ADVERTISEMENT

കോവിഡ് രണ്ടാം തരംഗ കാലത്തിനു മുന്‍പ് യാത്ര ചെയ്ത ഓര്‍മകള്‍ പങ്കുവച്ച് നടന്‍ പൃഥിരാജിന്‍റെ ഭാര്യ സുപ്രിയ മേനോന്‍. ഇരുവരും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടത്തിയ സ്വിറ്റ്സര്‍ലന്‍ഡ് യാത്രയുടെ വിഡിയോയാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പച്ചപുതച്ച മനോഹരമായ വയലുകളും മലനിരകളും അതിരിടുന്ന റോഡിലൂടെ കാറില്‍ യാത്ര ചെയ്യുന്ന വിഡിയോ ആണിത്. ഡ്രൈവ് ചെയ്യുന്ന പൃഥ്വിരാജിനെയും വിഡിയോയില്‍ കാണാം.

''അവധിക്കാലം ആഘോഷിക്കാന്‍ യാത്ര ചെയ്യാന്‍ പറ്റിയിരുന്ന കാലത്തേക്ക് ഒരു ത്രോബാക്ക്! 2020 ജനുവരിയില്‍ എടുത്തതാണിത്. അടുത്ത കുറച്ച് മാസങ്ങളിൽ ലോകം നിലയ്ക്കാന്‍ പോവുകയാണെന്ന് ആരാണ് കരുതിയിരുന്നത്!'' വിഡിയോയ്ക്കൊപ്പം സുപ്രിയ കുറിച്ചു. യാത്രകൾ ചെയ്യാൻ സാധിക്കാത്ത ഇൗ അവസരത്തിൽ സഞ്ചാരപ്രിയരടക്കം മിക്കവരും പഴയ യാത്രാചിത്രങ്ങളിലൂടെയാണ് ഇപ്പോൾ സഞ്ചാരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കിന് ശേഷം യൂറോപ്പിലെ പല രാജ്യങ്ങളും വീണ്ടും സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. യൂറോപ്പിന് പുറത്തുനിന്നുള്ള ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള, വാക്സിനേഷൻ എടുത്തവര്‍ക്ക് ഇപ്പോള്‍ ഫ്രാന്‍സിലേക്ക് യാത്ര ചെയ്യാം. ഇതിനായി,  യൂറോപ്യൻ യൂണിയൻ അംഗീകരിച്ച ഫൈസർ, അസ്ട്രാസെനെക്ക, മോഡേണ, ജോൺസൺ & ജോൺസൺ ഇവയില്‍ ഏതെങ്കിലുമൊരു വാക്സിന്‍ എടുക്കണം. കൂടാതെ, 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് പിസിആർ പരിശോധനയോ 48 മണിക്കൂറിൽ കൂടാത്ത നെഗറ്റീവ് ആന്റിജൻ പരിശോധനയോ ചെയ്തിരിക്കണം. 

ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവ ഉൾപ്പെടെ ആശങ്കാജനകമായ കൊറോണ വകഭേദങ്ങള്‍ പടരുന്ന 16 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ മിക്ക യൂറോപ്യന്‍ രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഓസ്ട്രിയ, ബെൽജിയം, ക്രൊയേഷ്യ, ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട്, നെതർലന്‍ഡഅ,മുതലായ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് വിസ നല്‍കാന്‍ വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇതിനായി മുംബൈ, ഹൈദരാബാദ്, കൊച്ചി, ചെന്നൈ, ബെംഗളൂരു, ന്യൂഡൽഹി എന്നിവിടങ്ങളിൽ ഇപ്പോള്‍ അപേക്ഷ നല്‍കാം.

English Summary: Supriya Menon SharesThrowback Video from Switzerland Trip with Prithviraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com