ADVERTISEMENT

യാത്രകളെ പ്രണയിക്കുന്നയാളാണ് ബോളിവുഡ് നടി മാധുരി ദീക്ഷിത്. യാത്രയിലെ മനോഹര ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് താരത്തിന്റെ ഇൻസ്റ്റഗ്രാം. കോവിഡ് കാരണം യാത്രകൾ ഒന്നും നടത്താനാവുന്നില്ലെങ്കിലും പഴയ യാത്രകളുടെ മധുര ഓർമകൾ പങ്കുവയ്ക്കുകയാണ് മാധുരി ദീക്ഷിത്. കഴിഞ്ഞ മാർച്ചിൽ മാലദ്വീപിലെത്തിയ ചിത്രമാണ് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. 

നീല നിറത്തിലെ വസ്ത്രത്തിൽ അതിസുന്ദരിയായി നിൽക്കുന്ന ചിത്രത്തിന് 'ക്വീൻ' എന്ന അടിക്കുറിപ്പാണ് നൽകിയിരിക്കുന്നത്. നിങ്ങൾ ശരിക്കും രാജ്ഞി തന്നെയെന്നു ആരാധകരും ചിത്രത്തിനോട് പ്രതികരിച്ചിരിച്ചിട്ടുണ്ട്.

പ്രകൃതിയോട് ചേർന്ന് യാത്ര നടത്താനാണ് മാധുരിക്ക് ഏറെ ഇഷ്ടം. പ്രകൃതിയുമായി ഇണങ്ങിയുള്ള അവധിക്കാല ആഘോഷങ്ങളാണ് താരം മിക്കവാറും തിരഞ്ഞെടുക്കാറുള്ളത്. മാലദീപിലേക്ക് കുടുംബത്തോടൊപ്പമായിരുന്നു മാധുരിയുടെ യാത്ര. മകനും ഭർത്താവും ചേർന്നുള്ള കടലിലെ സാഹസിക വിനോദങ്ങളും കാൻഡിൽ ലൈറ്റ് ഡിന്നറുമെല്ലാം ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും മാധുരി പങ്കുവച്ചിരുന്നു.

സോനേവ ജനി ലക്ഷ്വറി റിസോർട്ട്

സോനേവ ജനി എന്ന ലക്ഷ്വറി റിസോർട്ടിലാണ് മാധുരി താമസിച്ചത്. മാലദ്വീപിലെ ഏറ്റവും അത്യാഡംബരപൂർവമായ റിസോർട്ടുകളിൽ ഒന്നാണിത്. ലോകമെമ്പാടുനിന്നുമുള്ള വിനോദസഞ്ചാരികളിൽ സെലിബ്രിറ്റികളും കോടീശ്വരന്മാരും എല്ലാം തിരഞ്ഞെടുക്കുന്ന അത്യന്തം വിശേഷപ്പെട്ട ലക്ഷ്വറി വില്ലകളാണ് ഇവിടെയുള്ളത്. നീന്തൽ കുളവും റൂഫ് ടോപ്പും കടലിലേക്ക് തെന്നി ഇറങ്ങാനുള്ള സ്ലൈഡും എല്ലാമുള്ള ലക്ഷ്വറി വില്ലയിലുണ്ട്. 

കോവിഡ് രണ്ടാം തരംഗം മൂലം ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണങ്ങള്‍ നീക്കി രാജ്യാന്തര സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നിരിക്കുകയാണ് മാലദ്വീപ്. 2021 ജൂലൈ 15 മുതൽ ദക്ഷിണേഷ്യയിൽ നിന്ന് യാത്ര ചെയ്യുന്ന സഞ്ചാരികൾക്ക് വീസ ഓണ്‍ അറൈവല്‍, ടൂറിസ്റ്റ് റിസോർട്ടുകളിൽ താമസസൗകര്യം എന്നിവ പ്രാബല്യത്തിൽ വന്നു. 

English Summary: Madhuri Dixit digs out Pictures from one of her Vacation Diaries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com