ADVERTISEMENT

സെലിബ്രേറ്റികളടക്കം സഞ്ചാരപ്രിയരെ കൊണ്ടും നിറഞ്ഞിരിക്കുകയാണ് ഭൂമിയിലെ സ്വർഗദ്വീപായ മാലദ്വീപിൽ. ഇൗ സുന്ദരയിടത്തിൽ അവധിക്കാലം അടിച്ചുപൊളിക്കുന്ന  മനോഹര ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിൽ കാണാം. നൂലാമാലകൾ ഇല്ലതെ എളുപ്പത്തിൽ പോയിവരാം എന്നതും യാത്രക്കാരുടെ ഇടയില്‍ മാലദ്വീപിനെ പ്രശസ്തമാക്കുന്നു. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയതാരം കനിഹ മാലദ്വീപിലെ ഒാർമചിത്രം പങ്കുവച്ചിരിക്കുകയാണ്. 'അവധിക്കാല യാത്രയുടെ പറുദീസ മാലദ്വീപ് ' എന്നാണ് ചിത്രത്തിനു താഴെ കനിഹ കുറിച്ചിരിക്കുന്നത്.

മാലദ്വീപില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങളും മനോഹരമായ നീലക്കടലിനരികെ, റിസോര്‍ട്ടില്‍ ഉല്ലസിക്കുന്ന വിഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. മാലദ്വീപിലെ വാരു ബൈ അറ്റ്‌മോസ്ഫിയര്‍ റിസോര്‍ട്ടിലായിരുന്നു താമസിച്ചിരുന്നത്.

വാരു ബൈ അറ്റ്‌മോസ്ഫിയര്‍ റിസോര്‍ട്ട്

ഓള്‍ ഇന്‍ക്ലൂസീവ് വിഭാഗത്തില്‍പ്പെട്ട ഒരു റിസോർട്ടാണ് വാരു. ബഫെ റെസ്റ്റോറന്റിലെ ഭക്ഷണവും, കോക്ടെയിലുകളും മോക്ക്ടെയിലുകളും, മിനിബാറിലെ സപ്ലൈകളും പരിധിയില്ലാത്ത ഗൈഡഡ് സ്നോർക്കെല്ലിങ് സെഷനുകളുമെല്ലാം മുൻകൂർ അടയ്ക്കുന്ന വാടകയില്‍ ഉൾപ്പെടുത്തുന്ന രീതിയാണ് ഇവിടെ ഉള്ളത്. കൂടാതെ, സ്പാ ചികിത്സ, സൂര്യാസ്തമയ ഫിഷിങ് സെഷൻ, സ്റ്റാർഗേസിങ് തുടങ്ങിയ വിനോദങ്ങളും ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

യാത്രാപ്രേമികളെല്ലാം ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന രാജ്യമാണ് മാലദ്വീപ്. അറബികടലിൽ സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപുകളുടെ സംഗമമായ മാലദ്വീപിലേക്കുള്ള യാത്ര ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സുഗമമാണ്. സങ്കീർണമായ വീസ നടപടികളൊന്നും തന്നെയില്ലാതെ ചെന്നെത്താനും വളരെ കുറഞ്ഞ ചെലവിൽ ആസ്വദിക്കാനും കഴിയുന്ന ഒരു രാജ്യമാണിത്. 

വിനോദസഞ്ചാരമാണ് മാലദ്വീപിലെ പ്രധാന വരുമാന മാർഗം അതുകൊണ്ടു തന്നെ ധാരാളം കൗതുക കാഴ്ചകളൊരുക്കിയാണ് ദ്വീപുകളെല്ലാം സഞ്ചാരികളെ വരവേൽക്കുന്നത്. എല്ലാ ബീച്ചുകൾക്കു സമീപവും കടലിന്റെ മനോഹര കാഴ്ചകളൊരുക്കുന്ന താമസസ്ഥലങ്ങളും വാട്ടർസ്പോർട്സുകളുമുണ്ട്. വെള്ളത്തിന് മുകളിൽ നിൽക്കുന്ന തരത്തിലാണ് ഇവിടുത്തെ പല അതിഥി മന്ദിരങ്ങളുടെയും റിസോർട്ടുകളുടെയും നിർമാണം. 

 

English Summary: Actress Kaniha Shares Beautiful Throwback Pictures From Her Maldives Vacation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com