ജീവിതത്തിലെ സ്വപ്നയാത്ര ചിത്രം പങ്കുവച്ച് ഇഷാനി

Ishani
SHARE

കൊറോണ വൈറസിനെ പേടിച്ച് വീടിനുള്ളിൽ സുരക്ഷിതരായി കഴിയുകയാണ് എല്ലാവരും. ഇൗ ലോക്ഡൗൺ കാലത്ത് മിക്കവരും പഴയകാല യാത്രകളും ഒാർമകളും വീട്ടുകാരുമായി പങ്കുവച്ച് ദിവസങ്ങൾ തള്ളിനീക്കുകയാണ്. സെലിബ്രേറ്റികളടക്കമുള്ളവർ പഴയ യാത്രാ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചും യാത്രയുടെ നല്ല നിമിഷങ്ങൾ ഒാർത്തെടുക്കുകയാണ്. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയ താരം ഇഷാനി കൃഷ്ണയും മാലദ്വീപിലെ പഴയ യാത്രാചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്.

യാത്രകള്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യം ആണെങ്കിലും വ്ലോഗിങ്ങും സോഷ്യല്‍ മീഡിയ സ്കിറ്റുകളുമൊക്കെയായി ഓണ്‍ലൈനില്‍ സജീവമാണ് മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയായ അഹാന കൃഷ്ണയും സഹോദരിമാരും.

2020 ജനുവരിയിലാണ് ഇഷാനിയും അഹാനയും സഹോദരിമാരും ഇവരുടെ അടുത്ത സുഹൃത്ത് റിയയും ചേർന്ന് മാലദ്വീപ് യാത്ര നടത്തിയത്. ഇഷാനിയും കൂട്ടരും ശരിക്കും ആസ്വദിച്ച ആ യാത്ര ഏറെക്കാലമായുള്ള സ്വപ്നമായിരുന്നു.

താമസം ഇവിടെ

മാലദ്വീപിലെ കുറുംബ സ്റ്റാര്‍ റിസോര്‍ട്ടിലായിരുന്നു മാലദ്വീപ് യാത്രാദിനങ്ങളിലെ താമസം. നോര്‍ത്ത് മാലി അറ്റോളിലുള്ള ഈ റിസോര്‍ട്ട് സ്പായും രണ്ടു ഔട്ട്‌ഡോര്‍ സ്വിമ്മിങ് പൂളുകളും മിനിബാറുകളും ടെന്നീസ് കോര്‍ട്ടും ഫിറ്റ്‌നസ് സെന്ററുകളുമൊക്കെയുള്ള ലക്ഷ്വറി റിസോര്‍ട്ട് ആണിത്.

ഇവിടേക്ക് കൂട്ടിക്കൊണ്ടു വരാനായി റിസോര്‍ട്ട് അയച്ച ബോട്ടിലെ യാത്രയാണ് ഈ വീഡിയോയില്‍ ആദ്യം. പത്തു മിനിറ്റ് ബോട്ട് യാത്രക്ക് ശേഷമാണ് റിസോര്‍ട്ടില്‍ എത്തിച്ചേരാനാവുക. താന്‍ ഇതുവരെ താമസിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും അടിപൊളി റൂം എന്നാണ് അഹാനയും കൂട്ടരും ഈ റിസോര്‍ട്ടിനെക്കുറിച്ച് പറയുന്നത്.

English Summary: Ishaani Krishna shares Throwback Pictures from Maldives Trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA