നാവിൽ കൂറ്റന്‍ കപ്പലോടിക്കാവുന്ന രുചികളും മനോഹര കാഴ്ചകളും ; സാന്റാമോണിക്ക എന്ന സുന്ദരി!

santa-monica-travel
SHARE

ലോസാഞ്ചലസിന്‍റെ ബീച്ച് സിറ്റിയാണ് സാന്റാമോണിക്ക. ആരുടേയും മനം കവരാന്‍ പോന്ന പ്രകൃതി സൗന്ദര്യവും നാവിലൊരു കൂറ്റന്‍ കപ്പലോടിക്കാന്‍ പോന്നത്രയും രുചിഭേദങ്ങളും തിരിച്ചു പോരുമ്പോള്‍ കൈനിറയെ കൊണ്ടുപോകാനുള്ള കിടിലന്‍ സമ്മാനങ്ങളുമെല്ലാമായി ഒരു വിസ്മയക്കാഴ്ചയാണ് ഈ നഗരം. കാലിഫോർണിയയിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളില്‍ ഒന്നായ സാന്റാമോണിക്ക ലക്ഷ്വറി യാത്രകള്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ഒരു മികച്ച ഓപ്ഷനാണ്. 

ബീച്ചിലൊരു അടിപൊളി പിക്നിക് ഡേ!

ഇംഗ്ലീഷ് സിനിമകളിലെല്ലാം കാണുന്നതു പോലെ കടലോരത്ത് ഒരു ചാരുകസേരയും ഭീമന്‍ കുടയും കയ്യില്‍ പാതിനാരങ്ങ പിടിപ്പിച്ച ഒരു വൈന്‍ ഗ്ലാസും കൂളിംഗ് ഗ്ലാസുമെല്ലാമായി കിടക്കണോ? അത്തരമൊരു മനോഹരമായ പിക്നിക് അനുഭവമാണ് സാന്താമോണിക്ക ഒരുക്കിയിരിക്കുന്നത്. പ്രൊഫഷണല്‍ ഷെഫ് തയ്യാറാക്കിയ ചീസും ഫ്രഷ്‌ ഭക്ഷണവിഭവങ്ങളുമെല്ലാം ആസ്വദിക്കാം. സുന്ദരമായ ഈ ഓർമ്മകൾ പകർത്താൻ ക്യാമറയും കാതുകള്‍ക്ക് കുളിര് പകരുന്ന പശ്ചാത്തല സംഗീതവും കൂടിയാകുമ്പോള്‍ ആ അനുഭവം പൂര്‍ണ്ണമാകും. സാന്റാമോണിക്ക പിക്നിക് കമ്പനിയാണ് ഈ പിക്നിക് അനുഭവം ഒരുക്കുന്നത്. 

santa-monica-travel1

ഭക്ഷണം കഴിക്കാം, സ്റ്റൈലില്‍!

സാന്റാമോണിക്കയിലെ അതിപ്രശസ്തമായ റെസ്റ്റോറന്റുകളില്‍ ഒന്നാണ് റസ്റ്റിക് കാന്യന്‍. രുചികരമായ ഭക്ഷണം മാത്രമല്ല, മികച്ച ക്രമീകരണങ്ങളും താങ്ങാവുന്ന നിരക്കും ഇവിടുത്തെ പ്രത്യേകതകളാണ്. അടുത്തുള്ള സാന്ത മോണിക്ക കർഷക വിപണിയിൽ നിന്നുള്ള ഫ്രഷ്‌ സാധനങ്ങള്‍ ഉപയോഗിച്ചാണ് ഇവിടെ വിവിധ വിഭവങ്ങള്‍ തയാറാക്കുന്നത്. മെനു ദിവസേന മാറിക്കൊണ്ടിരിക്കും. 

santa-monica-travel3

ആഡംബര ഹോട്ടലില്‍ താമസിക്കാം

സഞ്ചാരികള്‍ക്ക് താമസിക്കാനായി എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ആഡംബര ഹോട്ടലുകള്‍ ഇവിടെ ധാരാളമുണ്ട്. ഷട്ടേഴ്സ് ഓണ്‍ ദി ബീച്ച്, ഹോട്ടല്‍ കാസ ഡെല്‍ മാര്‍, ഫെയർമോണ്ട് മിറാമർ ഹോട്ടൽ, ലോവസ് സാന്ത മോണിക്ക ബീച്ച് ഹോട്ടൽ എന്നിവ അവയില്‍ ചിലതാണ്. താമസസ്ഥലങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.santamonica.com/hotels/affordable-hotels-in-santa-monica/ എന്ന ലിങ്ക് പരിശോധിക്കുക. 

santa-monica-travel2

റിലാക്സ്, റീസെറ്റ്... പറക്കാം സാന്താമോണിക്കയിലേക്ക്!

ജീവിതം ബോറടിച്ച് ആകെ ആകാശത്തേക്ക് നോക്കിയിരിക്കുന്ന സമയത്ത് ഒന്ന് റീചാര്‍ജ് ചെയ്യാന്‍ പോകാവുന്ന ഇടമാണ് സാന്റാമോണിക്ക. താമസം എത്ര ദിവസത്തേക്കാണ് എന്നത് പ്രശ്നമല്ല, ശരിക്കും വീട്ടിലെത്തിയ ഒരു ഫീലാണ് ഈ സ്ഥലം സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്.

santa-monica-travel4

കൊറോണ ഭീഷണിയുള്ളതു കണക്കിലെടുത്ത് സഞ്ചാരികളുടെ സുരക്ഷക്കായി പുതിയ ക്ലീനിംഗ് പോളിസികൾ, സാമൂഹിക അകലം പാലിക്കൽ എന്നിവയെല്ലാം വളരെ കൃത്യമായി നടപ്പിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് യാതൊരു ഭയവും കൂടാതെ മനസ്സറിഞ്ഞു ഉല്ലസിക്കാം.

English Summary: Unique Experiences in Santa Monica

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA