ADVERTISEMENT

കോവിഡ് കാലം ഒാ‍ർമകളുടെ നിമിഷങ്ങളാണ്. ജീവിതത്തിലെ നല്ല നിമിഷങ്ങൾ പങ്കുവച്ച് വീടിനുള്ളിൽ സുരക്ഷിതരായി കഴിയുകയാണ് മിക്കവരും. ഇൗ മഹാമാരിയിൽ ഒരുപാട് പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും ചിലർക്ക് വീട്ടുകാരുമായി ഏറെ സമയം ചെലവിടാനുള്ള അവസരം കൂടിയാണിത്. എവിടേയും പോകാനാവാത്ത ഇൗ അവസ്ഥയിൽ പഴയ യാത്രകളും വിശേഷങ്ങളും പങ്കുവച്ച് ദിവസങ്ങൾ തള്ളിനീക്കുന്നവരുമുണ്ട്. 

ഇപ്പോൾ സെലിബ്രേറ്റികളടക്കം മിക്കവരും പഴയയാത്രയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച് ആ യാത്രയുടെ ഒാർമകളിലേക്ക് സഞ്ചരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട താരം കനിഹ ന്യൂയോർക്ക് യാത്രയിൽ  ടൈം സ്വകയറിൽ നിൽക്കുന്ന പഴയ യാത്ര ചിത്രമാണ് ഇപ്പോൾ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. യാത്ര ചെയ്യാൻ കഴിയാത്തിടത്തോളം ഒാർമകളിലൂടെ സഞ്ചരിക്കാം എന്നും ചിത്രത്തിനു താഴെ കുറിച്ചിട്ടുണ്ട്.

ആദ്യ കൊറോണക്കാലത്ത് ഭര്‍ത്താവിനൊപ്പം നടത്തിയ പാരീസ് യാത്രയുടെ ഓര്‍മച്ചിത്രവും കനിഹ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഒരു ടൂറിസ്റ്റ് ആയിരുന്ന കാലം തനിക്ക് മിസ്സ്‌ ചെയ്യുന്നു എന്നും മലയാളികളുടെ പ്രിയനായിക അന്ന് കുറിച്ചിരുന്നു. ഇൗ കൊറോണക്കാലത്തും യാത്രാ ഒാർമകളിലൂടെയാണ് മിക്കവരും സഞ്ചരിക്കുന്നത്.

കാഴ്ചകളുടെ ലോകം

സംഗീതം, സാഹിത്യം, കാഴ്ചകൾ, പത്രപ്രവര്‍ത്തനം, ചിത്രകല, നാടകം, ബിസിനസ്, ഫാഷന്‍ ഒരു സഞ്ചാരിക്ക് വേണ്ട സകലും ഒരുക്കിയിരിക്കുന്ന നഗരമാണ് ന്യൂയോർക്ക്. ന്യൂയോർക്കിൽ സന്ദർശിക്കേണ്ടയിടമാണ് ടൈംസ് സ്ക്വയർ. വർഷത്തിൽ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. ടൈംസ് സ്ക്വയർ നഗരത്തിന്റെ ഹൃദയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്ത പത്രമായ ദ ടൈംസിലെ ബഹുമാനാർത്ഥമാണ് ഇൗ പേര് സ്വീകരിച്ചത്.

സ്വാതന്ത്ര്യത്തിന്റെ പ്രതീകമെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്റ്റാച്യു ഓഫ് ലിബർട്ടിയും സിവിൽ എൻജീനീയറിങ്ങിലെ വിസ്മയം എന്ന് തന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന ബ്രൂക്ക്ലിൻ പാലവുമൊക്കെ ന്യൂയോർക്ക് യാത്രയിലെ വിസ്മയകാഴ്ചകളാണ്.

English Summary: Actress Kaniha Shares Throwback  Pictures From New York

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com