നീണ്ട കാത്തിരിപ്പിനുശേഷം ഇംഗ്ലണ്ടിൽ അവധിയാഘോഷിച്ച് പ്രിയങ്ക ചോപ്ര

priyanka-chopra-trip
Image From Social Media
SHARE

ബോളിവുഡിലും ഹോളിവുഡിലും തിളങ്ങുന്ന താരമാണ് പ്രിയങ്ക ചോപ്ര. നീണ്ട കാത്തിരിപ്പിനുശേഷം അവധിക്കാലം അടിച്ചുപൊളിച്ച് ആഘോഷിക്കുകയാണ് പ്രിയങ്ക. എവിടെയും യാത്ര പോകാനാവാതെ കൊറോണയെ ഭയന്ന് വീടിനുള്ളിൽ കഴിഞ്ഞ ദിവസങ്ങൾ ബുദ്ധിമുട്ടേറിയതായിരുന്നു. ആ സമയങ്ങളില്‍ ബഹമാസില്‍ അവധി ആഘോഷിച്ച ഒാർമചിത്രങ്ങൾ പ്രിയങ്ക സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

എവിടേക്കും യാത്ര ചെയ്യാന്‍‍ പറ്റാത്ത അവസ്ഥ എല്ലാവർക്കും മടുപ്പായിരുന്നു. ഇപ്പോൾ ഇളവുകൾ വന്നതോടെ യാത്രകളും ആരംഭിച്ചു. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചാണ് എല്ലാവരും യാത്ര നടത്തുന്നത്. ഇംഗ്ലണ്ടിൽ നിന്നുള്ള മനോഹര ചിത്രങ്ങളാണ് പ്രിയങ്ക പുതിയതായി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.

യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലുപ്പമേറിയതും ഏറ്റവുമധികം ജനസംഖ്യയുള്ളതുമായ രാജ്യമാണ് ഇംഗ്ലണ്ട്. ആദ്യത്തെ വിദേശയാത്രയ്ക്കുള്ള മികച്ച ഓപ്ഷന്‍ കൂടിയാണ് ഇംഗ്ലണ്ട്. കാരണം ആശയവിനിമയ തടസ്സങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ല. സഞ്ചാരം ആരംഭിക്കുന്നതിനുള്ള മികച്ച സ്ഥലമാണ് രാജ്യ തലസ്ഥാനം. ലണ്ടനിലെ അണ്ടർ ഗ്രൗണ്ട് സബ്‌വേ സംവിധാനം നാവിഗേറ്റ് ചെയ്യാൻ എളുപ്പമാണ്. ബ്രിട്ടന്റെ തലസ്ഥാന നഗരത്തിൽ എത്തിച്ചേരുന്ന സഞ്ചാരികൾക്ക് ആസ്വദിക്കുവാനായി ഒരുപാട് കാഴ്ചകളുണ്ട്.ബക്കിങ്ഹാം കൊട്ടാരം, വെസ്റ്റ്മിൻസ്റ്റർ ആബി, ലണ്ടൻ ഐ, ടവർ ബ്രിഡ്ജ്, ബിഗ് ബെനും പാർലമെന്റും അവയിൽ ചിലത് മാത്രം.

കൊറോണ വൈറസ് മൂലം ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ടിലേക്കുള്ള യാത്രക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. അപകടസാധ്യത കൂടിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ട റെഡ് ലിസ്റ്റിലാണ് യുകെ ഇന്ത്യയെ പെടുത്തിയിട്ടുള്ളത്. യുഎസ്, യൂറോപ്യൻ യൂണിയൻ (ഇയു) രാജ്യങ്ങളിൽ നിന്നുള്ള രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവർക്ക് ഇംഗ്ലണ്ടിലെത്തുമ്പോൾ 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കാം.

English Summary: Celebrity Travel,priyanka chopra Shares Beautiful Pictures From England

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA