പണം 'കായ്ച്ചു' കിടക്കുന്ന മരങ്ങള്‍; ഈ കാഴ്ച കണ്ടാല്‍ കണ്ണ് മഞ്ഞളിച്ചു പോകും!

money-trees-of-scotland1
By Bertie Victor.By Jerren Gan/shutterstock
SHARE

പണം കായ്ക്കുന്ന മരമോ? കേൾക്കുമ്പോൾ അതിശയം തോന്നുന്നുണ്ടാകും. മരത്തിൽ തിങ്ങി നിറഞ്ഞിരിക്കുന്ന നാണയത്തുട്ടുകളുടെ കാഴ്ച ആരെയും അങ്ങനെ ചിന്തിപ്പിക്കും. യുകെയിലെ പലയിടങ്ങളിലും ഇൗ കാഴ്ച കാണാനാകും. ആഗ്രഹസാഫല്യത്തിനായി നാണയങ്ങൾ മരങ്ങളിൽ പതിപ്പിച്ചു വയ്ക്കുന്നത് അന്നാട്ടുക്കാരുടെ വിശ്വാസമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുണ്ട് ഈ ആചാരത്തിന്. ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്കും ഏറെ കൗതുകമുണര്‍ത്തുന്ന ഒരു കാഴ്ചയാണ് ഈ നാണയ മരങ്ങള്‍. മിക്ക സന്ദർശകരും നാണയമരത്തിന്റെ ചിത്രങ്ങളും പകർത്താറുണ്ട്. 

നാണയ മരങ്ങളുടെ കാഴ്ച

തങ്ങള്‍ ആരാധിക്കുന്ന ഏതെങ്കിലും ആത്മാവിനോ ദൈവത്തിനോ നേര്‍ച്ചയായി നാണയം സമര്‍പ്പിച്ചാല്‍ ഏതാഗ്രഹവും സാധിക്കുമെന്ന് ഇവിടെയുള്ളവർ കരുതുന്നു. ചുറ്റിക ഉപയോഗിച്ച് നാണയങ്ങള്‍ മരങ്ങളില്‍ അടിച്ചുകയറ്റുകയാണ് വിശ്വാസികള്‍ ചെയ്യുന്നത്. ഇങ്ങനെ ലക്ഷക്കണക്കിന്‌ നാണയങ്ങള്‍ പതിപ്പിച്ചു വച്ച നൂറുകണക്കിന് മരങ്ങള്‍ യുകെയില്‍ ഇന്നുണ്ട്.

money-trees-of-scotland
By Claire Fraser Photography/shutterstock

യുകെയില്‍  പല ജില്ലകളിലും ഇൗ നാണയമരങ്ങള്‍ കാണപ്പെടുന്നുണ്ട്. എന്നിരുന്നാലും, വടക്കന്‍ യോര്‍ക്ക്‌ഷെയറിലുള്ള കാടുകളിലാണ് നാണയങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്ന മരങ്ങള്‍ ഏറ്റവും കൂടുതല്‍ കാണുന്നത്. ഈ മരങ്ങളില്‍ നാണയങ്ങള്‍ പതിപ്പിച്ചാല്‍ ഏതു കടുത്ത രോഗവും മാറും എന്നാണ് പ്രദേശവാസികളുടെ വിശ്വാസം.

സ്കോട്ട്‌ലൻഡിലെ ഐൽ മാരിയിലെ വിശുദ്ധ മെയ്‌ൽ‌റൂബയുടെ അവശിഷ്ടങ്ങള്‍ അടക്കം ചെയ്തിരിക്കുന്ന പ്രദേശത്തുള്ള നാണയമരം ഏറെ പ്രസിദ്ധമാണ്. 1828 കാലഘട്ടത്തില്‍ നിന്നുള്ള ഒരു നാണയം ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. കാര്യസാദ്ധ്യത്തിനായി 1877 ൽ വിക്ടോറിയ രാജ്ഞിയും ഈ മരത്തില്‍ നാണയം സമര്‍പ്പിച്ചതായി പറയപ്പെടുന്നു.

ഇത്തരത്തില്‍ നാണയങ്ങള്‍ പതിപ്പിച്ചു വെക്കുന്ന മരങ്ങളില്‍ പലതും കാലക്രമേണ നശിച്ചു പോയിട്ടുണ്ട്. ലോഹങ്ങള്‍ ജീവകോശങ്ങളിലേക്ക് അടിച്ചു കയറ്റുന്ന സമയത്ത് മരങ്ങള്‍ക്ക് അത് അങ്ങേയറ്റം ദോഷകരമാണ്. പാതി ജീവനോടെ എഴുന്നേറ്റു നില്‍ക്കുന്ന മരങ്ങള്‍ ഇന്നും ഈ പ്രദേശങ്ങളില്‍ ധാരാളം കാണാം. ഇവയില്‍ ഇന്നും ആളുകള്‍ നാണയങ്ങള്‍ പതിപ്പിക്കുന്നത് സാധാരണമാണ്. 

English Summary: The Story Behind Mysterious Coin Trees

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA