ADVERTISEMENT

ഹവായില്‍ നിന്നും അവധിക്കാല ചിത്രങ്ങള്‍ പങ്കുവച്ച് ബോളിവുഡ് നടന്‍ സഞ്ജയ്‌ ദത്തിന്‍റെ മകളും നടിയുമായ ത്രിശാല ദത്ത്. സ്വിമ്മിങ് പൂളിനരികില്‍ വെളുത്ത ബിക്കിനി അണിഞ്ഞ് ഇരിക്കുന്ന ചിത്രം ത്രിശാല തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. അരികിലായി മനോഹരമായ വെളുത്ത ജലധാരയും കാണാം. 'രാത്രിയിലെ നീന്തല്‍' എന്ന് ത്രിശാല ഇതിനൊപ്പം കുറിച്ചു. 

കഴിഞ്ഞ കുറച്ചു ദിനങ്ങളായി ഹവായ് ട്രിപ്പിന്‍റെ ചിത്രങ്ങള്‍ ത്രിശാല സമൂഹമാധ്യമത്തിൽ പങ്കുവക്കുന്നുണ്ട്. അരുവിക്കരികില്‍ ഇരുന്നുകൊണ്ട്  പ്രകൃതിഭംഗി ആസ്വദിക്കുന്ന ചിത്രവും കാടിന്റെ മനോഹാരിതയിലേക്ക് നോക്കിയിരിക്കുന്ന ത്രിശാലയെ ഈ ചിത്രത്തില്‍ കാണാം. 

trishala-dutt-1
Image: Instagram

മൗയിയിലെ ഫോര്‍ സീസണ്‍സ് റിസോര്‍ട്ടിലാണ് യാത്രക്കിടെ ത്രിശാല താമസിക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഹവായില്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.  യാത്രക്ക് മുന്‍പുള്ള 14 ദിവസങ്ങളിൽ ബ്രസീൽ, ചൈന, യൂറോപ്യൻ ഷെങ്കൻ ഏരിയ, ഇറാൻ, ഇന്ത്യ, അയർലൻഡ്, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ യാത്ര ചെയ്തവര്‍ക്ക് ഹവായിലേക്ക് പ്രവേശനം ഇല്ല . 

മറ്റ് യുഎസ് സംസ്ഥാനങ്ങളിൽ നിന്നുള്ള വാക്സിനേഷന്‍ എടുക്കാത്തവർ, കാനഡ, ജപ്പാൻ, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ ഇന്റർനാഷണൽ എയർപോർട്ട്, താഹിതി, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കർശനമായ പ്രീ-ട്രാവൽ ടെസ്റ്റിംഗ് നിയമങ്ങൾ പാലിച്ച്,  മിക്ക ദ്വീപുകളിലും 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈൻ ഒഴിവാക്കിയിട്ടുണ്ട്. 

trishala-dutt-2
Image: Instagram

പ്രവേശനം അനുവദിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ യാത്രക്കാരും യാത്രക്ക് പരമാവധി 72 മണിക്കൂര്‍ മുന്‍പ് എടുത്ത കോവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ട്, അല്ലെങ്കില്‍ പൂര്‍ണ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം.  മാസ്ക് നിര്‍ബന്ധമാണ്‌. 

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് രണ്ടു ഡോസും എടുത്ത ആഭ്യന്തര യാത്രക്കാർക്ക് പ്രീ-ട്രാവൽ ടെസ്റ്റും ക്വാറന്റീനും വേണ്ട.

English Summary: Trishala Dutt Shares Beautiful Pictures from hawaii

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com