ലണ്ടനിലെ മനോഹര കാഴ്ചകൾ ആസ്വദിച്ച് ബോളിവുഡ് നടി

ahana-kumra
SHARE

ലണ്ടനിലെ മനോഹര ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടി അഹാന കുംറ. പുതിയ സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് ലണ്ടനിലെത്തിയത്. ക്വാറന്റീന്‍ കഴിഞ്ഞ സന്തോഷത്തിൽ താരം നേരെ പോയത് ലോഡ്സിൽ നടക്കുന്ന ഇന്ത്യ– ഇംഗ്ലണ്ട് മത്സരം കാണാനായിരുന്നു. 

കാഴ്ചകൾ ആസ്വദിച്ച് ലണ്ടൻ നഗരത്തിലൂ‍ടെ നടക്കുന്ന നിരവധി ചിത്രങ്ങളും തടാകക്കരയിൽ ഇരുന്ന് അരയന്നങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതും ലണ്ടൻ നഗരത്തിലെ ലോൺട്രി ഷോപ്പിൽ കയറിയ അനുഭവവുമെല്ലാം താരം സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുന്നുണ്ട്. ഷൂട്ട് തുടങ്ങുന്നതിനു മുമ്പ് വീണു കിട്ടിയ ഒഴിവു സമയം ആഹ്ലാദകരമാക്കി മാറ്റിരിക്കുകയാണ് അഹാന. 

യാത്രയെ ഇഷ്ടപ്പെടുന്നവരുടെ ബക്കറ്റ് ലിസ്റ്റിലെ പ്രധാന ഇടമാണ് ലണ്ടൻ നഗരം. ഇംഗ്ലണ്ടിനെ തലസ്ഥാനമായ ലണ്ടൻ നഗരത്തിൽ കാണാൻ കാഴ്ചകൾ ഏറെയുണ്ട്. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ആധുനികതയുടെയും പ്രതിരൂപങ്ങൾ ഒന്നിച്ചൊരു കുടക്കീഴിൽ അനുഭവിച്ചറിയാൻ ലണ്ടനോളം മറ്റൊരു നഗരത്തിനും ആവില്ല. 

ലണ്ടൻ ടവറും ലണ്ടൻ ബ്രിഡ്ജും

സഞ്ചാരികളിൽ മനംമയക്കും കാഴ്ചകളാണ് ലണ്ടൻ ടവർ സമ്മാനിക്കുന്നത്. ഗോഥിക്ക് ശൈലിയിലുള്ള നിർമാണവും, ഭീമാകാരമായ ഘടനയും ശ്രദ്ധ ആകർഷിക്കുന്നു. കോഹിനൂർ രത്നവും അമൂല്യ കിരീടങ്ങളും ഇതിനുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്. നഗരത്തിലെ മുഖ്യാകർഷണമായ ലണ്ടൻ ബ്രിഡ്ജും ഗോഥിക്ക് ശൈലിയിലാണ് നിർമിച്ചിരിക്കുന്നത്. 1894ൽ നിർമിച്ച പാലം ലണ്ടന്റെ പ്രതീകമാണ്. ഈ കൂറ്റൻ പാലത്തിനടിയിലൂടെയാണ് തെംസ് നദി ഒഴുകുന്നത്. ചരിത്രപരമായി നിരവധി കഥകളുണ്ട് ലണ്ടൻ ബ്രിഡ്ജിന്.

ലണ്ടൻ ഐ

ലോകത്തിലെ ഒരു വലിയ നിരീക്ഷണ ചക്രം 'ലണ്ടൻ ഐ ലണ്ടൻ' നഗരത്തിനു മുകളിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നു. ബ്രിട്ടീഷ് എയർവേയ്സ് ആണ് ഇതു നിർമിച്ചത്. ഇതിെൻറ മേൽനോട്ടം വഹിക്കുന്നതും അവരാണ്. സൈക്കിൾ ചക്രമാതൃകയിലുള്ള നിർമാണമാണ് ലണ്ടൻ ഐക്കുള്ളത്. സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ലണ്ടൻ ഐയിൽ ഒരു ക്യാപ്സൂളിൽ 20 ലേറെ പേർക്ക് കയറാം. 32 ക്യാപ്സൂളുകൾ ഉണ്ട്. മണിക്കൂറിൽ 900 മീറ്റർ വേഗതയിൽ തിരിയുന്ന ഈ ചക്രം, മുപ്പതു മിനിറ്റു കൊണ്ട് ഒരു കറക്കം പൂർത്തിയാക്കുന്നു. ലണ്ടൻ നഗരദൃശ്യങ്ങൾ ഓരോന്നായി കാബിൻ ഉയരുന്നതനുസരിച്ച് കാണാൻ സാധിക്കും. കണ്ണിനും മനസിനും ഒരുപോലെ സന്തോഷവും വിസ്മയവും നൽകുന്നതാണ് ലണ്ടൻ ഐ.

പാർലമെന്റ് , ബിഗ് ബെൻ , സെന്റ് പോൾസ് കത്തീഡ്രൽ എന്നിവയുൾപ്പെടെ ലണ്ടൻ ഐയിൽ നിന്നാൽ ലണ്ടനിലെ നിരവധി ആകർഷണങ്ങൾ കാണാൻ കഴിയും. മുകളിൽ നിന്ന് ലണ്ടൻ കണ്ടതിനുശേഷം, തേംസ് നദിക്കരയിലൂടെ ഒരു മിനിറ്റിൽ താഴെ ദൂരമുള്ള സീ ലൈഫ് ലണ്ടൻ അക്വേറിയത്തിലേക്ക് നടക്കാം.ഇവിടെയെത്തിയാൽ പിരാനകൾ ക്ക് വരെ ഭക്ഷണം കൊടുക്കാനുള്ള അവസരം ലഭിക്കും. തീറ്റ കൊടുക്കുമ്പോൾ കൈ പിരാന കടിച്ചു കൊണ്ടുപോകാതെ സൂക്ഷിക്കുക.

പ്രതിമകളുടെ വിസ്മയങ്ങളുമായി വാക്‌സ് മ്യൂസിയം

ലണ്ടനിൽ സ്ഥിതി ചെയ്യുന്ന മെഴുകുപ്രതിമാ മ്യൂസിയമാണ് മാഡം ട്യുസോ വാക്സ് മ്യൂസിയം. ലോകത്തിലെ പ്രശസ്തരായ വ്യക്തികളുടെ മെഴുകുപ്രതിമകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ജീവൻ തുടിക്കുന്ന പ്രശസ്തരായവരുടെ പ്രതിമകൾ. ഇന്ത്യയിൽ നിന്ന് ഗാന്ധിജി, ഇന്ദിരാഗാന്ധി, അമിതാഭ് ബച്ചൻ, ഐശ്വര്യറായി, സൽമാൻ ഖാൻ, ഷാരൂഖ്ഖാൻ തുടങ്ങിയവരും ഉണ്ട്. പ്രധാനപ്പെ നേതാക്കളും രാഷ്ട്രീയക്കാരും അടങ്ങുന്ന പ്രതിമകളുമുണ്ട്.

English Summary :Aahana Kumra Shares Beautiful Pictures from London

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA