മാസ്ക് ഇല്ലാതെ ബീച്ചിൽ കറങ്ങാം, സഞ്ചാരികൾക്ക് ഇളവുമായി ഹവായ്

Hawaii
SHARE

കോവിഡ്–19 മറ്റെല്ലാം മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ച പോലെ ടൂറിസം മേഖലയിലും കനത്ത ആഘാതമാണ് ഉണ്ടായത്. ടൂറിസം മേഖല തകിടം മറിഞ്ഞു. എവിടേക്കും യാത്ര പോകാനാകാത്ത അവസ്ഥയായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  യാത്ര നടത്താനായി ചില രാജ്യങ്ങൾ സഞ്ചാരികൾക്കായി വാതിൽ തുറന്നിട്ടുണ്ട്. ഇൗ കോവി‍ഡ് കാലത്ത് മാസ്‌ക് ധരിക്കാതെ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പറ്റിയ ഒരിടമുണ്ട്. സഞ്ചാരികളുടെ പ്രിയയിടമായ ഹവായ് ദ്വീപ്.

ഇവിടെ സഞ്ചാരികൾക്ക് തുറസായ സ്ഥലങ്ങളിൽ മാസ്ക് ഇല്ലാതെ സന്ദർശിക്കാം. കൊറോണ വൈറസ് കേസുകളുടെ എണ്ണം കുറയുകയും കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും ചെയ്യുന്നതിനാൽ ആളുകൾക്ക് തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ ഹവായ് ഇളവു നൽകിയിരിക്കുകയാണ്. ഹവായ് ബീച്ചുകളിലാണ് പ്രധാനമായും സഞ്ചാരികള്‍ക്ക് മാസ്‌കിടാതെ നടക്കാൻ കഴിയുന്ന ഒരിടം. കൂടാതെ ഹൈക്കിങ് നടത്തുന്നതിനും മാസ്‌ക് വേണ്ട.

എന്നാല്‍ ഇന്‍ഡോര്‍ സ്ഥലങ്ങളില്‍ മാസ്ക് നിർബന്ധമാണ്. ഹവായ് ഗവര്‍ണര്‍ ഡേവിഡ് ഐഗെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശസഞ്ചാരികളെ ആകര്‍ഷിക്കുവാനാണ് ഇൗ പുതിയ നിയമം. കൂടാതെ വിദേശ സഞ്ചാരികള്‍ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്  കൈയ്യില്‍ കരുതണം. ജൂൺ 1 മുതൽ സമുദ്ര കായിക മത്സരങ്ങളായ സർഫിംഗ് മത്സരങ്ങൾ, കാനോ പാഡ്ലിംഗ് റേസുകൾ എന്നിവ അനുവദിക്കുമെന്ന് ഇഗെ പറയുന്നുണ്ട്. നിലവിൽ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിക്കുകയാണ് ഹവായ്.

പ്രകൃതി മനോഹാരിത കൊണ്ടും വൈവിധ്യം കൊണ്ടും വേറിട്ട് നിൽക്കുന്ന ദ്വീപാണ് ഹവായ് ദ്വീപ്. മിക്ക ഹോളിവുഡ് സിനിമകളിലും ലൊക്കേഷൻ ആയിട്ടുള്ള ഇവിടുത്തെ കാഴ്ചകൾ ആരുടെയും മനസ്സു കീഴടക്കും.

English Summary: Hawaii Lifts outdoor Mask Rule for all

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA