ADVERTISEMENT

ബോളിവുഡ് സെലിബ്രിറ്റികളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് മാലദ്വീപ്. ഈ കൊറോണാ കാലത്തും ഒരു കൂട്ടം ബോളിവുഡ് താരങ്ങളാണ് മാലദ്വീപിലേക്ക് അവധി ആഘോഷിക്കാനായി പറന്നത്. ഇപ്പോഴിതാ പരിണീതി ചോപ്രയും മാലദ്വീപിൽ എത്തിയിരിക്കുന്നു. തന്റെ മാതാപിതാക്കളായ നീനയ്ക്കും പവൻ ചോപ്രയ്ക്കും സഹോദരൻ ശിവാംഗ് ചോപ്രയ്ക്കുമൊപ്പം ദ്വീപിൽ എത്തിയ ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് താരം താൻ അവധി ആഘോഷത്തിലാണെന്ന കാര്യം ആരാധകരെ അറിയിച്ചത്.

ദ്വീപിൽ ചെന്നിറങ്ങിയത് മുതൽ

അതിശയകരമായ ആ അവധിക്കാല ലക്ഷ്യസ്ഥാനത്ത് നിന്നുമുള്ള ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കിട്ടു തുടങ്ങിയിരുന്നു പരിണിതി. സാധാരണ ബോളിവുഡ് താരങ്ങൾ ഒറ്റയ്ക്കോ സുഹൃത്തുക്കൾക്കൊപ്പമോ ആയിരിക്കും മാലയിലേക്ക് പോകാറുള്ളത്. എന്നാൽ പരിണിതി തെരഞ്ഞെടുത്തത് തന്റെ കുടുംബത്തെയാണ് ഒരു സഹോദരൻ ഒഴിച്ച്. ബിസിനസ് ആവശ്യങ്ങളുമായി തിരക്കായതിനാൽ തന്റെ ഒരു സഹോദരൻ കൂടെയില്ലെന്ന് താരം പറഞ്ഞിട്ടുണ്ട് ചിത്രങ്ങൾക്കൊപ്പം. 

പ്രശസ്തവും മാലദ്വീപിലെ തന്നെ ഏറ്റവും വലിയ റിസോർട്ട് ശൃംഖലയിലൊന്നുമായ ഇന്റർകോണ്ടിനെന്റൽ മാലദ്വീപ് മാമുനാഗൗ റിസോർട്ടിലായിരുന്നു പരിണീതിയുടെയും കുടുംബത്തിന്റെയും താമസം. അര മണിക്കൂർ നീണ്ടുനിൽക്കുന്ന സീപ്ലെയിൻ യാത്രയിലൂടെ വേണം ഈ റിസോർട്ടിൽ എത്തിച്ചേരാൻ. റിസോർട്ടിലേക്ക് പുറപ്പെടുന്നതിനായി സീപ്ലെയിനിൽ  കയറാൻ നിൽക്കുന്നതിന്റെ ചിത്രങ്ങളും താരം ഇൻസ്റ്റയിൽ പങ്കുവച്ചിരുന്നു. 

ഇന്റർകോണ്ടിനെന്റൽ മാലദ്വീപ് മാമുനാഗൗ റിസോർട്ട്

ഇന്ത്യൻ മഹാസമുദ്രത്തിലെ നീലക്കടലിൽ ഉല്ലാസപ്രദമായ ഒരു സീപ്ലെയിൻ അല്ലെങ്കിൽ സ്പീഡ് ബോട്ട് യാത്രയിലൂടെയാണ് നിങ്ങളുടെ റിസോർട്ടിലേയ്ക്കുള്ള യാത്ര ആരംഭിക്കുന്നത്. ഇന്റർകോണ്ടിനെന്റൽ മാലദ്വീപ് മാമുനാഗൗ റിസോർട്ടിൽ നിങ്ങൾ കാലുകുത്തുന്ന നിമിഷം മുതൽ, പുതിയൊരു ലോകത്തേക്ക് ആനയിക്കപ്പെടും. നിങ്ങളുടെ സ്വന്തം ബീച്ച്, ലഗൂൺ അല്ലെങ്കിൽ ഓവർവാട്ടർ സങ്കേതം, ഓരോന്നിനും സ്വകാര്യ കുളം, ടെറസ് എന്നിവ .സൂര്യോദയവും അസ്തമയവുമെല്ലാം ഒരു തടസ്സവുമില്ലാതെ സ്വന്തം ഇടത്തിരുന്ന് കണ്ടാസ്വദിക്കാം മതിയാവോളം. ഓവർ-വാട്ടർ സ്പാ, കുട്ടികൾക്കായി, പ്ലാനറ്റ് ട്രെക്കേഴ്സ് , മുതിർന്നവർക്കുള്ള വെൽനസ് റിട്രീറ്റ്, വലിയൊരു ബാർ എന്നിവയും റിസോർട്ടിലുണ്ട്.

റാഹാ അറ്റോളിൽ സ്ഥിതിചെയ്യുന്ന, ഇന്റർകോണ്ടിനെന്റൽ മാലദ്വീപ് മാമുനാഗൗ റിസോർട്ട് മാലദ്വീപിലെ യുനെസ്കോ ബയോസ്ഫിയർ റിസർവ് - ഹനീഫാരു ബേയുടെ സമീപമാണ്.ഈ ഫൈവ് സ്റ്റാർ റിസോർട്ടിന്റെ 81 വില്ലകളും വസതികളും കടൽത്തീരത്ത്, ലഗൂണിൽ വെള്ളത്തിന് മുകളിലുള്ള തൂണുകളിലാണ് നിർമ്മിച്ചിരിക്കുന്നത്.അതിഥികൾക്ക് അതിശയകരമായ കാഴ്ചകൾ കാണാൻ സാധിക്കുന്ന ആറ് ഓവർവാട്ടർ ട്രീറ്റ്മെന്റ് വില്ലകൾ ഇതിൽ ഉൾപ്പെടുന്നു.

മാലദ്വീപിലെ ഏക യുനെസ്കോ വേൾഡ് ബയോസ്ഫിയർ റിസർവിനും ഹനീഫാരു ബേയുടെ വസതിക്കും ഏറ്റവും അടുത്തുള്ള റിസോർട്ടുകളിൽ ഒന്നാണിത്. തിമിംഗല സ്രാവുകൾക്കും റീഫ് മാന്ത രശ്മികൾക്കുമൊപ്പം സ്നോർക്കലിനായി സഞ്ചാരികൾ ഇവിടേയ്ക്ക് വരുന്നു.

English Summary: Parineeti Chopra Took Her "Personal Photographers" To The Maldives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com