ഹണിമൂണ്‍ കാലത്തെ ചിത്രം പങ്കുവച്ച് ഐമ റോസ്മി

Aima
SHARE

മൂന്നു കൊല്ലം മുന്‍പത്തെ ന്യൂസിലന്‍ഡ്‌ യാത്രയുടെ ത്രോബാക്ക് ചിത്രം ആരാധകര്‍ക്കായി പങ്കുവച്ച് നടി ഐമ റോസ്മി. ഹണിമൂണ്‍ കാലത്ത് ന്യൂസിലന്‍ഡിൽ നിന്നു എടുത്ത ചിത്രമാണിത്. 

കറുത്ത ടീഷര്‍ട്ടും ജീന്‍സുമണിഞ്ഞ്‌, തടാകക്കരയില്‍ നില്‍ക്കുന്ന ഐമയെ ചിത്രത്തില്‍ കാണാം. മലയാളത്തിന്‍റെ പ്രിയപ്പെട്ട പ്രൊഡക്ഷൻ കമ്പനികളിൽ ഒന്നായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ഫൗണ്ടർ സോഫിയ പോളിന്‍റെ മരുമകളും നടിയുമാണ് ഐമ റോസ്മി. 2018-ല്‍ കെവിനുമായുള്ള വിവാഹത്തോടെ അഭിനയരംഗത്തു നിന്ന് വിട്ടുനിൽക്കുകയാണ് താരം.

'ദൂരം' എന്ന സിനിമയിലൂടെയാണ് ഐമ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 'ജേക്കബിന്‍റെ സ്വർഗരാജ്യ'ത്തിൽ നിവിൻ പോളിയുടെ സഹോദരിയായും 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' എന്ന ചിത്രത്തിൽ മോഹൻലാലിന്‍റെ മകളായും ഐമ അഭിനയിച്ചു. ക്ലാസിക്കൽ നർത്തകി കൂടിയായ ഐമ പഠിച്ചതും വളർന്നതുമെല്ലാം ദുബായിലാണ്. 

നേരത്തെ ന്യൂസിലന്‍ഡില്‍ നിന്നുള്ള മറ്റു ചിത്രങ്ങളും ഐമ പങ്കുവച്ചിരുന്നു. ന്യൂസിലാന്‍ഡിന് ഒരു പരിശുദ്ധി ഉണ്ടെന്നാണ് ഐമ പറയുന്നത്. യാത്രക്കിടെ എടുത്ത കെവിനൊപ്പമുള്ള ചിത്രവും ഐമ പങ്കുവച്ചിട്ടുണ്ട്. 

കോവിഡിനു മുന്നേ ഇന്ത്യയില്‍ നിന്നുള്ള നിരവധി സഞ്ചാരികള്‍ എത്തിയിരുന്ന രാജ്യമായിരുന്നു ന്യൂസിലന്‍ഡ്‌. രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയില്‍ ടൂറിസത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. മൊത്തം ജിഡിപിയുടെ 5.6% ടൂറിസത്തില്‍ നിന്നാണ്. 

ഇപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ന്യൂസിലന്‍ഡില്‍ പ്രവേശന വിലക്കുണ്ട്. ഇത് എന്നുവരെ നീളും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 

English Summary: Aima Rosmy Shares Throwback Picture From New zealand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA