ADVERTISEMENT

അദ്ഭുതങ്ങളുടെ നഗരമാണ് ദുബായ്. അവിസ്മരണീയമായ ഒരു അവധിക്കാലം ചെലവഴിക്കുവാനായി നിരവധി സഞ്ചാരികളാണ് ഇവിടേക്ക് യാത്ര തിരിക്കുന്നത്. മണലാരണ്യങ്ങളിലെ സഫാരിയും ബുർജ് ഖലീഫയുടെ മുകളിൽ നിന്നുള്ള നഗര കാഴ്ചയുമെല്ലാം ആരെയും അമ്പരപ്പിക്കും. ഇൗ കാഴ്ചകള്‍ക്കപ്പുറം ദുബായിലെ അതിശയം നിറഞ്ഞ  മറ്റൊരാകർഷണമാണ് സമുദ്ര അടിത്തട്ടിലെ കാഴ്ചകൾ. ദുബായ് മാളിലെ അക്വേറിയം അണ്ടർവാട്ടർ സൂ.  

ദുബായ് അക്വേറിയം, മൂന്ന് പ്രധാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

അക്വേറിയം ടാങ്ക്

ആയിരക്കണക്കിന് രസകരമായ ജലജീവികളെ ലോകത്തിലെ ഏറ്റവും വലിയ സസ്പെൻഷൻ അക്വേറിയം ടാങ്കുകളിലൊന്നായ ദുബായ് അക്വേറിയം ടാങ്കിൽ  കാണാം. സ്രാവുകളടക്കമുള്ള നിരവധി സമുദ്ര ജീവികൾ വസിക്കുന്ന ഈ കൗതുകകരമായ ലോകം കുട്ടികളെ അടക്കം മുതിർന്നവരെയും ഏറെ ആകർഷിക്കുന്ന കാഴ്ചയാണ്.

Dubai-Aquarium-5

ലോകത്തിലെ ഏറ്റവും വലിയ സാൻഡ് ടൈഗർ സ്രാവുകളുടെ ശേഖരം ഈ ടാങ്കിലുണ്ട്. അക്വേറിയത്തിനകത്തേക്ക് കടക്കാൻ താത്പര്യമില്ലാത്തവർക്കായി പുറംകാഴ്ചകൾക്കും അവസരമുണ്ട്. ഷോപ്പിങ്ങിനായി മാളിലേക്ക് വരുന്നവർക്ക് ഭീമൻ ഗ്ലാസ് ഭിത്തിയിലൂടെ മത്സ്യങ്ങളുടെ വലിയ ലോകം കാണാം. 

അക്വേറിയം ടണൽ

Dubai-Aquarium-1

അണ്ടർ വാട്ടർ മൃഗശാലയിലേക്ക് പോകുന്ന ഈ ടണൽ ഒരു അദ്ഭുത ലോകമാണ്. കാഴ്ചക്കാര്‍ക്ക് ഭീമൻ ഗ്ലാസ് ഭിത്തിയിലൂടെ മത്സ്യങ്ങളുടെ വലിയ ലോകം കാണാം. തലയ്ക്കുമുകളിലൂടെ കടലിലെ മല്‍സ്യങ്ങളും മറ്റു ജീവികളും നീന്തി തുടിക്കുന്നത് കൺനിറയെ ആസ്വദിക്കാം. 48 മീറ്റർ നീളമുള്ള ഈ വാക്ക്-ത്രൂ ടണലാണ് ഇവിടുത്തെ ഏറ്റവും മികച്ച ആകർഷണങ്ങളിലൊന്ന്.

അണ്ടർവാട്ടർ മൃഗശാല

അക്വേറിയം ടാങ്കിന് മുകളിലുള്ള ലെവൽ രണ്ടിൽ സ്ഥിതിചെയ്യുന്ന അണ്ടർവാട്ടർ മൃഗശാലയാണ് മറ്റൊരു ആകർഷണം. 40 വ്യത്യസ്ത ഡിസ്പ്ലേ ടാങ്കുകളിലൂടെ ജലജീവികളുടെ അതിശയകരമായ കാഴ്ചവിരുന്നൊരുക്കുന്നു. ഭീമന്‍ ഗ്ലാസ് ഭിത്തിയിലൂടെ സമുദ്ര ലോകവും മുപ്പതിനായിരത്തിലധികം വരുന്ന സമുദ്ര ജീവികളുടെ ആവാസവ്യവസ്ഥയും കാണാം.

Dubai-Aquarium-3

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശകരമായ കാഴ്ചയാണ് അണ്ടർവാട്ടർ മൃഗശാല. ടാങ്കിന് മുന്നിലുള്ള ഗിന്നസ് റെക്കോർഡ് നേടിയ അക്രിലിക് പാനലിലൂ‍ടെ ദുബായ് മാളിന്റെ മൂന്ന് തലങ്ങളിൽ നിന്ന് നോക്കിയാലും സമുദ്ര അടിത്തട്ടിലെ ഇൗ കാഴ്ച പൊതുജനങ്ങൾക്ക് കാണാനാകും. കൂടാതെ 

സഞ്ചാരികളെ കാത്ത്

ഈ അണ്ടർവാട്ടർ മൃഗശാലയിൽ,  ഗ്ലാസ്-ബോട്ടിൽ കയറി സവാരിയും നടത്താം. മത്സ്യങ്ങൾ നീന്തി തുടിക്കുന്ന കാഴ്ച അനുഭവിച്ചറിയാം. ഇനി ടാങ്കിൽ മുങ്ങാൻ ആഗ്രഹിക്കുന്നവർക്കായി കേജ് സ്‌നോർക്കെലിങ്ങും തെരഞ്ഞെടുക്കാം,

Dubai-Aquarium

സാഹസികസഞ്ചാരികൾക്കായി, ഷാർക്ക് ഡൈവും ഒരുക്കിയിട്ടുണ്ട്. ഈ ഡൈവിൽ സ്രാവടക്കമുള്ള വലിയ മത്സ്യങ്ങളെ കാണാനും മറ്റു ജലജീവികൾക്കൊപ്പം നീന്താനും അവസരം ലഭിക്കും.

സന്ദര്‍ശകർക്ക് ആവേശവും അതിനപ്പുറം അതിശയവും സമ്മാനിക്കുന്ന ഇടമാണ് ദുബായിവെ ഇൗ അക്വേറിയം. 

English Summary: Dubai Aquarium and Underwater Zoo 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com