പൈലറ്റിനൊപ്പം നൃത്തം; താരത്തിന്റെ വേറിട്ട മാലദ്വീപ് യാത്ര

shakthi-trip
SHARE

നർത്തകിയും ടെലിവിഷൻ അവതാരികയുമാണ് ശക്തി മോഹൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയ താരത്തിന് നിരവധി ആരാധകരുണ്ട്. ശക്തിയുടെ സ്വദേശം ഡൽഹിയാണ്. 2009 ൽ ടെറൻസ് ലൂയിസ് ഡാൻസ് ഫൗണ്ടേഷന്‍ സ്കോളർഷിപ്പ് ട്രസ്റ്റിൽ നിന്ന് നൃത്തത്തിൽ ഡിപ്ലോമ നേടിയ താരം ഇന്ന് ലോകം അറിയുന്ന നർത്തകിയും കോറിയോഗ്രാഫറുമാണ്. 

ശക്തിക്ക് നൃത്തം കഴിഞ്ഞാൻ യാത്രകള്‍ ഒരുപാട് പ്രിയമാണ്. ഏറ്റവും ഇഷ്ടമുള്ള സ്ഥലം മാലദ്വീപ് ആണ്. ഇപ്പോഴിതാ മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം. ഒപ്പം നർത്തകിയായ സഹോദരി മുക്തി മോഹനുമുണ്ട്. ദ്വീപിന്റെ മനോഹാരിതയിൽ നിൽക്കുന്ന നിരവധി ചിത്രങ്ങളും താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.  ഫ്ളൈറ്റിലെ പൈലറ്റിനും ക്യാപ്റ്റനുമൊപ്പം ഡാൻഡ് ചെയ്തുകൊണ്ടാണ് ശക്തി ദ്വീപിലേക്ക് പ്രവേശിക്കുന്നത്. രസകരമായ വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. 

താമസം ആഡംബര റിസോർട്ടിൽ

ആഡംബര റിസോർട്ടായ സൺ സിയാം ഇരു വേലിയാണ് ശക്തി താമസത്തിനായി തെരഞ്ഞെടുത്തിയിരിക്കുന്നത്. ലഗൂണിന്റെ മനോഹര കാഴ്ച നൽകുന്ന റൂമുകളാണ് പ്രധാന ആകർഷണം. മാലദ്വീപിലെ സൗത്ത് നിലാന്ദെ അറ്റോളിലാണ് ഇൗ റിസോർട്ടുള്ളത്. റെസ്റ്റോറന്റിലെ ഭക്ഷണവും, കോക്ടെയിലുകളും മോക്ക്ടെയിലുകളും, മിനിബാറിലെ സപ്ലൈകളും പരിധിയില്ലാത്ത ഗൈഡഡ് ഡൈവിങും ഇവിടുത്തെ ആകർഷണങ്ങളാണ്. കൂടാതെ, സ്പാ ചികിത്സ, സൂര്യാസ്തമയ ഫിഷിങ് സെഷൻ, തുടങ്ങിയ വിനോദങ്ങളും ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

യാത്രാനിയന്ത്രണങ്ങള്‍ നീക്കി രാജ്യാന്തര സഞ്ചാരികള്‍ക്കായി ജൂലൈ 16 മുതൽ മാലദ്വീപ് തുറന്നു. കോവി‍് പ്രോട്ടോക്കോളുകൾ പാലിച്ച് നിരവധി സഞ്ചാരികളും മാലദ്വീപിലേക്ക് എത്തിച്ചേരുന്നുണ്ട്.

English Summary: Shakti Mohan Holidays in the Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA