ADVERTISEMENT

സഞ്ചാരികൾക്ക് ഏറെ ഇഷ്ടമുളളയിടമാണ് ബീച്ചുകളുടെ പറുദീസയായ മൗറീഷ്യസ്. വീസയുടെ വലിയ തടസങ്ങളില്ലാതെ സന്ദർശിക്കാൻ കഴിയുന്ന, ഇന്ത്യയുടെ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്ന അതിസുന്ദരിയായ രാജ്യം. നീണ്ട ഇടവേളയ്ക്കു ശേഷം മൗറീഷ്യസ് സന്ദർശകർക്കായി ഒരുങ്ങി കഴിഞ്ഞു. ടൂറിസം പ്രധാന വരുമാനമാർഗമായ ഇവിടം കോവിഡ് പ്രതിസന്ധിയിൽ നിന്നും ഉയർത്തേഴുന്നേൽപ്പിന്റെ പാതയിലാണ്.

കോവിഡ് വാക്‌സിനെടുത്ത സഞ്ചാരികള്‍ക്ക് മാത്രമാണ് മൗറീഷ്യസ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അതിനായി 14 റിസോര്‍ട്ടുകള്‍ ഒരുക്കിക്കഴിഞ്ഞു.ഈ റിസോര്‍ട്ടുകളില്‍ മാത്രമേ സഞ്ചാരികള്‍ക്ക് താമസം അനുവദിക്കൂ. മൗറീഷ്യസിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പ് സഞ്ചാരികള്‍ ആര്‍ടി പിസി ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. ഒപ്പം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയരാകുകയും വേണം.

നാലുവശവും ജലത്താൽ ചുറ്റപ്പെട്ട ഈ നാട്, സൗന്ദര്യം നിറഞ്ഞ ബീച്ചുകൾ കൊണ്ട് മാത്രമല്ല പ്രശസ്തമായത്. മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും മലകയറ്റ പാതകളും വന്യമൃഗങ്ങളും കൊണ്ട് സമ്പന്നമാണ് മൗറീഷ്യസ്. ഇന്നാട്ടിലെ പ്രധാന ദേശീയോദ്യാനമാണ് ബ്ലാക്ക് റിവർ ഗോർജസ് , നിരവധി സസ്യ, മൃഗ ജാലങ്ങളെ ഇവിടെ കാണാവുന്നതാണ്. ട്രൗ ഔസ് സർഫസ് എന്നറിയപ്പെടുന്ന നിർജീവമായ അഗ്നിപർവതവും കോളനി ഭരണത്തിന്റെ ഭൂതകാലം പേറുന്ന യുറേക്ക ഹൗസുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കും.

 

English Summary: Mauritius Reopens for Vaccinated Travellers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com