ADVERTISEMENT

ഇൗ കൊറോണക്കാലത്ത് സെലിബ്രേറ്റികളടക്കം മിക്ക യാത്രാപ്രേമികളും പഴയ യാത്രാചിത്രങ്ങൾ പങ്കുവച്ച് അവിസ്മരണീയ നിമിഷങ്ങൾ ഒാർത്തെടുക്കുകയാണ്. വൈറസിനെ ഭയന്ന് എവിടെയും യാത്രപോകാനാകാതെ വീടിനുള്ളിൽ സുരക്ഷിതരായി കഴിയുകയാണ് എല്ലാവരും. മുമ്പ് നടത്തിയ യാത്രകളുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത്.

മലയാളികളുടെ പ്രിയങ്കരിയായ റിമി ടോമി ഗ്രീസ് യാത്രയുടെ പഴയ ചിത്രമാണ് ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനൊടൊപ്പം 'ഇനി പഴയ യാത്രാ ചിത്രങ്ങൾ നോക്കിയിരിക്കാം' എന്നും കുറിച്ചിട്ടുണ്ട്. പാട്ടുപോലെ തന്നെ യാത്രകളെ പ്രണയിക്കുന്നയാളാണ് റിമി. വിദേശത്തും ഇന്ത്യയിലുമടക്കം നിരവധിയിടത്തേക്ക് യാത്ര പോകാറുണ്ട്. യാത്രയുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്.

സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് യൂറോപ്പിന്‍റെ തെക്കുകിഴക്കന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഗ്രീസ്. സമ്പന്നമായ സംസ്കാരവും ആരെയും ആകര്‍ഷിക്കുന്ന പ്രകൃതിരമണീയതയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാഷ്ട്രീയബോധവുമെല്ലാം ഗ്രീസിനെ എക്കാലത്തും വേറിട്ടു നിര്‍ത്തുന്ന ഘടകങ്ങളാണ്. ലോകമാകെ പടർന്നു പിടിച്ച കൊറോണ വൈറസ് ഗ്രീസിനേയും ബാധിച്ചെങ്കിലും തിരിച്ചുവരവിന്‍റെ പാതയിലായിരുന്ന് രാജ്യം. 

ഗ്രീസിലെ മൈക്കോനോസ് എന്ന സ്വപ്‌ന നഗരം

ഗ്രീസിലെ ഒരു പ്രധാന ടൂറിസം കേന്ദ്രമാണ് മൈക്കോനോസ്. വെളുത്ത കെട്ടിടങ്ങളുടെ കാഴ്ചയാണ് ഇവിടുത്തെ പ്രധാന ആകർഷണം. മൈക്കോനോസ് "ദി ഐലന്റ് ഓഫ് ദി വിൻഡ്സ് എന്നാണ് അറിയപ്പെടുന്നത്. സദാസമയവും ശക്തമായ കാറ്റാണ് ദ്വീപിൽ. മനോഹരമായ ബീച്ചുകൾ, ആഢംബര റിസോർട്ടുകൾ എന്നിവയ്ക്കും പ്രശസ്തമാണിവിടം. കൂടാതെ ലോകമെമ്പാടുമുള്ള വാട്ടർ സ്പോർട്സ്പ്രേ മികളുടെയും ഇഷ്ടയിടമാണ് ഇവിടം. മറ്റ് യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളെ അപേക്ഷിച്ച് ഗ്രീസിലേക്ക് വളരെ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം. എന്നാൽ മൈക്കോനോസ് യാത്ര ചെലവേറിയതാണ്. ഇവിടം ഹണിമൂൺ ഡെസ്റ്റിനേഷൻ കൂടിയാണ്.

English Summary: Celebrity Travel,Rimi Tomy Shares Memories of Greece Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com