ADVERTISEMENT

പോര്‍ച്ചുഗലില്‍ നിന്നുള്ള മനോഹരമായ യാത്രാ ചിത്രങ്ങള്‍ പങ്കുവച്ച് നടി മാളവിക മോഹനന്‍. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന മാളവിക സുന്ദരമായ നിരവധി യാത്രാചിത്രങ്ങള്‍ എപ്പോഴും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്‌. ഇപ്പോഴിതാ അറ്റമില്ലാത്ത ആകാശവും കടലും തേടി പോര്‍ച്ചുഗലില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങളാണ് പങ്കിട്ടിരിക്കുന്നത്.

വെളുത്ത ക്രോപ് ടോപ്പും ഷോര്‍ട്ട്സുമണിഞ്ഞ്‌ മഞ്ഞണിഞ്ഞ മലനിരകളുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന മാളവികയെ ചിത്രത്തില്‍ കാണാം. ഇതുകൂടാതെ ബീച്ചിനരികില്‍ നില്‍ക്കുന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്. 

പോര്‍ച്ചുഗലിലെ രണ്ട് സ്വയംഭരണ പ്രദേശങ്ങളിൽ ഒന്നായ മദീറയില്‍ നിന്നാണ് മാളവിക ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. കാനറി ദ്വീപുകൾക്ക് 400 കിലോമീറ്റര്‍ വടക്കും മൊറോക്കോയ്ക്ക് 520 കിലോമീറ്റര്‍ പടിഞ്ഞാറും മാറിയുള്ള മക്രോണേഷ്യ പ്രദേശത്ത് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹമാണിത്.

യൂറോപ്യൻ യൂണിയന്‍റെ ഒരു അവിഭാജ്യഘടകമാണ് മദീറ. 2017 ലെ കണക്കനുസരിച്ച്, എല്ലാ വർഷവും ഏകദേശം 1.4 ദശലക്ഷം വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നു. ഇവിടുത്തെ ആകെ ജനസംഖ്യയുടെ ഏകദേശം അഞ്ചിരട്ടിയോളം വരുമിത്‌. 

മദീറയുടെ സമ്പദ്‌വ്യവസ്ഥയിലെ ഒരു സുപ്രധാന മേഖലയാണ് ടൂറിസം.  മൊത്തവരുമാനത്തിലേക്ക് 20% സംഭാവന നൽകുന്ന ടൂറിസം മേഖല വ്യാപാരം, ഗതാഗതം, മറ്റ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വർഷം മുഴുവനും പിന്തുണ നൽകുകയും പ്രാദേശിക ഉൽപന്നങ്ങൾക്ക് ഒരു സുപ്രധാന വിപണി നല്‍കുകയും ചെയ്യുന്നു. 

ഒന്‍പതു കിലോമീറ്ററോളം നീളമുള്ള ബീച്ചും മനോഹരമായ കാലാവസ്ഥയുമുള്ള പോർട്ടോ സാന്റോ ദ്വീപാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. ജർമൻ, ബ്രിട്ടീഷ്, സ്കാൻഡിനേവിയൻ, പോർച്ചുഗീസ് വിനോദസഞ്ചാരികളാണ് കൂടുതലും ഇവിടേക്കെത്തുന്നത്. തിമിംഗല നിരീക്ഷണമാണ് ഇവിടെ ഏറ്റവും ജനപ്രിയമായ ഒരു വിനോദം. കൂടാതെ വിവിധ ഇനങ്ങളിലുള്ള ഡോള്‍ഫിനുകളെയും ഇവിടെ കാണാം.

 

English Summary: Malavika Mohanan Shares Beautiful Pictures from Portugal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com