ADVERTISEMENT

മാസങ്ങളോളം നീളുന്ന യാത്രാ നിരോധനങ്ങള്‍ ഇടയ്ക്കിടെ പ്രഖ്യാപിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ രാജ്യാന്തര യാത്രകള്‍ ഇപ്പോള്‍ വീണുകിട്ടുന്ന അപൂര്‍വ ഭാഗ്യമായി മാറിയിരിക്കുന്നു. കൊറോണ മൂലം ഭൂരിഭാഗം രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം. എന്നാല്‍, പല രാജ്യങ്ങളും ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ വീണ്ടും യാത്രാനുമതി നല്‍കിയിട്ടുമുണ്ട്. ഇന്ത്യൻ യാത്രക്കാർക്ക് വീസ നൽകുന്ന 10 യൂറോപ്യൻ രാജ്യങ്ങളെ അറിയാം.

1. ഓസ്ട്രിയ

മധ്യയൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയ ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് സി (ഹ്രസ്വകാല), ഡി (ദീർഘകാല) വീസകൾ നൽകുന്നുണ്ട്. ഡല്‍ഹി,മുംബൈ, കൊച്ചി, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ വീസയ്ക്ക് അപേക്ഷിക്കാം.

2. ബെൽജിയം

സഞ്ചാരികളുടെ പ്രിയപ്പെട്ട യൂറോപ്യൻ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ ബെൽജിയവും ഇപ്പോള്‍ ഇന്ത്യൻ യാത്രക്കാർക്ക് വീസ നൽകുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിൽ വീസയ്ക്ക് അപേക്ഷിക്കാം.

austria

3. ക്രൊയേഷ്യ

ടൂറിസ്റ്റ്, ബിസിനസ്, എമർജൻസി കേസുകൾ, റസിഡന്റ്, വർക്ക് പെർമിറ്റ് വീസകൾ മുതലായ വിഭാഗങ്ങളില്‍ ഹ്രസ്വകാല, ദീർഘകാല വിസകള്‍ ഇപ്പോള്‍ ക്രൊയേഷ്യ നൽകുന്നുണ്ട്. ന്യൂഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിൽ വീസയ്ക്ക് അപേക്ഷിക്കാം.

Croatia

4. ഡെൻമാർക്ക്

ഡെൻമാർക്ക് എംബസി വെബ്‌സൈറ്റ് അനുസരിച്ച്, ഇന്ത്യൻ യാത്രക്കാർക്ക്  ഹ്രസ്വകാല, ദീർഘകാല വീസകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതിനായി ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിൽ അപേക്ഷിക്കാം.

Denmark

5. ഫ്രാൻസ്

ഡിജിറ്റൽ ഹെൽത്ത് പാസ് ആരംഭിച്ച ആദ്യത്തെ യൂറോപ്യൻ രാജ്യമാണ് ഫ്രാൻസ്. ഇന്ത്യന്‍ യാത്രക്കാര്‍ക്ക് സി വീസ (ഹ്രസ്വകാല)യാണ് ഫ്രാൻസ് നല്‍കുന്നത്. ന്യൂഡൽഹി, മുംബൈ, ചെന്നൈ, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ വീസയ്ക്ക് അപേക്ഷിക്കാം. 

6. ജർമനി

സി വീസയും കുടുംബ പുനഃസമാഗമത്തിനും ആശ്രിതര്‍ക്കും ഡി വിസയും  മാത്രമാണ് ജർമനി സ്വീകരിക്കുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിൽ സി & ഡി കാറ്റഗറി വീസകള്‍ക്ക് അപേക്ഷിക്കാം.

7. ഇറ്റലി

സ്റ്റുഡന്റ് വീസകൾ, ബിസിനസ് വീസകൾ, എക്സപ്ഷനല്‍ കാറ്റഗറി തുടങ്ങിയവയാണ് ഇറ്റലി നല്‍കുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് അപേക്ഷിക്കുക.

8. പോളണ്ട്

ഇന്ത്യൻ യാത്രക്കാർക്ക് പോളണ്ട് ദീർഘകാല വീസ നൽകുന്നുണ്ട്. ഇതിനായി മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ന്യൂഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ അപേക്ഷിക്കാം.

9. നെതർലന്‍ഡ്

ബ്ലൂ കാര്‍പ്പറ്റ്, സീമാൻ, റീ-എൻട്രി വീസകൾ മാത്രമാണ് നെതർലന്‍ഡ് സ്വീകരിക്കുന്നത്. ഇതിനായി മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ അപേക്ഷിക്കാം.

10. തുർക്കി

തുർക്കി ഇന്ത്യക്കാര്‍ക്ക് എല്ലാ വിഭാഗത്തിലുമുള്ള വീസകള്‍ നൽകുന്നുണ്ട്. ഇതിനായി മുംബൈ, ഹൈദരാബാദ്, കൊച്ചി, ചെന്നൈ, ബെംഗളൂരു, ന്യൂഡൽഹി എന്നിവിടങ്ങളിൽ അപേക്ഷ നല്‍കാം.

English Summary: These 10 European Countries Are Issuing Visas To Indian Travellers Right Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com