ഈ ദ്വീപിന്‍റെ മനോഹാരിതയെക്കുറിച്ച് പറയാൻ വാക്കുകളില്ല; അവധിയാഘോഷിച്ച് നടി

Sana
SHARE

ഭര്‍ത്താവ് അനസ് സയ്യിദിനൊപ്പം മാലദ്വീപില്‍ അവധിദിനങ്ങള്‍ ചിലവിടുകയാണ് ബോളിവുഡ് നടി സന ഖാന്‍. മനോഹരമായ വെക്കേഷന്‍റെ നിരവധി ചിത്രങ്ങളും സന ആരാധകര്‍ക്കായി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. പഞ്ചാരമണല്‍ വിരിച്ച ബീച്ചിലിരിക്കുന്ന ചിത്രമാണ് സന ആദ്യം തന്നെ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. പര്‍പ്പിള്‍ നിറമുള്ള വസ്ത്രമണിഞ്ഞ്‌ കടല്‍ത്തീരത്ത് വിശ്രമിക്കുന്ന സനയെ ഈ ചിത്രത്തില്‍ കാണാം. 

ഊഞ്ഞാലാടുന്ന രസകരമായ ഒരു വിഡിയോയും സന പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഭര്‍ത്താവാണ് ഊഞ്ഞാലാട്ടുന്നത്. ശക്തിയില്‍ ആടുന്ന ഊഞ്ഞാലിലിരുന്ന് ആര്‍ത്തു വിളിക്കുന്ന നടിയെയും ഇതില്‍ കാണാം. മാലദ്വീപിലെ ലക്ഷ്വറി റിസോര്‍ട്ടുകളില്‍ ഒന്നായ ഫിന്‍ലോഹു ബാ അറ്റോളിലാണ് ഇരുവരും അവധിക്കാലം ചിലവഴിക്കുന്നത്. ഈ ദ്വീപിന്‍റെ മനോഹാരിതയെക്കുറിച്ച് പറയാന്‍ തനിക്ക് വാക്കുകളില്ലെന്ന് സന പറയുന്നു.  

പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് സന. സൂറത്തില്‍ നിന്നുള്ള ബിസിനസുകാരനും മതപണ്ഡിതനുമായ അനസ് സയ്യിദുമായി കഴിഞ്ഞ വര്‍ഷമായിരുന്നു സനയുടെ വിവാഹം. 

കോവിഡ് രണ്ടാം തരംഗം മൂലം ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണങ്ങള്‍ നീക്കി 2021 ജൂലൈ 15 മുതലാണ് ദക്ഷിണേഷ്യന്‍ സഞ്ചാരികൾക്ക് മാലദ്വീപ് വീണ്ടും പ്രവേശനം അനുവദിച്ചത്. ജനവാസമുള്ള ദ്വീപുകളിലെ ഗസ്റ്റ് ഹൗസുകളില്‍ സഞ്ചാരികള്‍ക്ക് ജൂലൈ 30 മുതല്‍ താമസിക്കാന്‍ അനുവാദം നല്‍കിയിരുന്നു. 

യാത്രക്ക് രണ്ടാഴ്ച മുന്നേ കോവിഡ് -19 വാക്സിൻ രണ്ടു ഡോസുകളും സ്വീകരിച്ചവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ആവശ്യമില്ല. ഇവര്‍ യാത്രക്ക് പരമാവധി 72 മണിക്കൂറിനകം എടുത്ത നെഗറ്റീവ് കോവിഡ് റിപ്പോര്‍ട്ടും ഒപ്പം കയ്യില്‍ കരുതണം. യാത്രക്ക് 24 മണിക്കൂർ മുമ്പ് മാലദ്വീപിലെ ഇമിഗ്രേഷൻ പോർട്ടലിൽ ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം സമർപ്പിക്കുകയും വേണം.

English Summary:  Sana Khan's Dreamy Maldives Vacation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA