ADVERTISEMENT

ലണ്ടനില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയനടി ഐശ്വര്യ ലക്ഷ്മി. ധനുഷിനൊപ്പം അഭിനയിക്കുന്ന 'ജഗമേ തന്തിരം' എന്ന സിനിമയുടെ ഷൂട്ടിനായി ഐശ്വര്യ ലക്ഷ്മി ലണ്ടനില്‍ എത്തിയിരുന്നു.

ചുവന്ന ട്രെഞ്ച് കോട്ടണിഞ്ഞ് പലയിടങ്ങളില്‍ നിന്നായി എടുത്ത ആറു ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും പുതുതായി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഒപ്പം അനിതാ ദേശായിയെ ഉദ്ധരിച്ച്, ''നിങ്ങള്‍ എവിടെ പോയാലും ആ സ്ഥലം നിങ്ങളുടെ ഒരു ഭാഗമായി മാറും'' എന്നും നടി കുറിക്കുന്നു.

മുന്‍പ് ലണ്ടനിലെ ടവര്‍ ബ്രിഡ്ജിനരികെ കുട ചൂടി നില്‍ക്കുന്ന ഒരു ചിത്രവും ഐശ്വര്യ പോസ്റ്റ്‌ ചെയ്തിരുന്നു. 

ആഷിക് അബു ചിത്രമായ 'മായാനദി'യിലെ അപ്പു എന്ന കഥാപാത്രമാണ് ഐശ്വര്യ ലക്ഷ്മിക്ക് ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിക്കൊടുത്തത്. തമിഴ്നാട്ടിലും വെന്നിക്കൊടി പാറിക്കാനൊരുങ്ങുകയാണ് നടി ഇപ്പോള്‍. ധനുഷ്, ജോജു ജോര്‍ജ്, കലൈയരശന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം 'ഗെയിം ഓഫ് ത്രോണ്‍സ്' ഫെയിം ജെയിംസ് കോസ്മോയും അണിനിരക്കുന്ന ഗ്യാങ്ങ്‌സ്റ്റര്‍ ചിത്രമാണ് ജഗമേ തന്തിരം. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. 

തമിഴ്നാട്ടിലും ലണ്ടനിലുമായാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് നടന്നത്. കോവിഡ് തരംഗം വീണ്ടും വീശിയടിക്കുന്നതിനു മുന്നേയായിരുന്നു ഷൂട്ട്‌. ഇപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ലണ്ടനില്‍ നിയന്ത്രണമുണ്ട്‌. ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ ഡെൽറ്റ വേരിയൻറ് ഏതാണ്ട് നാലു മാസം മുമ്പ് ആദ്യമായി സാമ്പിൾ ചെയ്തതിനുശേഷം ബ്രിട്ടനിൽ ഉടനീളം വ്യാപിച്ചിരുന്നു. നേരത്തെ പടര്‍ന്ന അപകടകരമായ ആൽഫ വേരിയന്റിനെ പോലും മറികടന്നാണ് ഡെൽറ്റ വേരിയൻറ് കേസുകള്‍ കുതിച്ചുയര്‍ന്നത്. രാജ്യത്തെ പുതിയ കേസുകളിൽ 96 ശതമാനവും ഡെൽറ്റ വേരിയന്റിൽ നിന്നുള്ളതാണെന്ന് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നു.

English Summary: Celebrity Travel, Aishwarya Lekshmi London Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com