ADVERTISEMENT

പ്രകൃതിയൊരുക്കിയ വിസ്മയ കാഴ്ചള്‍ നിരവധിയാണ്. അറിഞ്ഞും കേട്ടും അദ്ഭുതക്കാഴ്ച ആസ്വദിക്കുവാനായി എത്തുന്നവരും കുറവല്ല. വടക്കൻ അയർലണ്ടിന്‍റെ വടക്കൻ തീരത്ത്, ഷ്മിൽസ് പട്ടണത്തിന് മൂന്ന് മൈൽ വടക്കുകിഴക്കായി കൗണ്ടി ആൻട്രിമിലിലെ 'ജയന്‍റ്സ് കോസ് വേ' ആരെയും ആകർഷിക്കും. 

ഏകദേശം 40,000 ഷഡ്ഭുജ സ്തംഭങ്ങള്‍ പാകിയ പോലെയാണ് ഇവിടുത്തെ കാഴ്ച. അമേരിക്കന്‍ ഐക്യനാടുകളിലെ നാലാമത്തെ 'പ്രകൃതിദത്ത മഹാദ്ഭുതമായാണ് ഇവിടം കണക്കാക്കുന്നത്. 1986ല്‍ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉൾപ്പെടുത്തിയ ഈ സ്ഥലം ഇന്ന് അയർലണ്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്.

ജയന്‍റ്സ് കോസ്‌വേയുടെ ഭൂരിഭാഗവും നാഷണൽ ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. ഇവിടേക്കുള്ള സന്ദര്‍ശനം സൗജന്യമാണ്. ബാക്കിയുള്ള ഭാഗം ക്രൗൺ എസ്റ്റേറ്റിന്റെയും നിരവധി സ്വകാര്യ ഭൂവുടമകളുടെയും കയ്യിലാണ്. പ്രവേശന കവാടത്തിൽ നിന്ന് അര മൈൽ നടന്ന് കടലിന്‍റെ അറ്റത്തുള്ള ബസാൾട്ട് സ്തംഭങ്ങള്‍ക്ക് മുകളിലൂടെ സന്ദർശകർക്ക് നടക്കാം.

കഥ ഇങ്ങനെ

50-60 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, പാലിയോസീൻ യുഗം എന്നറിയപ്പെടുന്ന കാലഘട്ടത്തിൽ, ഇപ്പോൾ ആൻട്രിം കൌണ്ടി ഉൾപ്പെടുന്ന പ്രദേശം ധാരാളം അഗ്നിപർവത പ്രവർത്തനങ്ങൾക്ക് വിധേയമായിരുന്നു. ഉരുകി ദ്രാവകരൂപമായ ബസാൾട്ട് ഒഴുകി വലിയ ഒരു ലാവ പീഠഭൂമി സൃഷ്ടിച്ചു. ലാവ തണുത്തപ്പോള്‍ അത് ചുരുങ്ങുകയും ഇടയ്ക്കിടെ വിള്ളലുകൾ ഉണ്ടാവുകയും ചെയ്തു. ഈ വിള്ളലുകൾ താഴേക്ക് വ്യാപിക്കുകയും സ്തംഭം പോലുള്ള ശിലാഘടനകൾ രൂപീകരിക്കപ്പെടുകയും ചെയ്താണ് ഈ സ്തംഭങ്ങള്‍ രൂപപ്പെട്ടതെന്ന് ശാസ്ത്രം പറയുന്നു. 

English Summary : The myth and legend of the Giants Causeway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com