പിറന്നാൾ ദിനം ദ്വീപിൽ അടിച്ചുപൊളിച്ച് തെന്നിന്ത്യൻ താരസുന്ദരി

Hansika
SHARE

പിറന്നാൾ ദിനം അടിച്ചുപൊളിച്ച് മാലദ്വീപിന്റെ മനോഹാരിതയിൽ ആഘോഷിക്കുകയാണ്. തെന്നിന്ത്യൻ താരസുന്ദരി ഹൻസിക മോട്വാനി. മനോഹരമായ നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിൽ താരം പങ്കുവച്ചിട്ടുണ്ട്. ബീച്ച് ഡെസ്റ്റിനേഷനിൽ സുഹൃത്തുക്കൾക്കൊപ്പമാണ് പിറന്നാൾ ദിനം ഗംഭീരമാക്കാനായി ഹൻസിക എത്തിയിരിക്കുന്നത്. 

നീണ്ട ഇടവേളയ്ക്കു ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ സെലിബ്രേറ്റികളടക്കമുള്ളവരുടെ ഒഴുക്കാണ് മാലദ്വീപിലേക്ക്. ദ്വീപിലെ കാഴ്ചകൾ ആസ്വദിക്കുന്നതും വാട്ടർസ്പോർട്സ് വിനോദങ്ങൾ നടത്തുന്നതും ആഡംബര റിസോർട്ടിൽ നിന്നുമൊക്കെയുള്ള നിരവധി ചിത്രങ്ങൾ സമൂഹനമാധ്യമത്തിൽ കാണാം. കഴിഞ്ഞ വർഷവും അമ്മ മോന, സഹോദരൻ പ്രശാന്ത് എന്നിവർക്കൊപ്പം താരം ഈ ദ്വീപ് രാജ്യത്ത് അവധിക്കാലം ആസ്വദിക്കുവാൻ എത്തിയിരുന്നു.

ആഡംബര റിസോർട്ടായ സൺ സിയാം ഇരു വേലിയാണ് ഹൻസിക താമസത്തിനായി തെരഞ്ഞെടുത്തിയിരിക്കുന്നത്.ലഗൂണിന്റെ മനോഹര കാഴ്ച നൽകുന്ന റൂമുകളാണ് ഇൗ റിസോർ‍‍‍ട്ടിലെ പ്രധാന ആകർഷണം. മാലദ്വീപിലെ സൗത്ത് നിലാന്ദെ അറ്റോളിലാണ് ഇൗ റിസോർട്ടുള്ളത്. റെസ്റ്റോറന്റിലെ ഭക്ഷണവും, കോക്ടെയിലുകളും മോക്ക്ടെയിലുകളും, മിനിബാറിലെ സപ്ലൈകളും പരിധിയില്ലാത്ത ഗൈഡഡ് ഡൈവിങും ഇവിടുത്തെ ആകർഷണങ്ങളാണ്. കൂടാതെ, സ്പാ ചികിത്സ, സൂര്യാസ്തമയ ഫിഷിങ് സെഷൻ, തുടങ്ങിയ വിനോദങ്ങളും ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

English Summary: Hansika Motwani Celebrated Her Birthday In Maldives 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA