ADVERTISEMENT

കടൽതീരത്ത് സൂര്യാസ്തമയം ആസ്വദിക്കുന്ന ജാൻവി കപൂറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ സൂപ്പർഹിറ്റായിരിക്കുകയാണ്. ജാൻവിയും സുഹൃത്ത് ഓർഹാൻ അവത്രമണിയും കൈകോർത്തുപിടിച്ച് കടലിലേക്ക് ഇറങ്ങുന്ന ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സ്ഥലം വ്യക്തമല്ലെങ്കിലും താരത്തിന്റെ  സൗന്ദര്യത്തിനൊപ്പം പ്രകൃതി അണിയിച്ചൊരുക്കിയിരിക്കുന്ന മനോഹര കാഴ്ചയും ഈ ചിത്രങ്ങളിൽ ആസ്വദിക്കാം. 

സൂര്യാസ്തമയത്തിന്റെ മനോഹാരിത വർണനയിലൊതുക്കാനാവില്ല അത് ആസ്വദിക്കുക തന്നെ വേണം. ബീച്ചും സൂര്യാസ്തമയവും ജാൻവിയും തമ്മിൽ ഇഴപിരിക്കാനാവാത്ത വിധം സൗഹൃദമുണ്ടെന്ന് മുൻകാലങ്ങളിലെ ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാം. യാത്രക്കളെ പ്രണയിക്കുന്നയാളാണ് ജാൻവി. നിരവധിയിടത്തേക്ക് യാത്രപോയ വിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്. താരം നിൽക്കുന്ന മനോഹാരിത നിറഞ്ഞ ഇൗ ബീച്ച് എവിടെയാണെന്നുള്ള ചർച്ചയും സമൂഹമാധ്യമത്തിൽ നടക്കുന്നുണ്ട്. ചിലർ ഗോവ ആണെന്നും മറ്റുചിലർ മുംബൈ അല്ലെങ്കിൽ ഇന്ത്യക്ക് പുറത്തെവിടെയോ ആണെന്നും ചിത്രത്തിൽ താഴെ പറയുന്നുണ്ട്. 

ദ്വീപിന്റെ നാട്ടിലെത്തിയ താരം

കഴിഞ്ഞ ഏപ്രിലിൽ ജാൻവി മാലദ്വീപിലേക്ക് അവധിക്കാല യാത്ര പോയിരുന്നു. ദ്വീപിന്റെ സൗന്ദര്യത്തിൽ നിൽക്കുന്ന നിറഞ്ഞ നിരവധി ചിത്രങ്ങളും സുഹൃത്തുക്കളോടൊപ്പം ബീച്ചുകൾക്ക് സമീപമുള്ള ചിത്രങ്ങളും സൂര്യാസ്തമയ കാഴ്ചകൾ നുകരുന്നതുമായ ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിന്നു. പ്രശസ്തമായ മാരിയറ്റ് ഹോട്ടലിന്റെ  ഉടമസ്ഥതയിലുള്ള വെസ്റ്റിൻ മാലദ്വീപ് മിരിയാൻ‌ദൂ റിസോർട്ടിലായിരുന്നു താരം താമസിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിന് ചുറ്റുമുള്ള ബാ അറ്റോളിലെ യുനെസ്കോ ബയോസ്ഫിയർ റിസർവിൽ സ്ഥിതിചെയ്യുന്ന അതിശയകരമായ ഓവർവാട്ടർ റിസോർട്ടാണ് വെസ്റ്റിൻ മാലദ്വീപ് മിരിയാൻ‌ദൂ.

English Summary: Celebrity Travel, Janhvi Kapoor Shares Beautiful Travel pictures 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com