സ്വർഗത്തിലേക്ക് സ്വാഗതം, ഇത് ആഘോഷിക്കാനുള്ള സമയമാണ്; സണ്ണി ലിയോണിയുടെ യാത്ര

sunny-leon
SHARE

യാത്രകൾ ഒരുപാടിഷ്ടപ്പെടുന്നയാളാണ് സണ്ണി ലിയോണി. തന്റെ യാത്രയിഷ്ടങ്ങളും യാത്രയിടങ്ങളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. സിനിമകളുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞു യാത്രയിലായിരിക്കുമ്പോൾ അത് ആരാധകരെ അറിയിക്കാൻ സണ്ണി ലിയോണി മറക്കാറില്ല. ഇപ്പോൾ താരസുന്ദരിയുടെ അവധിയാഘോഷം മാലദ്വീപിലാണ്. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രത്തിലൂടെയാണ് താരമിത് കുറിച്ചിരിക്കുന്നത്. താരങ്ങളുടെ സ്വർഗരാജ്യമാണ് പഞ്ചാരമണൽ വിരിച്ച ഇൗ ദ്വീപ്.

ദ്വീപിന്റെ സൗന്ദര്യത്തിൽ നിൽക്കുന്ന നിരവധി ചിത്രങ്ങള്‍ സണ്ണി ലിയോണി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ഇനി ജീവിതം ആഘോഷിക്കുവാനുള്ള സമയമാണ്, ഇൗ സ്വർഗത്തിലേക്ക് സ്വാഗതം. വിഡിയോയ്ക്ക് താഴെ താരം ഇങ്ങനെ കുറിച്ചിട്ടുണ്ട്. 

ആഡംബര റിസോർട്ടായ സൺ സിയാം ഒലുവേലിയാണ് സണ്ണി താമസത്തിനായി തിരഞ്ഞെടുത്തിയിരിക്കുന്നത്. ലഗൂണിന്റെ മനോഹരമായ കാഴ്ചകൾ നൽകുന്ന വില്ലകൾ മുതൽ അടിപൊളി സ്യൂട്ടുകളും ഇൗ ആഡംബര ഹോട്ടലിന്റെ ആകർഷണമാണ്. കൂടാതെ പാരാസെയിലിങ്, കൈറ്റ്സർഫിങ്, ഡൈവിങ് തുടങ്ങി വിനോദങ്ങളും ഇവിടെയുണ്ട്. റെസ്റ്റോറന്റിലെ ഭക്ഷണവും, കോക്ടെയിലുകളും മോക്ക്ടെയിലുകളും, മിനിബാറിലെ സപ്ലൈകളും പരിധിയില്ലാത്ത ഗൈഡഡ് ഡൈവിങും ഇവിടുത്തെ ആകർഷണങ്ങളാണ്. വെലാന രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വെറും 45 മിനിറ്റ് സ്പീഡ് ബോട്ട് യാത്രയിൽ സൺ സിയാം ഒലുവേലി റിസോര്‍ട്ടിൽ എത്തിച്ചേരാം.

English Summary: Sunny Leone Jets Off to Maldives for a Vacation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA