ശാന്തി, സമാധാനം, സന്തോഷം ഇവ മൂന്നും നൽകും ' ബെവേർലി ഹിൽസ്'

beverly-hills
SHARE

ബെവേർലി ഹിൽസ്, ശാന്തി, സമാധാനം, സന്തോഷം ഇവ മൂന്നും നൽകാൻ കഴിയുന്നൊരിടം. മനസിനും ശരീരത്തിനും ഒരു പോലെ സംതൃപ്തി നൽകാൻ കഴിയുമെന്നതു തന്നെയാണ് ഇവിടുത്തെ എടുത്തു പറയേണ്ട സവിശേഷത. അതിനൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പരിചരണത്തിലൂടെയും ആരോഗ്യ സംരക്ഷണത്തിനു പ്രാധാന്യം നൽകികൊണ്ട് തയാറാക്കുന്ന ഭക്ഷണത്തിലൂടെയും മികച്ച പരിപാലനം ഉറപ്പുതരാൻ കാലിഫോർണിയയിലെ ബെവേർലി ഹിൽസിനു കഴിയും. എന്തൊക്കെയാണ് ഇവിടുത്തെ പ്രത്യേകതകൾ എന്നുനോക്കാം.

beverly-hills1

ആരോഗ്യ സംരക്ഷണത്തിന്റെ പറുദീസ

ആരോഗ്യസംരക്ഷണത്തിനുതകുന്ന ഏറ്റവും മികച്ച സൗകര്യങ്ങളെല്ലാം നൽകാൻ കഴിയുന്നൊരിടമാണ് ബെവേർലി ഹിൽസ്. അതിനൂതനമായ സാങ്കേതിക വിദ്യകളെല്ലാം സമന്വയിപ്പിച്ചിട്ടുണ്ട് ഇവിടുത്തെ ലാബിൽ. ശാരീരികവും മാനസികവുമായ ഉണർവ് സമ്മാനിക്കാൻ കഴിയുന്ന പതിനഞ്ചോളം ചികിത്സാരീതികൾ ഇവിടെയെത്തുന്ന അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്.

beverly-hills3

ശരീരത്തിലെ ഓരോ അവയവങ്ങൾക്കും പ്രാധാന്യം നൽകി കൊണ്ടാണ് അവ തയാറാക്കിയിരിക്കുന്നത്. അഡാപ്റ്റീവ് റെസിസ്റ്റൻസ് കാർഡിയോ വർക്ക് ഔട്ടുകൾ ഹൃദയാരോഗ്യത്തിനു ഉത്തമമാണ്. മുഴുവൻ ശരീരത്തിനും ഗുണമേകുന്ന ക്രയോതെറാപ്പി, ശരീരത്തിലെ രക്തചംക്രമണവും പ്രതിരോധശേഷിയും  വർധിപ്പിക്കുന്ന ഇൻഫ്രാറെഡ് ലൈറ്റ് തെറാപ്പി എന്നിവയെല്ലാം ബെവേർലി ഹിൽട്ടൺ എന്നു പേരുള്ള ഹെൽത്ത് & ഫിറ്റ്നസ് സെന്ററിൽ  ഒരുക്കിയിട്ടുണ്ട്. 

beverly-hills6

ഫോബ്‌സിന്റെ 5 സ്റ്റാർ പുരസ്‌കാരം

ഫോബ്‌സിന്റെ 5 സ്റ്റാർ പുരസ്‌കാരം ലഭിച്ച ലാ വാഡ്രോഫ് അസ്റ്റോറിയ ബെവേർലി ഹിൽസിലെ ലാ പ്രൈറി സ്പായിൽ അതിഥികൾക്കായി ധാരാളം ഫേഷ്യലുകളും മസാജുകളുമുണ്ട്. അതിൽ എടുത്തു പറയേണ്ടതാണ് മത്സ്യത്തിന്റെ മുട്ട ഉപയോഗിച്ചുള്ള കാവിയാർ ലിഫ്റ്റിങ് ആൻഡ് ഫേമിങ് ഫേഷ്യൽ മുഖത്തിനു തിളക്കവും മൃദുത്വവും നല്കാൻ കഴിയുന്ന ഈ ഫേഷ്യൽ ഇവിടുത്തെ പ്രത്യേകതയാണ്.

beverly-hills4

കൂടാതെ ഡയമണ്ട്, ഗോൾഡ് ഫേഷ്യലുകളും ലഭ്യമാണ്. 5 സ്റ്റാർ നിലവാരത്തിലുള്ള സ്പായിൽ സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കും കുട്ടികൾക്കും സേവനങ്ങളുണ്ട്. അരോമതെറാപ്പി, ക്രിസ്റ്റൽ സ്റ്റീം റൂം തുടങ്ങിയവയുമുണ്ട്.

beverly-hills5

താരങ്ങൾക്ക് അനുയോജ്യമായ സൗകര്യങ്ങള്‍

ലോകത്തിലെ തന്നെ ഏറ്റവും മികച്ച പെർസണൽ ട്രെയിനങ് ആന്റ് ഫിറ്റ്നസ് സ്പെഷ്യലിസ്റ്റുകൾ ഇവിടെ ലഭ്യമാണ്. സോൾ സൈക്കളിള്‍, ഫിസിക് 57 തുടങ്ങി ലോകപ്രശ്സ്ത ബ്രാൻഡുകളുടെ സേവനവും ലഭിക്കും.

ബെവേർലി ഓട്ടുമിക്ക ഹോട്ടലുകളും ഈ സൗകര്യങ്ങൾ നൽകുന്നുണ്ട്. ഹോട്ടലിലെ അഥിതികൾക്ക് സൗജന്യമായി പൊതുജനങ്ങൾക്ക് 25 ഡോളർ നിരക്കിലും ഈ സൗകര്യങ്ങൾ ഉപയോഗിക്കാം. ഇതു കൂടാതെ ആരോഗ്യകരമായ ഭക്ഷണങ്ങൾ നൽകുന്ന നിരവധി ഇടങ്ങളും ഇവിടെയുണ്ട്.

English Summary: Beverly Hills, California 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA