ADVERTISEMENT

പ്രകൃതിയോടുള്ള ഹൃദയവികാരം പ്രേമമെന്നു കുറിച്ചതു വയലാറാണ്. 'ആ ചിത്രശലഭം പറന്നോട്ടെ' എന്ന സിനിമയില്‍ ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ ആ ഗാനത്തിലെ പ്രകൃതി യുവതിയും രൂപവതിയുമാണ്. യേശുദാസ് പാടിയ പാട്ടിന്റെ അനുഭൂതി പോലെ ഒരു കൂട്ടം ഫോട്ടോകളില്‍ ആയിരം വര്‍ണങ്ങള്‍ വിടര്‍ന്നിരിക്കുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ഫോട്ടോഗ്രഫര്‍മാരാണ് ക്യാമറയില്‍ കാവ്യചിത്രങ്ങള്‍ സൃഷ്ടിച്ചത്. ഭൂമിക്കുള്ള ആദരമാണ് ഈ ചിത്രങ്ങളെന്നു നിര്‍വചനത്തോടെ പ്രദര്‍ശിപ്പിച്ച ഇരുനൂറു ഫോട്ടോകളില്‍ പ്രകൃതിയിലെ കൗതുങ്ങളാണ് വിഷയമാക്കിയിട്ടുള്ളത്. പതിനഞ്ചു വര്‍ഷത്തിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ ലാന്‍ഡ് സ്‌കേപ്, വൈല്‍ഡ് ലൈഫ് വിഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു. ആഫ്രിക്ക, അമേരിക്ക, ഏഷ്യ, യൂറോപ്പ് അന്റാര്‍ട്ടിക്ക എന്നിവിടങ്ങളാണ് ഫോട്ടോയ്ക്കു പശ്ചാത്തലം.

photography1
Image courtesy: Marsel van Oosten Photography

നേച്വര്‍ ഫൊട്ടോഗ്രഫിയില്‍ ലോകപ്രശസ്തനാണു മാഴ്‌സല്‍ വാന്‍ വൂസ്റ്റന്‍. വന്യജീവികളുടെ ഫോട്ടോ എടുക്കുന്നതില്‍ വിദഗ്ധനാണു മാഴ്‌സല്‍. ട്രാവല്‍ ഫൊട്ടോഗ്രഫിയിലും വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. അദ്ദേഹം പകര്‍ത്തിയ പുള്ളിപ്പുലി വെള്ളംകുടിക്കുന്ന ചിത്രം ഒട്ടേറെ അംഗീകാരം നേടി. പ്രകൃതിയിലെ നേര്‍ക്കാഴ്ചയെന്നാണ് അവാര്‍ഡ് ജൂറി ഈ ചിത്രത്തെ പ്രശംസിച്ചത്. ഭൂമിക്കുള്ള ആദരമായി മാഴ്‌സല്‍ ഈ ചിത്രം സമര്‍പ്പിക്കുന്നു. അമ്മയെന്നാണു അദ്ദേഹം ഭൂമിയെ വിശേഷിപ്പിക്കുന്നത്. 

WILD-PHOROGRAPHY
Image courtesy: Marsel van Oosten Photography

പരിചതമായ പദം, ആദരവിന്റെ സമ്പൂര്‍ണത. വൈകാരികമായ ബന്ധം - അമ്മയെക്കുറിച്ച് ഫൊട്ടോഗ്രഫര്‍ പറഞ്ഞു. പ്രകൃതിയും മനുഷ്യനുമായുള്ള ഹൃദയവികാരവും അമ്മയുമായുള്ള ബന്ധത്തിന്റെ ഊഷ്മളതയാണെന്ന് ഫൊട്ടോഗ്രഫര്‍ തന്റെ ക്യാമറയിലൂടെ അടയാളപ്പെടുത്തി. മക്കളെ അമ്മ സംരക്ഷിച്ചതു പോലെ മക്കള്‍ അമ്മയെ സംരക്ഷിക്കണം. പ്രകൃതിയും അത് ആവശ്യപ്പെടുന്നു. പ്രകൃതിയുമായി ചേര്‍ന്നു നില്‍ക്കുമ്പോള്‍ അതിന്റെ ആവശ്യകത തിരിച്ചറിയാം. കെനിയയിലെ കാണ്ടാമൃഗങ്ങളുടെ ചിത്രം മണ്ണിനോടു ചേര്‍ന്നു നിന്ന് ലോ ആംഗിളില്‍ പകര്‍ത്തിയതു നിക്കോണ്‍ സെഡ് 7 ക്യാമറയിലാണ്. കാഴ്ചയെക്കാള്‍ ശബ്ദതരംഗങ്ങളാണത്രേ കാണ്ടാമൃഗങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നത്.

photography3

സാങ്കേതികവിദ്യയുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന വന്യജീവികളുടെ പ്രതീകമാണു മൊബൈല്‍ ഫോണില്‍ അടയാളങ്ങള്‍ തിരയുന്ന കുരങ്ങന്‍. സന്ദര്‍ശകയുടെ കയ്യില്‍ നിന്നു തട്ടിയെടുത്ത ഫോണുമായി കുളത്തില്‍ ചാടിയ കുരങ്ങന്‍ വെള്ളത്തില്‍ മുങ്ങിക്കയറി. ഓഫായെങ്കിലും ഫോണിന്റെ സ്‌ക്രീനില്‍ ടച്ച് ചെയ്തു, സൈ്വപ് ചെയ്തു. ജപ്പാനില്‍ വച്ചാണ് ഈ ചിത്രം കിട്ടിയത്.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com