ഹണിമൂണ്‍ യാത്രയുടെ ഓര്‍മച്ചിത്രങ്ങള്‍; അവിസ്മരണീയ യാത്രാനുഭവം പങ്കുവച്ച് നടി

dia-mirza2
SHARE

അമ്മയാകാൻ തയാറെടുക്കുന്ന സന്തോഷത്തിലാണ് ബോളിവുഡ് നടി ദിയ മിര്‍സ. ഭര്‍ത്താവ് വൈഭവ് രേഖിക്കും മകള്‍ സമൈറക്കുമൊപ്പം നടത്തിയ മാലദ്വീപ് യാത്രയുടെ മനോഹരമായ ഓര്‍മച്ചിത്രങ്ങള്‍ ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഈ വര്‍ഷം ആദ്യം നടത്തിയ ഹണിമൂണ്‍ യാത്രയുടെ ചിത്രങ്ങളാണ് ഇവ.

Dia-Mirza

ഒരു ബോട്ടിന് മുകളില്‍ ഇരുന്നു ക്യാമറക്ക് പോസ് ചെയ്യുന്ന മൂന്നു പേരെയും ആദ്യ ചിത്രത്തില്‍ കാണാം. ഓറഞ്ച് ഫ്ലോറല്‍ ഡ്രസ്സില്‍ അതിമനോഹരിയായാണ്‌ ദിയ ഈ ചിത്രത്തില്‍ ഉള്ളത്. കൂടാതെ സുന്ദരമായ ആകാശത്തിന്‍റെയും ഡോള്‍ഫിനുകളുടെയും ചെറിയ വിഡിയോകളും ദിയ പങ്കുവച്ചിട്ടുണ്ട്. "ഞങ്ങള്‍ ഒരുമിച്ചുള്ള അവിസ്മരണീയവും മായികവുമായ ഒരു സമയത്തിന്‍റെ ഓര്‍മച്ചിത്രം" എന്നാണ് ദിയ ഇതിനു നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. നിരവധി ആരാധകര്‍ ദിയയുടെ ഈ ചിത്രത്തിനടിയില്‍ കമന്‍റുകളുമായി എത്തിയിട്ടുണ്ട്.

ഫെബ്രുവരി 16- ന് ഏറ്റവും അടുത്ത സുഹൃത്തുക്കളെയും കുടുംബത്തെയും മാത്രം ഉള്‍പ്പെടുത്തിയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചത് ഒരു വനിതയായിരുന്നു എന്നത് മാധ്യമങ്ങള്‍ ആഘോഷമാക്കി മാറ്റിയിരുന്നു.  

ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് മാലദ്വീപ്‌. കോവിഡ് രണ്ടാം തരംഗം മൂലം ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണങ്ങള്‍ നീക്കി ഇപ്പോള്‍ രാജ്യാന്തര സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നിരിക്കുകയാണ് ഈ കടലോര പറുദീസ. ദക്ഷിണേഷ്യയില്‍ നിന്നുള്ള സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിന്‍റെ ഭാഗമായി നിരവധി നിര്‍ദ്ദേശങ്ങളും മാലദ്വീപ് പുറത്തിറക്കിയിട്ടുണ്ട്. 2021 ജൂലൈ 15 മുതൽ ദക്ഷിണേഷ്യയിൽ നിന്ന് യാത്ര ചെയ്യുന്ന സഞ്ചാരികൾക്ക് വീസ ഓണ്‍ അറൈവല്‍, ടൂറിസ്റ്റ് റിസോർട്ടുകളിൽ താമസസൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.  യാത്രക്ക് രണ്ടാഴ്ച മുമ്പ് കോവിഡ് -19 വാക്സിൻ രണ്ടു ഡോസുകളും സ്വീകരിച്ചവര്‍ക്ക് ഇപ്പോള്‍ നിര്‍ബന്ധിത ക്വാറന്റീന്‍ ആവശ്യമില്ല. എല്ലാ യാത്രക്കാരും യാത്രക്ക് പരമാവധി 72 മണിക്കൂറിനകം എടുത്ത നെഗറ്റീവ് കോവിഡ് റിപ്പോര്‍ട്ട് ഒപ്പം കരുതണം.

മാലദ്വീപ് സന്ദർശിക്കുന്ന എല്ലാ വിനോദസഞ്ചാരികളും 'ട്രേസ്കീ' എന്ന കോൺടാക്റ്റ് ട്രെയ്‌സിംഗ് ആപ്ലിക്കേഷൻ ഡൗൺലോഡു ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ട്. പൊതുസ്ഥലങ്ങളില്‍ എല്ലാവരും മാസ്ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്‌. ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക്  കുറഞ്ഞത് ഒരു മാസമെങ്കിലും സാധുതയുള്ള പാസ്‌പോർട്ടും മടക്ക ടിക്കറ്റും കയ്യില്‍ ഉണ്ടായിരിക്കണം. 

അതിനിടെ, മാലെക്കും നാല് ഇന്ത്യൻ നഗരങ്ങൾക്കുമിടയിൽ ഫ്ലൈറ്റ് സർവീസ് പുനരാരംഭിക്കുമെന്ന് ഇന്ത്യയുടെ ബജറ്റ് കാരിയറായ ഗോ ഫസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. തുടക്കത്തിൽ, ഇത് ആഴ്ചയിൽ രണ്ട് ഫ്ലൈറ്റുകളായിരിക്കും. വരും മാസങ്ങളില്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കും.

English Summary: Celebrity Travel,Dia Mirza shares Throwback pictures from Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA