പിറന്നാൾ ആഘോഷമാക്കി താരങ്ങൾ; കണ്ണഞ്ചിപ്പിക്കുന്ന ഒാഫറുകളുമായി മാലദ്വീപിലെ റിസോർട്ട്

disha-parmar
SHARE

മാലദ്വീപ് അവധിക്കാല ഡെസ്റ്റിനേഷൻ മാത്രമല്ല, അതിമനോഹരമായ ആഘോഷയിടം കൂടിയാണ്. സെലിബ്രിറ്റികളടക്കം മിക്കവരും പിറന്നാൾ ആഘോഷത്തിനായും ഹണിമൂൺ ഡെസ്റ്റിനേഷനായും തിരഞ്ഞെടുക്കുന്നതു ഇൗ ദ്വീപാണ്. പഞ്ചാരമണൽ വിരിച്ച മാലദ്വീപിൽ നിന്നുള്ള ആഘോഷം ജീവിതത്തിൽ സുന്ദര നിമിഷങ്ങളാണ് സമ്മാനിക്കുക. കഴിഞ്ഞ ദിവസം കരീന കപൂറിന്റെ പിറന്നാൾ സെയ്ഫ് അലിഖാനും മക്കളും മാലദ്വീപിലാണ് ആഘോഷിച്ചത്.

ഇപ്പോഴിതാ മിനിസ്ക്രീൻ ജോഡികളായ ദിഷ പർമാറും രാഹുൽ വൈധ്യയും മാലയിൽ എത്തിയിരിക്കുകയാണ്. രാഹുൽ വൈധ്യയുടെ പിറന്നാൾ ആഘോഷിക്കുന്നതിനായാണ് താരജോഡികൾ എത്തിയിരിക്കുന്നത്. പിറന്നാൾ ആശംസയോടൊപ്പം മാലദ്വീപിന്റെ മനോഹാരിതയിൽ നിൽക്കുന്ന നിരവധി ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

കാണ്ടിമ റിസോർട്ട്

മാലദ്വീപിലെ പ്രശസ്തമായ കാണ്ടിമ റിസോർട്ടിലാണ് ഇരുവരും അവധിക്കാലം ചെലവഴിക്കുന്നത്. സഞ്ചാരികൾ‌ക്കായി നിരവധി ഒാഫറുകളാണ് ഇൗ റിസോർട്ടിലുള്ളത്. എസ്‌കേപ്പ് ടു പാരഡൈസ് എന്ന ടൂർ പാക്കേജുമുണ്ട്.

സ്നോർക്കെല്ലിങ്, കുട്ടികളുടെ ക്ലബ്,ഗ്രൂപ്പ് ഫിറ്റ്നസ് പ്രവർത്തനങ്ങൾ ബാർ, പാർട്ടി ക്ലബ്ബുകൾ, വിവിധ രാജ്യങ്ങളിലെ ഭക്ഷണങ്ങൾ പരീക്ഷിക്കുന്നതിനുള്ള പ്രത്യേകം റസ്റ്ററന്റുകൾ തുടങ്ങി സഞ്ചാരികൾക്ക് കാണ്ടിമ മുന്നോട്ടുവയ്ക്കുന്നത് മികച്ച ഓഫറുകളാണ്.

കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതോടുകൂടി റിസോർട്ടിൽ നിരവധി ഓഫറുകളാണ് ഇപ്പോൾ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. ഹോട്ടലിൽ നിന്നു എയർപോർട്ടിലേക്ക് പോകുന്നത് അടക്കമുള്ള ചെലവുകൾ കമ്പനി വഹിക്കും. അക്വാ വില്ലകൾ, സൺറൈസ് ബീച്ച് പൂൾ വില്ല, സ്വിൾ പൂൾ & ഓഷ്യൻ പൂൾ വില്ല എന്നിവ പോലുള്ള ലക്ഷ്വറി വില്ലകൾക്കും ഈ ഓഫർ ബാധകമാണ്.

English Summary: Disha Parmar Shares  Beautiful Pictures from Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA