ADVERTISEMENT

ചില നഗരങ്ങള്‍ കൂടുതല്‍ സുന്ദരമാകുന്നത് രാത്രികാലങ്ങളിലാണ്. പകലിനെ വെല്ലുന്ന വെളിച്ചത്തിൽ അതിനേക്കാൾ മനോഹരമായ കാഴ്ചകളുള്ള നഗരങ്ങൾ. അതിലൊന്നാണ് തായ്‌‌ലൻഡ്. 

നൈറ്റ് ലൈഫ് ബീച്ച് പാർട്ടികൾ, സഫാരികൾ, രാത്രിമാർക്കറ്റുകൾ, നൈറ്റ്ക്ലബ്ബുകൾ, സ്ട്രീറ്റ് ഫൂഡ് തായ്‍‍ലൻഡിനെ സുന്ദരിയാക്കുന്നത് ഇൗ കാഴ്ചകൾ മാത്രമല്ല. പ്രകൃതിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാവുന്ന ഇടങ്ങളും ഇന്നാട്ടിലുണ്ട്. 

ഖാവോ യായൈ നാഷണൽ പാർക്ക് 

2200 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയുള്ള ഖാവോ യായൈ വനം തായ്‌‌ലൻഡിലെ ആദ്യ നാഷണൽ പാർക്കാണ്. 80 ശതമാനം പ്രദേശം നിബിഡ വനമുള്ള പാര്‍ക്ക് യുനെസ്കോ ലോകപൈതൃക സ്ഥാനമായി പ്രഖ്യാപിച്ച വനത്തിന്റെ ഭാഗമാണ്. പർവതങ്ങളും ജലാശയങ്ങളും വെള്ളച്ചാട്ടങ്ങളും ഗുഹകളും ചേർന്നു വിസ്മയിപ്പിക്കുന്ന ലോകമാണ് ഖാവോ യായൈ. മഴക്കാടുകളും നിത്യഹരിത വനങ്ങളും ഇലപൊഴിയും മരങ്ങളും പുൽമേടുകളും വനത്തിനു വൈവിധ്യം നൽകുന്നു. 46 ഇനം സസ്തനികളും 74 ഇനം ഉരഗങ്ങളും ചേർന്നതാണ് ഈ പാർക്കിലെ ജന്തുജാലം. വംശനാശ ഭീഷിണി നേരിടുന്ന ഗിബണ്‍ വിഭാഗത്തിൽപ്പെട്ട കുരങ്ങുകളെയും ഇവിടെ കാണാം. 320 ഇനം പക്ഷികളെ  ഖാവോ യായൈ  പാർക്കിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒട്ടേറെ ട്രെക്കിങ് പാതകള്‍ നാഷണൽ പാർക്കിലുണ്ട്. ഈ പാതകളിലൂടെ കാൽനടയായും സൈക്കിളിലും സഞ്ചരിക്കാം. ഗൈ‍ഡുകളുടെ സേവനവും ലഭ്യമാണ്. അടുത്തത് വെള്ളച്ചാട്ടത്തിന്റെ കാഴ്ചയാണ്.ചെറുതും വലുതുമായി 40 വെള്ളച്ചാട്ടങ്ങളാണ് ഖാവോ യായൈ പാർക്കിലുളളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടവ ഹീ നരോക്കും ഹീ സുവത്തും ആണ്. ഏതാനും നദികളിൽ വൈറ്റ് വാട്ടർ റാഫ്റ്റിങ്ങിനുള്ള സൗകര്യമുണ്ട്.

വിസിറ്റേഴ്സ് സെന്ററിൽ നിന്ന് നടന്നെത്താവുന്ന ദൂരത്തുള്ള നിരീക്ഷണ കേന്ദ്രവും വ്യൂപോയിന്റുമാണ് പാർക്കിലെ പ്രധാന ആകർഷണങ്ങൾ. ബാങ്കോക്കില്‍ നിന്ന് 170 കിലോ മീറ്റർ ദൂരത്തുള്ള പാർക്കിന്റെ പ്രധാന പ്രവേശന കവാടം വടക്കു ഭാഗത്തു പാക് ചോങ്ങ് ജില്ലയിലാണ്. പാർക്കിനുള്ളില്‍ പൊതു ഗതാഗതം ഇല്ലാത്തതിനാൽ ടാക്സിൽ വരുന്നതാകും സൗകര്യം. ഖാവോ യായൈ നാഷണൽ പാർക്കില്‍ കാടിനുള്ളിൽ താമസത്തിനും നൈറ്റ് സഫാരിക്കുമുള്ള സൗകര്യങ്ങളുടെ പാക്കേജ് ടൂറുകൾ ഉണ്ട്.

 

English Summary: Khao Yai National Park Thailand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com