ആഘോഷങ്ങൾ എന്തുമാകട്ടെ, താരങ്ങൾക്ക് ഇൗ ദ്വീപ് മതി: പിറന്നാൾ ദിനം അടിച്ചുപൊളിച്ച് കരീനയും കുടുംബവും

kareena-kapoor
SHARE

അവധിക്കാലം ആഘോഷമാക്കുവാനായി മിക്കവരും യാത്രയിലാണ്. കോവിഡ് പടർന്നു പടിക്കുന്ന സാഹചര്യത്തിൽ വേണ്ട മുൻകരുതൽ സ്വീകരിച്ചാണ് എല്ലാവരും യാത്ര നടത്തുന്നത്. സഞ്ചാരികൾ മാത്രമല്ല സെലിബ്രറ്റികളും യാത്രയിലാണ്. യാത്രയിലെ മനോഹര ചിത്രങ്ങളും വിഡിയോകളും മിക്കവരും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം കരീന കപൂർ കുടുംബമായി മാലദ്വീപിന്റെ മനോഹാരിതയിൽ അവധിയാഘോഷിക്കുകയാണ്. 

സെയ്ഫ് അലിഖാന്റെ പിറന്നാൾ ദിനം ആഘോഷിക്കുവാനാണ് മാലദ്വീപിലെത്തിയിരിക്കുന്നത്. കരീനയും സെയ്ഫ് അലിഖാനും മക്കളായ തൈമൂറും അലി ഖാനും ജഹഗിറുമൊക്കെയുള്ള നിരവധി ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. കൂടാതെ രണ്ടാമത്തെ മകൻ ജഹാംഗീർ അലി ഖാന് ആറ് മാസം തികഞ്ഞു എന്നും സന്തോഷനിറഞ്ഞ ആ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.ത്തഅവധിക്കാലയാത്രയുടെ പറുദീസ എന്നു വിശേഷിപ്പിക്കുന്ന മാലദ്വീപിലേക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നിരവധി താരങ്ങൾ എത്തിയിരുന്നു. ബീച്ച് ചിത്രങ്ങളും വാട്ടർവില്ലകളിൽ നിന്നുമുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. 

കോവിഡ് രണ്ടാം തരംഗത്തിനു ശേഷം 2021 ജൂലൈ 15 മുതലാണ് ദക്ഷിണേഷ്യന്‍ സഞ്ചാരികൾക്ക് മാലദ്വീപ് പ്രവേശനം അനുവദിച്ചത്. കടുത്ത നിയന്ത്രണങ്ങളും സുരക്ഷാ നടപടികളും കൈക്കൊണ്ടു കൊണ്ടാണ് സഞ്ചാരികളെ സ്വീകരിക്കുന്നത്. യാത്രക്ക് രണ്ടാഴ്ച മുമ്പ് കോവിഡ് -19 വാക്സിൻ രണ്ടു ഡോസുകളും സ്വീകരിച്ച സഞ്ചാരികള്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ആവശ്യമില്ല. ഇവര്‍ യാത്രക്ക് പരമാവധി 72 മണിക്കൂറിനകം എടുത്ത നെഗറ്റീവ് കോവിഡ് റിപ്പോര്‍ട്ട് കയ്യില്‍ കരുതണം. കൂടാതെ യാത്രക്ക് 24 മണിക്കൂർ മുമ്പ് മാലദ്വീപിലെ ഇമിഗ്രേഷൻ പോർട്ടലിൽ ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം സമർപ്പിക്കണം.

English Summary: Kareena Kapoor Enjoying a Vacation in Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA