെയും ആഡംബരത്തിന്റെയും കഥകളുള്ള “ചൈനയിലെ ഏറ്റവും സമ്പന്നമായ ഗ്രാമമാണ്” ഹുവാക്സി വില്ലേജ്.

ചൈനയിലെ സമ്പന്ന ഗ്രാമം

ഹുവാക്സി ഗ്രാമത്തിൽ ഏകദേശം രണ്ടായിരത്തോളം ആളുകൾ മാത്രമാണുള്ളത്. മറ്റു ഗ്രാമങ്ങളിൽ നിന്നുള്ള 20,300 പേർ ദിവസവും ഹുവാക്സിയിലേക്ക് യാത്ര ചെയ്യുന്നുണ്ട്. 661 നിവാസികളുടെ വാസസ്ഥലമായി വു റെൻ‌ബാവോ 1961 ൽ ഹുവാക്സി സ്ഥാപിച്ചതോടെയാണ് വില്ലേജിന് പുതിയ മാറ്റങ്ങൾ ഉണ്ടായത്. ഹുവാക്സി ചൈനീസ് കമ്മ്യൂണിസത്തിന്റെ മാതൃകയാണെന്ന് സ്വയം വിശേഷിപ്പിക്കുന്നു. അവിടെയുള്ള എല്ലാ ബിസിനസുകളില്‍ നിന്നുമുള്ള ലാഭത്തിന് ഗ്രാമവാസികൾക്കും പങ്കുണ്ട്, അതിനാൽ അവർ എല്ലാ വർഷവും സമ്പന്നരാകുന്നു.

പണമുണ്ട്, പക്ഷേ ചെലവഴിക്കാൻ വഴിയില്ല

ഈ ഗ്രാമത്തിലെ എല്ലാവരും സമ്പന്നർ ആണെങ്കിലും പണം ധൂർത്തടിക്കാനോ ആഘോഷിക്കാനോ, ആടിത്തിമിർക്കാനോ ഇന്നാട്ടുകാർക്ക് അനുവാദമില്ല. ചൂതാട്ടവും മയക്കുമരുന്നും കർശനമായി നിരോധിച്ചിരിക്കുകയാണിവിടെ. ഇന്റർനെറ്റ് കഫേകളില്ല, ബാറുകളില്ല, നൈറ്റ് ക്ലബ്ബുകളില്ല, നൈറ്റ് ലൈഫുമില്ല. വില്ലേജ് തിയറ്റർ കമ്പനി സംഘടിപ്പിക്കുന്ന ഗ്രാമ മീറ്റിങ്ങുകളും പ്രകടനങ്ങളും ഒഴികെയുള്ള വിനോദങ്ങളൊന്നുമില്ല.

ഹുവാക്സി ഗ്രാമം ഉപേക്ഷിച്ച് പോകാന്നുവർ നിവാസികൾക്ക് അവരുടെ സ്വത്തു കൈവശപ്പെടുത്താൻ കഴിയില്ല, ആർക്കെങ്കിലും ഗ്രാമം വിട്ട് പോകണം എന്നുണ്ടെങ്കിൽ തനിക്കുള്ളതെല്ലാം അവിടെ ഉപേക്ഷിച്ച് വെറും കൈയോടെ പോകേണ്ടിവരും. 

പച്ച പിടിക്കുന്ന ടൂറിസം

മറ്റ് ബിസിനസുകളോടൊപ്പം ടൂറിസവും ഇന്ന് ഗ്രാമത്തിന്റെ വലിയൊരു വരുമാനമാർഗമാണ്. പ്രതിവർഷം രണ്ട് ദശലക്ഷം വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നുണ്ട്. സന്ദർശകരെ ആകർഷിക്കുന്നതിനായി ഗ്രാമത്തിൽ  പാരീസിലെ ട്രയംഫൽ ആർച്ചിന്റെ ഒരു പകർപ്പ്, 40 കിലോമീറ്ററിൽ കൂടുതൽ നീളത്തിൽ ചൈനയിലെ വലിയ മതിലിന്റെ തനിപ്പകർപ്പ് സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ പകർപ് എന്നിവയെല്ലാം നിർമിച്ചിട്ടുണ്ട്.

മറ്റൊരാകർഷണം  ഗ്രാമത്തിന്റെ ഏതാണ്ട് നടുക്കായി 74 നിലകളുള്ള വലിയൊരു കെട്ടിടമാണ്. ഈഫൽ ടവറിനെക്കാളും ഉയരം ഇതിന് ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. സഞ്ചാരികളെ അദ്ഭുതപ്പെടുത്തും ഇൗ സമ്പന്നഗ്രാമം.

English Summary: Huaxi Village Jiangyin, China

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA