ADVERTISEMENT

ലോകത്ത് പലയിടങ്ങളിലും വിചിത്രമായ നിരവധി ആചാരങ്ങളും അതിശയിപ്പിക്കുന്ന കാഴ്ചകളുമുണ്ട്. യാത്ര പോകുമ്പോള്‍ ഇങ്ങനെയുള്ള സ്ഥലങ്ങള്‍ സന്ദർശിക്കുവാനും വിശേഷങ്ങള്‍ അറിയുവാനും മിക്കവർക്കും പ്രിയമാണ്.

ആരെയും അദ്ഭുതപ്പെടുത്തുന്നതായ ചില പ്രതിമകൾ  ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിച്ചിട്ടുണ്ട്. ഇവയില്‍ സ്പർശിച്ചാൽ ജീവിതം മുഴുവന്‍ ഭാഗ്യം പിന്തുടരുമെന്ന് ആളുകള്‍ വിശ്വസിക്കുന്നു. അങ്ങനെയുള്ള ചില പ്രതിമകള്‍ പരിചയപ്പെടാം. 

കിസ്കിറിലിലാനി കുഞ്ഞുരാജകുമാരി, ബുഡാപെസ്റ്റ്

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ലോക വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ഹംഗറിയിലെ ഏറ്റവും വലിയ നഗരത്തിന്റെ സൗന്ദര്യത്തിൽ ലയിക്കാൻ ലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾ വർഷാവർഷം ഇവിടേയ്ക്ക് എത്തുന്നു. നിരവധി ആകർഷണങ്ങളുള്ള ബുഡാപെസ്റ്റിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്.

1Kiskiralylany-aka-The-Little-Princess

ബുഡാപെസ്റ്റിലെ സാഞ്ചെനി ചെയിൻ പാലത്തിന്‍റെ റെയിലിങ്ങുകളിൽ ഇരിക്കുന്ന രീതിയിലാണ് കിസ്കിറിലിലാനി ശില്‍പം സ്ഥാപിച്ചിട്ടുള്ളത്. ശിൽപിയായ ലോസ്ലി മാർട്ടൺ ആണ് ഈ പ്രതിമ നിർമിച്ചത്. ഒരു രാജകുമാരിയായി വസ്ത്രം ധരിക്കാനുള്ള സ്വന്തം മകളുടെ ഇഷ്ടമാണ് ലോസ്ലിക്ക് ഈ ശില്‍പം നിര്‍മിക്കാന്‍ പ്രചോദനമായത്. പത്രം കൊണ്ടുണ്ടാക്കിയ കിരീടവും ബാത്ത്റോബ് കൊണ്ടുള്ള ഉത്തരീയവും ധരിച്ച് ഇരിക്കുന്ന കുട്ടിയുടെ പ്രതിമയാണിത്. 1990-കളിലാണ് പ്രതിമ ഇവിടെ സ്ഥാപിച്ചത്, അന്നുമുതൽ ഇവിടെ എത്തുന്ന യാത്രക്കാര്‍ ഇതിനുമുകളില്‍ സ്പർശിക്കുന്നത് ഒരു ഭാഗ്യമായി കരുതുന്നു. 

ഇൽ പോർസെല്ലിനോ, ഫ്ലോറൻസ്, ഇറ്റലി

ഇറ്റലിയിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് ആകർഷണമാണ് ഇൽ പോർസെല്ലിനോ എന്ന പ്രതിമ. ഫ്ലോറൻസിലെ പോണ്ടെ വെച്ചിയോ പാലത്തിൽ നിന്ന് ഏകദേശം 2 മിനിറ്റ് നടന്നാൽ മെർക്കാറ്റോ ഡെൽ പോർസെല്ലിനോയ്ക്ക് പുറത്തായി ഈ പ്രതിമ കാണാം. ഈ പ്രതിമയുടെ വായിൽ നാണയങ്ങൾ വച്ചാണ് ഭാഗ്യപരീക്ഷണം. ഇത് താഴേക്ക് വീഴുമ്പോള്‍ വയറ്റിനകത്തേക്ക് കൈ വച്ച് അവ ശേഖരിക്കാം. ശേഷം പ്രതിമയുടെ മൂക്ക് തടവിയാല്‍ ഭാഗ്യം ഉണ്ടാകും എന്നാണു വിശ്വാസം. 

3Il-Porcellino--Florence

ഡാലിഡ, പാരീസ്, ഫ്രാൻസ്

പാരിസ് പ്രണയത്തിന്റെ നഗരമാണ്. ഒരിക്കലെങ്കിലും പാരിസില്‍ പോകാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. സഞ്ചാരികളെ കാത്ത് അതിശയകരമായ നിരവധി കാഴ്ചകൾ പാരീസിലുണ്ട്. അങ്ങനെയൊന്നാണ് പാരീസിലെ മോണ്ട്മാർട്രെ ജില്ലയിലെ ഡാലിഡയിലെ ഡാലിഡ പ്രതിമ. 

2The-statue-of-Dalida

ഡാലിഡ എന്നറിയപ്പെട്ടിരുന്ന ഫ്രഞ്ച് ഗായികയും നടിയുമായ ഇയോലാൻഡ ക്രിസ്റ്റീന ഗിഗ്ലിയോട്ടിയുടെ സ്മാരകമായി നിർമിച്ച പ്രതിമയാണിത്. ദശലക്ഷക്കണക്കിന് ആൽബങ്ങൾ അവരുടേതായി വിറ്റഴിഞ്ഞിരുന്നു. പിന്നീട് 1987 -ൽ ആത്മഹത്യ ചെയ്ത ഡാലിഡയുടെ പത്താം ചരമവാർഷികത്തിലാണ് പ്രതിമ സ്ഥാപിച്ചത്. ഈ പ്രതിമയിൽ സ്പർശിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.

എബ്രഹാം ലിങ്കൺ, സ്പ്രിംഗ്ഫീൽഡ്, ഇല്ലിനോയിസ്

ഓക്ക് റിഡ്ജ് സെമിത്തേരിയിലുള്ള  എബ്രഹാം ലിങ്കന്‍റെ ശവകുടീരത്തിന് പുറതതായി ലിങ്കന്‍റെ ഒരു പ്രതിമയുണ്ട്. വർഷങ്ങളായി സന്ദർശകർ ഈ പ്രതിമയുടെ മൂക്ക് സ്പർശിക്കും. ഇത് ഭാഗ്യം കൊണ്ടുവരുമെന്ന് ചില പ്രദേശവാസികൾ അഭിപ്രായപ്പെടുന്നു.

ബ്രെമെൻ ടൗൺ മ്യൂസിഷ്യൻസ്, റിഗ, ലാത്വിയ

എന്തുകൊണ്ടാണ് ഈ പ്രതിമയ്ക്ക് ബ്രെമെൻ ടൗൺ മ്യൂസിഷ്യൻസ് എന്ന പേര് നൽകിയിരിക്കുന്നത് എന്ന കാര്യം വ്യക്തമല്ല, നാലു മൃഗങ്ങളുടെ രൂപമാണ് ഇവിടെയുള്ളത്. ഈ പ്രതിമകളുടെ മൂക്ക് തടവുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. 

ചിമ്മിനി സ്വീപ്, എൽവിവ്, ഉക്രെയ്ന്‍

എൽവിവിലെ ഹൗസ് ഓഫ് ലെജന്റ്സിന്‍റെ മേൽക്കൂരയിലാണ് ചിമ്മിനി സ്വീപ് എന്ന പ്രതിമ ഉള്ളത്. കയ്യില്‍ തൊപ്പിയുമായി ഇരിക്കുന്ന ഒരു മനുഷ്യന്‍റെ രൂപത്തിലാണ് ഈ പ്രതിമ. ഏഴു നിലകള്‍ കയറി വേണം പ്രതിമയ്ക്ക് അരികില്‍ എത്താന്‍. ഒരു നാണയം ഈ തൊപ്പിയിലേക്ക് നേരിട്ട് എറിഞ്ഞു കൊള്ളിക്കാന്‍ കഴിയുന്ന ആളുകള്‍ക്ക് അവരുടെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹം നിറവേറ്റാൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. 

English Summary: Good Luck Statues Is Believed To Bring Good Fortune

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com