ADVERTISEMENT

മലേഷ്യ വീണ്ടും വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒരുങ്ങുന്നു. കൊറോണ വൈറസ് പ്രതിസന്ധികളിൽ നിന്ന് കരകയറാനും  ടൂറിസം മേഖല പ്രോത്സാഹിപ്പിക്കാനുമായിട്ടാണ് രാജ്യം വീണ്ടും തുറക്കാനൊരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം മലേഷ്യയിലെ ലങ്കാവി ഇന്റർനാഷണൽ ടൂറിസം ബബിളിന്റെ ഭാഗമായി  സെപ്റ്റംബർ 16 മുതൽ പൂർണമായും വാക്സിനേഷൻ ചെയ്ത സഞ്ചാരികൾക്കായി വീണ്ടും തുറക്കാൻ തയാറായിക്കഴിഞ്ഞു.  കൊറോണ വൈറസ് പടരാതിരിക്കാൻ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു. 

തുടക്കത്തിൽ വിനോദസഞ്ചാരികളുടെ വരവിൽ നിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ടെങ്കിലും വർഷാവസാനത്തോടെ ഏകദേശം 400000 സന്ദർശകരെ സ്വാഗതം ചെയ്യാനാണ് പദ്ധതി. സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാൻ മലേഷ്യക്ക് വരുമാനം ആവശ്യമാണെങ്കിലും വിനോദസഞ്ചാരികളുടെ  ക്രമാതീതമായ വരവ് ഇപ്പോൾ ആവശ്യമില്ലെന്ന നിലപാടിലാണ് ഭരണകൂടം. ഇന്ത്യയിൽ നിന്നു മലേഷ്യയ്ക്കുള്ള വിമാന സർവീസുകളുടെ അനുമതിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള യാത്ര പുനരാരംഭിക്കാൻ സാധിച്ചിട്ടില്ല.

ലങ്കാവി - മലേഷ്യയുടെ മരതകം

മലേഷ്യയുടെ പടിഞ്ഞാറൻ തീരത്തുള്ള 99 ദ്വീപുകൾ ചേർന്ന ഒരു ദ്വീപസമൂഹമാണ് ലങ്കാവി. നീലക്കടലിനാൽ ചുറ്റപ്പെട്ട പ്രധാന ദ്വീപിന്റെ ഉൾവശം മനോഹരമായ നെൽവയലുകളും കുന്നുകളും നിറഞ്ഞതാണ്. ഹണിമൂൺ യാത്രികരുടെ ഇഷ്ടലൊക്കേഷനാണ് ഇവിടം.

മലേഷ്യയിലെ ഏറ്റവും മികച്ച ബീച്ചുകളാണ് ലങ്കാവി ബീച്ചുകൾ. അവയിൽ ഒന്നാണ് ചെനാങ് ബീച്ച്, ദ്വീപിലെ ഏറ്റവും ദൈർഘ്യമേറിയ ബീച്ചും വിനോദസഞ്ചാരികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ളതുമാണ്. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിച്ചേരുന്ന ബീച്ചാണിത്. ചേനാങ് ബീച്ചിനോട് ചേർന്നുള്ള ബീച്ചിൽ പാരാസെയിലിങ്ങും ജെറ്റ് സ്കീയിങ്ങും നടത്താം.

ഇടതൂർന്ന കണ്ടൽച്ചെടികൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ലങ്കാവി ദ്വീപസമൂഹത്തിൽ നിരവധി സാഹസിക പ്രവർത്തനങ്ങൾ വിനോദസഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. കേബിൾ കാർ യാത്ര, സ്കിയിംങ്, സ്നോർക്കലിങ് ബോട്ട് സഫാരി അങ്ങനെ ലങ്കാവി മുഴുവനും സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നു. ലോകോത്തര നിലവാരമുള്ള റിസോർട്ടുകളാണ് ലങ്കാവിയിലുള്ളത്. ഓരോരുത്തർക്കും അവരവരുടെ ബജറ്റ് അനുസരിച്ചുള്ള താമസസൗകര്യം ഇവിടെ കണ്ടെത്താം.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് മലേഷ്യയിൽ വാക്സിനേഷൻ പരിപാടി പുരോഗമിക്കുന്നത്. ഇപ്പോൾ പകുതിയിലധികം ജനങ്ങളും കുത്തിവയ്പ്പ് എടുത്തു കഴിഞ്ഞു.അധികം താമസിയാതെ സാധാരണനിലയിലേക്ക് മടങ്ങിപ്പോകാൻ ആകുമെന്ന പ്രതീക്ഷയിലാണ് മലേഷ്യൻ ജനതയും. 

English Summary: Malaysia gearing up to reopen tourist hotspots with tourism bubble

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com