ലണ്ടൻ വീഥികളിൽ കണ്ട ആരാധകൻ; കോലിക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ച് അനുഷ്ക

london-trip
SHARE

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും അനുഷ്ക ശർമയും ഇപ്പോൾ ലണ്ടനിലാണ്. മനോഹര കാഴ്ചകൾ നിറഞ്ഞ നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിലൂടെ താരം പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങൾക്ക് താരം നൽകിയ അടിക്കുറിപ്പുകളും ശ്രദ്ധയാകർഷിക്കുന്നതാണ്. കാഴ്ചകൾ ആസ്വദിച്ച് ചുറ്റിയടിക്കുമ്പോഴാണ് താൻ ആരാധകന്റെ ശ്രദ്ധയിൽപ്പെടുന്നതെന്നും അദ്ദേഹത്തോടൊപ്പം ചിത്രങ്ങൾ എടുക്കുവാൻ ഒപ്പം നിന്നുവെന്നും എന്നെ സ്നേഹിക്കുന്ന ആരാധകർക്കായി എന്തും ചെയ്യാൻ താൻ തയാറാണെന്നും താരം കുറിച്ചിട്ടുണ്ട്. തന്റെ ആരാധകനായി അനുഷ്ക വിശേഷിപ്പിച്ചത് ഭർത്താവായ വിരാടിനെ തന്നെയാണ്. കോലിയുടെയും അനുഷ്കയുടെയും ചിത്രങ്ങൾ എടുത്തു കൊടുത്ത സുഹൃത്തിന് താരം നന്ദിയും പറയുന്നുണ്ട്.

അടുത്തിടെയാണ് അനുഷ്കയും കോലിയും മകൾ വാമികയുടെ ആറുമാസ ജന്മദിനം ലണ്ടനിൽ ആഘോഷിച്ചത്. അടുത്തിടെ സൗത്താംപ്ടണിൽ നടന്ന ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പങ്കെടുക്കുന്നതിനായാണ്‌ വിരാട് കോലി ലണ്ടനിലെത്തിയത്. ലണ്ടനിലെ കാഴ്ചകളും വിശേഷങ്ങളും അനുഷ്ക സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുമുണ്ട്.

ലണ്ടനിൽ യാത്ര നിയന്ത്രണം

കോവിഡ് നിയന്ത്രണങ്ങൾ  ജൂലൈ 19 മുതൽ പിൻവലിക്കുമ്പോഴും ലണ്ടൻ നഗരത്തിലേക്ക് യാത്ര ചെയ്യാൻ മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ്. പൊതു ഗതാഗത സംവിധാനങ്ങളിൽ യാത്രചെയ്യാൻ മാസ്ക് നിബന്ധമാക്കുന്ന നിയമം തുടരുമെന്ന് മേയർ സാദിഖ് ഖാൻ അറിയിച്ചു. ട്യൂബ്, ട്രാം, ബസുകൾ എന്നിവിടങ്ങളിൽ മാസ്ക് പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സാദിഖ് ഖാന്റെ പ്രഖ്യാപനം. അടുത്ത തിങ്കളാഴ്ച മുതൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ ഏറെക്കുറെ പൂർണമായും പിൻവലിക്കാൻ സർക്കാർ തയാറെടുക്കുന്നതിനിടെയാണ് ലണ്ടനിൽ യാത്രയ്ക്ക് മാസ്ക് തുടരുമെന്ന പ്രഖ്യാപനവുമായി മേയർ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകൾ അനുദിനം കുതിച്ചുയരുന്നതിനാലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത്.

English Summary: Anushka Sharma shares Gorgeous pictures from London town with Virat Kohli

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA