ADVERTISEMENT

പാട്ടുപോലെ പ്രിയമാണ് റിമി ടോമിക്ക് യാത്രകളും. വീണുകിട്ടുന്ന അവസരങ്ങളിൽ യാത്ര പോകുകയാണ് താരത്തിന്റെ ഇഷ്ടവിനോദം. യാത്രയിലെ മനോഹര ചിത്രങ്ങളും വിഡിയോകളുമെല്ലാം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്. കോവിഡ് പടർന്നു പിടിക്കുന്ന ഇൗ സാഹചര്യത്തിൽ ഭയമില്ലാതെ എവിടേക്കും പോകാൻ പറ്റാത്ത അവസ്ഥയിലാണ് എല്ലാവരും.

ഇൗ സാഹചര്യത്തിൽ പഴയയാത്രകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് മനോഹര നിമിഷങ്ങൾ ഒാർത്തെടുക്കുകയാണ് മിക്കവരും. റിമിയും മുമ്പ് നടത്തിയ യാത്രകളുടെ മനോഹര ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ടായിരുന്നു. ഗ്രീസ് യാത്രയുടെ പഴയ ചിത്രം ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചിരിന്നു. ചിത്രത്തിനൊടൊപ്പം 'ഇനി പഴയ ചിത്രങ്ങൾ നോക്കിയിരിക്കാം' എന്നും കുറിച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ പാരിസ് യാത്രയുടെ പഴയ ചിത്രമാണ് ഏറ്റവും പുതിയതായി റിമി പങ്കുവച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആർട്ട് മ്യൂസിയം, പാരിസിലെ ഒരു ചരിത്ര സ്മാരകമാണെന്നും മൊണാലിസയുടെ ഭവനം എന്ന നിലയിൽ പ്രസിദ്ധമാണെന്നും ചിത്രത്തിനൊടൊപ്പം കുറിച്ചിട്ടുണ്ട്.

പാരിസ് പ്രണയത്തിന്റെ നഗരമാണ്. ഒരിക്കലെങ്കിലും പാരിസില്‍ പോകാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. ലുവർ മ്യുസിയത്തിന്റെ മുന്‍പിലെ ഗ്‌ളാസ് പിരമിഡിന്റെ കാഴ്ചയും ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ടവറും അങ്ങനെ കാഴ്ചകളുടെ മായാലോകമാണ് പാരിസ്.

മൊണാലിസയെ കാണാൻ

പാരിസിലേക്കും ലോകത്തിൽ തന്നെയും ഏറ്റവും വലിയ ചരിത്രമ്യൂസിയമാണ് ലുവർ മ്യൂസിയം. ഓടി നടന്നു കാണുകയാണെങ്കിൽ ഒരു ദിവസം മുഴുവൻ കണ്ടാലും തീരാത്തത്ര അമൂല്യങ്ങളായ പുരാവസ്തുക്കളും പെയിന്റിങ്ങുകളും പ്രതിമകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 60600 ചതുരശ്ര മീറ്ററിൽ ഏകദേശം മുപ്പത്തി അയ്യായിരത്തോളം വസ്തുക്കൾ പ്രദർശിപ്പിച്ച ഈ മ്യൂസിയത്തിൽ നിരവധിയാളുകൾ എത്തിച്ചേരാറുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം ഫിലിപ്പ് രണ്ടാമൻ പണികഴിപ്പിച്ചതായിരുന്നു ലുവർ കൊട്ടാരം എന്ന് അറിയപ്പെട്ടിരുന്ന ഈ കെട്ടിടം. 1793 ലാണ് ഈ കൊട്ടാരം ഒരു മ്യൂസിയം ആയി തുറന്നു കൊടുത്തത്.

പാരിസ് സന്ദർശിക്കുന്ന ഏതൊരാളും കാണാൻ ആഗ്രഹിക്കുന്ന ലിയനാർഡോ ഡാവിഞ്ചിയുടെ അതിപ്രശസ്തമായ മൊണാലിസ എന്ന പെയിന്റിങ് ഇവിടെയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. നിരവധി തവണ ഉണ്ടായിട്ടുള്ള മോഷണശ്രമങ്ങളും ആസിഡ് ആക്രമണങ്ങളും കാരണം ശക്തമായ സുരക്ഷയാണ് ഈ പെയിന്റിങ്ങിനു നൽകിവരുന്നത്.

ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച, ഏറ്റവും കൂടുതൽ എഴുതപ്പെട്ട, ഏറ്റവും കൂടുതൽ അനുകരിക്കപ്പെട്ട ഒരു കലാസൃഷ്ടി എന്ന നിലയിൽ പാരിസ് സന്ദർശനത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണ് മൊണാലിസ. പ്രണയത്തിന്റെ നഗരമാണ് പാരിസ്. പാരിസ് സന്ദർശിക്കുന്ന സഞ്ചാരി ഈ നഗരവുമായി കടുത്ത പ്രണയത്തിലാവും തീർച്ച.

English Summary: Celebrity Travel,Rimi Tomy Shares Memories of Paris Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com