ദ്വീപിൽ അവധിയാഘോഷിച്ച് ബോളിവുഡ് നടി; ആഡംബര റിസോര്‍ട്ടുകളിൽ വൻ ഒാഫർ

Mouni-Roy
SHARE

ബോളിവുഡിലെ താരങ്ങൾ പലരും അവധിയാഘോഷത്തിലാണ്. മിക്കവരുടെ സൂപ്പർ ഡെസ്റ്റിനേഷൻ മാലദ്വീപാണ്. രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രമായ മാലദീപ് ഈയടുത്താണ് ഇന്ത്യക്കാർക്ക് വീണ്ടും പ്രവേശനം അനുവദിച്ചത്. ടൂറിസം കൊണ്ട് മാത്രം മുന്നേറുന്ന ഈ ദ്വീപ് രാഷ്ട്രം ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട വെക്കേഷൻ ഡെസ്റ്റിനേഷനാണ്. കോവിഡ് പ്രതിസന്ധിയിൽ കൈവിട്ടു പോയ പ്രതാപം ടൂറിസത്തിലൂടെ വീണ്ടും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ മാലദ്വീപ്. അവിടുത്തെ പ്രശസ്ത റിസോർട്ടുകളായ സൺസിയാം, മീരു ദ്വീപ് റിസോർട്ട് ആന്റ് സ്പാ ഹോട്ടൽ റിയു പാലസ് തുടങ്ങി നിരവധി റിസോർട്ടുകൾ 50 ശതമാനത്തോളം വില കുറച്ചിരിക്കുകയാണിപ്പോൾ. 

കർശന നിയന്ത്രണങ്ങൾക്ക് ഇളവ് വരുകയും വീണ്ടും യാത്രകൾ ആരംഭിക്കുകയും ചെയ്തതോടുകൂടി നിരവധി താരങ്ങളാണ് മാലദ്വീപിലേക്ക് പറന്നത്. മാലദ്വീപിന്റെ മനോഹരമായ കാഴ്ചകൾക്കൊപ്പം തങ്ങളുടെ അവധി ദിനങ്ങളുടെ ചിത്രങ്ങൾ പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഇപ്പോഴിതാ ബോളിവുഡ് നടി മൗനി റോയും മാലദ്വീപിൽ അവധിയാഘോഷിക്കുകയാണ്.

മൗനി റോയ് അടുത്തിടെ സുഹൃത്തുക്കളോടൊപ്പം മാലദ്വീപ് സന്ദർശിച്ച ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ചാരനിറത്തിലെ ബിക്കിനിയിൽ  മാലദ്വീപിലെ സ്വർണ വർണത്തിലുള്ള സൂര്യകിരണങ്ങളേറ്റ് അതിമനോഹരമായ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് മാലദ്വീപില്‍ മൗനി  അവധിദിനങ്ങൾ ആഘോഷിക്കുന്നത്.

മാലദ്വീപിലെ പ്രമുഖ റിസോർട്ടുകളെല്ലാം തന്നെ ഇപ്പോൾ നിരവധി ഓഫറുകളും വിലക്കിഴിവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. കുടുംബമായുളളവർക്കും നവദമ്പതികൾക്കും പ്രത്യേകം  ഓഫറുകൾ പല റിസോർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary: Mouni Roy Shares Beautiful Pictures from Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA