ADVERTISEMENT

അവധിക്കാലം റഷ്യയിൽ ആഘോഷിക്കുകയാണ് ബോളിവുഡ് നടി കത്രീന കൈഫ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനോഹരമായ നിരവധി ചിത്രങ്ങളും വിഡിയോയും കത്രീന ആരാധകർക്കായി സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. സെലിബ്രേറ്റികൾ മിക്കവരും മാലദ്വീപിലേക്ക് പറന്നെങ്കിലും കത്രീന കൈഫ് വിദേശ ടൂറിസ്റ്റുകളുടെ പറുദീസയായ റഷ്യയിലേക്കാണ് യാത്ര തിരിച്ചത്. റഷ്യയിലെ ഏറ്റവും പാശ്ചാത്യവത്കരിക്കപ്പെട്ട മഹത്തായ നഗരമായ സെന്റ് പീറ്റേഴ്‌സ്ബർഗില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

ആയിരകണക്കിന് നദികളാൽ സമ്പന്നമായ രാജ്യം, ഓരോ നഗരവും പ്രസക്തമായ നദികളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഭൂമിയിലെ തന്നെ ഏറ്റവും ശൈത്യം രേഖപ്പെടുത്തിയ രാജ്യം, ഒരേയൊരു രാജ്യത്തിൽ പതിനൊന്നു സമയക്രമങ്ങൾ. അക്കമിട്ടു പറഞ്ഞാൽ റഷ്യക്ക് വിശേഷണങ്ങൾ പലതാണ്. 

ചരിത്രവും രാഷ്ട്രീയവും സംസ്‌കാരവുമാണ് യാത്രയില്‍ നിങ്ങള്‍ തേടുന്നതെങ്കില്‍, സംശയിക്കേണ്ട, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് തന്നെയാണ് ഏറ്റവും ഉചിതമായ ലക്ഷ്യസ്ഥാനം. ആരെയും വിസ്മയിപ്പിക്കുന്ന മഹാനഗരമാണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്. കൊട്ടാരങ്ങളും കത്തീഡ്രലുകളും പൂന്തോട്ടങ്ങളും രമ്യഹര്‍മ്യങ്ങളും രാജവീഥികളും മ്യൂസിയങ്ങളും നിറഞ്ഞ ഈ നഗരത്തിന്റെ ഓരോ അണുവിലും ഒരു സാമ്രാജ്യതലസ്ഥാനത്തിന്റെ പ്രൗഢിയും ഗരിമയും നമുക്കു തൊട്ടറിയാം.

റഷ്യയിലെ ഓരോ നഗരവും ഓരോ പ്രസക്തമായ നദികളുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. മോസ്‌കോയിൽ മോസ്‌കോനദിയാണെങ്കിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ അത് നേവ നദിയാണ്. റഷ്യൻ വാസ്തുകൽപനകളുടെ മകുടോദാഹരണമാണ് സെന്റ് പീറ്റേഴ്‌സ്ബർഗ്. പീറ്റർ ദ ഗ്രേറ്റ് ചക്രവർത്തിയാണ് ഈ നഗരം സ്ഥാപിച്ചത്. ക്രെംലിൻ കത്തീഡ്രൽ സ്ക്വയർ, റഷ്യൻ ഫോക് ഷോ, റെഡ് സ്ക്വയർ എന്നിങ്ങനെ ചരിത്രമുറങ്ങുന്ന ഒട്ടനവധി കാഴ്ചകൾ ആണ് റഷ്യയിൽ നമ്മെ കാത്തിരിക്കുന്നത്.

English Summary: Katrina Kaif shares Beautiful Pictures from Russian Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com